Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചിദാനന്ദപുരിക്കെതിരായ പരാമര്‍ശം: പ്രതിഷേധം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2019, 01:12 am IST
in Kerala

സ്വാമി ചിദാനന്ദപുരിക്കെതിരെ ഇടതുമുന്നണി നേതാക്കള്‍ നടത്തുന്ന അപവാദ പ്രചരണത്തില്‍ പ്രതിഷേധം വ്യാപകം. രാഷ്‌ട്രീയ, സാംസ്‌കാരിക നേതാക്കള്‍ സ്വാമിക്ക് പിന്തുണയുമായി രംഗത്തെത്തി. 

കമ്മ്യൂണിസ്റ്റ്കാരുടെ വ്യാമോഹം വിലപ്പോകില്ല

കേരളത്തില്‍ സനാതനധര്‍മ പ്രചാരണരംഗത്ത് ഒന്നാമത് നില്‍ക്കുന്ന മഹാത്മാവാണ് ചിദാനന്ദപുരി സ്വാമികള്‍. അദ്ദേഹം സനാതനധര്‍മത്തിന് എതിരെ മറ്റുള്ളവര്‍ നടത്തുന്ന അതിക്രമങ്ങളെ ചെറുത്ത് എല്ലായ്‌പ്പോഴും രംഗത്ത് വരുന്നയാളാണ്. അദ്ദേഹത്തെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും പിന്തിരിപ്പിക്കാമെന്ന് വിചാരിക്കുന്നത് വ്യാമോഹം മാത്രമാണ്. 

കേരളത്തിലുള്ള എല്ലാ സന്യംസിമാര്‍ക്കും മാര്‍ഗദര്‍ശിയായ അദ്ദേഹത്തിനെതിരെ അതിക്രമം നടത്താമെന്ന് വ്യാമോഹിക്കുന്നുണ്ടെങ്കില്‍ അത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇല്ലായ്‌മയ്‌ക്ക് കാരണമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ബംഗാളിലും ത്രിപുരയിലും മൂക്ക് കുത്തി വീണ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിലും അതേസ്ഥിതി തന്നെ കൈവരിക്കുമെന്ന അവസ്ഥയാണ് കാണുന്നത്. സനാതനധര്‍മത്തെ നശിപ്പിക്കാമെന്നും ആചാര്യന്മാരെ കടന്നാക്രമിക്കാമെന്നുമുള്ള കമ്മ്യൂണിസ്റ്റ്കാരുടെ മോഹം വിലപ്പോകില്ല.

-ഗരുഡധ്വജാനന്ദ സ്വാമി 

(വാഴൂര്‍ തീര്‍ഥപാദാശ്രമം കാര്യദര്‍ശി)

ഹൈന്ദവ ഏകീകരണം തടയുകയാണ് ലക്ഷ്യം 

സ്വാമി ചിദാനന്ദപുരി അടക്കമുള്ള സംന്യാസിവര്യന്മാരെ അവഹേളിക്കുന്ന കോടിയേരിയെ പോലെയുള്ള നേതാക്കള്‍ ലക്ഷ്യമിടുന്നത് ഹൈന്ദവ ഏകീകരണത്തെ ഇല്ലാതാക്കാനാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നവരെ നിശ്ശബ്ദരാക്കാനുള്ള നീക്കം വിലപ്പോവില്ല. ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്. വിവരക്കേടിന് ചിറക് വച്ചവരായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ മാറി. ഇത്തരം അസംബന്ധങ്ങള്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കണം.

-എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍ 

(കെപിഎംഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ )

സിപിഎമ്മിന് തിരിച്ചടിയാകും

വിനാശകാലേ വിപരീത ബുദ്ധി. ഹിന്ദുക്കളെ ശത്രുക്കളെപ്പോലെ കണ്ടാണ് സിപിഎമ്മിന്റെ പെരുമാറ്റം. തീര്‍ച്ചയായും ഇതവര്‍ക്ക് തിരിച്ചടിയായി മാറും. സിപിഎമ്മിന്റെ അടിത്തറയിളകിയിരിക്കുകയാണ്. കേരളത്തില്‍ നിന്ന് അവര്‍ ഉന്മൂലനം ചെയ്യപ്പെടും. മഹാത്മാക്കളെ അരുതാത്തത് പറയുകയും അവരുടെ ഭക്തരെ വേദനിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തികള്‍ അവരുടെ നാശത്തിന് ഇടയാക്കും.      

-സ്വാമി കൃഷ്ണാത്മാനന്ദ 

(ഓലശ്ശേരി ദയാനന്ദാശ്രമം)

അധിക്ഷേപിക്കുന്നതിനെതിരെ പ്രതിഷേധം ഉയരണം

രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാന്‍ പാടില്ല. പ്രത്യേകിച്ചും ഒരു സന്ന്യാസി ശ്രേഷ്ഠനെ. നാമ മന്ത്ര ജപങ്ങളോട് അലര്‍ജിയുള്ള പാര്‍ട്ടിയാണ് സിപിഎം. കഴിഞ്ഞ ദിവസം കാട്ടാക്കട ക്ഷേത്രത്തിലെ ഫ്യൂസ് ഊരിയതിലൂടെ സിപിഎമ്മിന്റെ അലര്‍ജി പ്രകടമായി. ശബരിമല ക്ഷേത്രത്തിന്റെ ആചാര അനുഷ്ഠാന വിശുദ്ധി തകര്‍ക്കുന്നതിലൂടെ ഭാരതത്തിന്റെ സംസ്‌കാരത്തെ ഇല്ലായ്‌മ ചെയ്യാനുള്ള ഗൂഢശ്രമങ്ങളാണ് അധികാരത്തിന്റെ തണലിലിരുന്ന് സിപിഎം ചെയ്യുന്നത്. 

ക്ഷേത്രങ്ങളെയും സന്ന്യാസിവര്യന്മാരെയും ഇടതുനേതാക്കള്‍ അടിക്കടി ആക്ഷേപിക്കുന്നത് ഇത്തരം ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണ്. ന്യൂനപക്ഷ പ്രീണനത്തിലൂടെ വോട്ടുകള്‍ നേടാനുള്ള ശ്രമവും ഇതിനു പിന്നിലുണ്ട്. ശബരിമല കര്‍മസമിതിയുടെ മുന്‍നിരയില്‍ നിന്ന് സമരങ്ങള്‍ നയിച്ച സ്വാമി ചിദാനന്ദപുരിയെ അധിക്ഷേപിക്കുന്നതിനെതിരെ പ്രതിഷേധം ഉയരണം.

-ഡോ. കെ.എസ്. രാധാകൃഷ്ണന്‍ 

(ആലപ്പുഴ ലോക്‌സഭാ മണ്ഡലം എന്‍ഡിഎ 

സ്ഥാനാര്‍ഥി)

ആചാര്യന്മാരെ നിലനിര്‍ത്തണം

ഹിന്ദുസമൂഹത്തെ സംരക്ഷിക്കാനും വ്യക്തമായി അറിയാനും അതേക്കുറിച്ച് പറയാനും കഴിവുള്ള സംന്യാസിശ്രേഷഠനാണ് സ്വാമി ചിദാനന്ദപുരി. സനാതനധര്‍മം നിലനിര്‍ത്തുകയെന്നത് എല്ലാവരുടെയും ധര്‍മമാണ്. ഗുരുനാഥനെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും പരിഹസിക്കുന്നത് തടയാന്‍ ഹിന്ദുസമൂഹം തയാറാകണം. ധര്‍മം നിലനില്‍ക്കണം ആചാര്യന്മാരെ നിലനിര്‍ത്തണം.

    -ശ്യാം ചൈതന്യ (സാന്ദീപിനി സാധനാലയം,

അഞ്ചുമൂര്‍ത്തി ക്ഷേത്രം ആനിക്കോട്)

സ്വാമിയുടെ മഹത്വത്തിന് പോറല്‍ ഏല്‍പ്പിക്കാന്‍ ഇടതുപക്ഷത്തിനാകില്ല

ഇടതുപക്ഷം ഇന്ന് പ്രതിരോധത്തിലാണ്. ഇടത് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ എല്ലാംതന്നെ പരാജയമായിരിക്കുന്നു. പിണറായി വിജയന്റെ നടപടികള്‍ ഓരോന്നും പരാജയത്തില്‍ അവസാനിക്കുന്നതോടെ എല്‍ഡിഎഫ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രതിരോധത്തിലായിരിക്കുകയാണ്. ആ അവസ്ഥയില്‍ എത്തിനില്‍ക്കുമ്പോള്‍ മാന്യന്മാരായ വ്യക്തികളെ അധിക്ഷേപിക്കുകയെന്നതാണ് അവരുടെ നിലപാട്. അതാണ് ചിദാനന്ദപുരി സ്വാമികള്‍ക്കെതിരെയുള്ള പരാമര്‍ശങ്ങളിലും മുഴച്ചുകാണുന്നത്. ഇത് ഇടതുപക്ഷത്തിന്റെ പൊതുവായ സംസ്‌കാരമാണെന്ന് തിരിച്ചറിയാന്‍ സാധിച്ചാല്‍ പിന്നീടതില്‍ ഖേദവും വിഷമവും തോന്നേണ്ടതില്ല. തങ്ങള്‍ ശീലിച്ചത് മറ്റുള്ളവരില്‍ ആരോപിക്കുകയെന്നത് മനുഷ്യസഹജമായ ശീലമാണ്. 

ഇടതുപക്ഷം വിചാരിച്ചാല്‍ ചിദാനന്ദപുരി സ്വാമികളുടെ മഹത്വത്തിന് ഒരു പോറലും ഏല്‍പ്പിക്കാന്‍ കഴിയില്ല. അദ്ദേഹം അത്രമാത്രം ഔന്നത്യങ്ങളില്‍ വിരാജിക്കുന്ന ആളാണ്. അദ്ദേഹത്തിന്റെ മഹത്വത്തിന് കളങ്കമേല്‍പ്പിക്കാമെന്ന പ്രതീക്ഷയോടെ മലര്‍ന്ന് കിടന്ന് തുപ്പുന്ന ഇടതുപക്ഷ നേതാക്കളെക്കുറിച്ച് കമ്മ്യൂണിസ്റ്റ് സംസ്‌കാരത്തിന്റെ തനിയാവര്‍ത്തനം എന്നല്ലാതെ എന്ത് പറയാന്‍.

-ഡോ. ജെ. പ്രമീളാദേവി

 (തപസ്യ സംസ്ഥാന വൈസ് പ്രസിഡന്റ്)

ശക്തമായ പ്രതിഷേധം ഉയരണം 

ആചാരസംരക്ഷണത്തിന് നേതൃത്വം കൊടുക്കുന്ന ചിദാനന്ദപുരി സ്വാമിയുടെ ആദര്‍ശവും ഹിന്ദുക്കളുടെ ആവശ്യവും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിനെതിരെയുള്ള അധിക്ഷേപം. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരണം.

-പി.എന്‍. നമ്പൂതിരി (യോഗക്ഷേമ

സഭ സംസ്ഥാന പ്രസിഡന്റ്) 

ആത്മീയസംസ്‌കാരത്തെ തേജോവധം ചെയ്യുന്നു 

നൂറ്റാണ്ടുകളായി ഭാരതത്തില്‍ നിലനില്‍ക്കുന്ന ആത്മീയസംസ്‌ക്കാരത്തെ തേജോവധം ചെയ്യാനുള്ള നിരീശ്വരവാദികളുടെ നീക്കം ചെറുത്ത് തോല്‍പ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സംന്യാസി ശ്രേഷ്ഠന്മാരെയും പുരോഹിതന്മാരെയും അവഹേളിക്കുന്നതിലൂടെ തങ്ങള്‍ കേമന്മാരായി എന്ന തോന്നലാണ് ഇവര്‍ പൊതുസമൂഹത്തിന് മുന്നില്‍ വയ്‌ക്കുന്നത്. ആദ്ധ്യാത്മിക ആചാര്യന്മാരെ അവഹേളിക്കാനുള്ള നീക്കം അത്യന്തം അപലപനീയമാണ്.

-അഡ്വ. ജി. രാമന്‍നായര്‍,

 (മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

പ്രസിഡന്റ്)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.