തിരുവനന്തപുരം: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് പിന്തുണ സംബന്ധിച്ച് വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ഡെക്കാന്‍ ക്രോണിക്കിള്‍ ദിനപ്പത്രം, യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ലേഖകന്‍ എന്നിവര്‍ക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
വാര്‍ത്ത പെയ്ഡ് ന്യൂസ് ഗണത്തില്‍ പെടുന്നതാണെന്നാണ് പരാതി. കുമ്മനം രാജശേഖരന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റ് അഡ്വ എസ് സുരേഷാണ് പരാതി നല്‍കിയത്. ശശി തരൂരിന് അനുകൂലമായി വ്യാജ വാര്‍ത്ത നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ ഉണ്ട്.
















