Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാണമുണ്ടോ കോണ്‍ഗ്രസിന്

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജനാധിപത്യം അട്ടിമറിച്ചത് കോണ്‍ഗ്രസാണ്. നാലായിരത്തിലധികം സിക്കുകാരെ വെട്ടിനുറുക്കി കൊന്നത് കോണ്‍ഗ്രസാണ്. അതിനെ ന്യായീകരിച്ചത് രാഹുലിന്റെ അച്ഛന്‍ രാജീവാണ്. ഭരണഘടനയെ അംഗീകരിക്കാത്ത, സ്വാതന്ത്ര്യ ലബ്ധി ആഘോഷിക്കാത്ത ഒരേ ഒരു കക്ഷി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്.

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Apr 17, 2019, 05:10 pm IST
in Kerala

തിരുവനന്തപുരം: വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയശേഷം ആദ്യമായി കേരളത്തില്‍ പ്രചാരണത്തിനെത്തിയതാണ് രാഹുല്‍. പത്തനാപുരത്തും പത്തനംതിട്ടയിലും ആലപ്പുഴയിലുമായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രസംഗം. പറഞ്ഞ ഓരോ വാക്കും കേരളത്തിലെ കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നതാണ്. പത്തനാപുരത്തെ ആദ്യപ്രസംഗത്തില്‍ കൊല്ലത്തെ കശുവണ്ടിത്തൊഴിലാളികള്‍ക്കുള്ള കണ്ണീര്‍ വാര്‍ക്കലായി. കശുവണ്ടി തൊഴിലാളികള്‍ കഷ്ടത്തിലാണെന്നും അവരെ സഹായിക്കാന്‍ നരേന്ദ്രമോദി ഒന്നും ചെയ്തില്ലെന്നാണ് രാഹുലിന്റെ ആരോപണം. കശുമാങ്ങയ്‌ക്ക് അകത്താണോ പുറത്താണോ അണ്ടി എന്നറിയാത്ത ഈ വിരുതന് കശുവണ്ടി ഫാക്ടറികളെയും തൊഴിലാളികളെയും കുറിച്ച് ഒരു നിശ്ചയവുമില്ലെന്ന് വ്യക്തം.

കശുവണ്ടി ഫാക്ടറികള്‍ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലുമാണ്. കശുവണ്ടി വികസന കോര്‍പ്പറേഷന്റെ തലപ്പത്തിരുന്ന് അഴിമതിയുടെ ദുര്‍ഗന്ധം പരത്തിയ വ്യക്തിയെ തൊട്ടടുത്തിരുത്തിയാണ് ദേശീയ അധ്യക്ഷന്‍ വിവരക്കേട് വിളമ്പിയത്. കോര്‍പ്പറേഷനും സര്‍ക്കാരുമാണ് കശുവണ്ടിത്തൊഴിലാളികളെ സഹായിക്കേണ്ടത്. നരേന്ദ്രമോദിക്ക് ഇതില്‍ പങ്കൊന്നുമില്ലെന്ന കാര്യം ഈ ചങ്ങാതിക്ക് അറിയുകപോലുമില്ല. കോര്‍പ്പറേഷനും സംസ്ഥാനവും ഭരിക്കാത്ത പാര്‍ട്ടിയാണ് ബിജെപി. 

പത്തനംതിട്ടയില്‍ പ്രസംഗിക്കുമ്പോള്‍ യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് ഒപ്പമാണെന്നാണ് രാഹുലിന്റെ വാദം. ശബരിമലയില്‍ പോലീസ് സഹായത്തോടെ അതിക്രമിച്ചുകയറാന്‍ ശ്രമിച്ച അവിശ്വാസികളെ തള്ളിപ്പറയാനോ സ്ത്രീകളടക്കമുള്ള ഭക്തജനങ്ങളെ തല്ലിച്ചതച്ചതിനെ അപലപിക്കാന്‍പോലും തയ്യാറായില്ല. ഭക്തര്‍ക്കൊപ്പമല്ല സംസ്ഥാന സര്‍ക്കാരിനൊപ്പമാണെന്ന വ്യക്തമായ നിലപാടാണ് രാഹുല്‍ പ്രസ്താവിച്ചത്. ആലപ്പുഴയില്‍  പ്രസംഗിച്ചപ്പോള്‍ കോണ്‍ഗ്രസ് ആരോടൊപ്പം എന്ന് ഒന്നുകൂടി വ്യക്തമായി.

ആര്‍എസ്എസ് ഭരണഘടനാ സ്ഥാപനങ്ങള്‍ തകര്‍ത്തതുപോലെ ഒരിടത്തും സിപിഎം പെരുമാറിയിട്ടില്ലെന്ന നല്ല സര്‍ട്ടിഫിക്കറ്റും രാഹുല്‍ നല്‍കി. ആര്‍എസ്എസ് രാജ്യത്തോട് ചെയ്തതുപോലെ ഒന്നും സിപിഎം ചെയ്തിട്ടില്ലെന്നും രാഹുലിന് അഭിപ്രായമുണ്ട്.  നാണമില്ലേ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കെന്ന് ആരും ചോദിച്ചുപോകും. 

കേരളത്തില്‍ കോണ്‍ഗ്രസ് മാര്‍ക്‌സിസ്റ്റ് വിരുദ്ധ മുന്നണിയിലാണ്. മാര്‍ക്‌സിസ്റ്റ് ഭരണത്തില്‍ മനുഷ്യന്റെ തലയ്‌ക്കും തെങ്ങിന്റെ  കുലയ്‌ക്കും രക്ഷയില്ലെന്ന് പറയുന്നത് യുഡിഎഫുകാരാണ്. കാസര്‍കോടും കണ്ണൂരും ചെന്ന് മാര്‍ക്‌സിസ്റ്റുകാര്‍ സല്‍ഗുണ സമ്പന്നരാണെന്ന് പറയാന്‍ രാഹുല്‍ തയ്യാറാകുമോ? രാഹുലിന്റെ നിലപാട് കെ. സുധാകരന്‍ അംഗീകരിക്കുമോ? പെരിയ ഉള്‍ക്കൊള്ളുന്ന കാസര്‍കോട് മത്സരിക്കുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന് അംഗീകരിക്കാനാകുമോ? രാഹുല്‍ പറഞ്ഞത് ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ സിപിഎമ്മിനെതിരെ നിര്‍ത്തിയ സ്ഥാനാര്‍ത്ഥികളെ മുഴുവന്‍ പിന്‍വലിക്കാന്‍ തയ്യാറുണ്ടോ? 

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജനാധിപത്യം അട്ടിമറിച്ചത് കോണ്‍ഗ്രസാണ്. നാലായിരത്തിലധികം സിക്കുകാരെ വെട്ടിനുറുക്കി കൊന്നത് കോണ്‍ഗ്രസാണ്. അതിനെ ന്യായീകരിച്ചത് രാഹുലിന്റെ അച്ഛന്‍ രാജീവാണ്. ഭരണഘടനയെ അംഗീകരിക്കാത്ത, സ്വാതന്ത്ര്യ ലബ്ധി ആഘോഷിക്കാത്ത ഒരേ ഒരു കക്ഷി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ആര്‍എസ്എസുകാരെ റിപ്പബ്ലിക് ദിനപരേഡില്‍ ക്ഷണിച്ച് നിര്‍ബന്ധപൂര്‍വം പങ്കെടുപ്പിച്ചത് അച്ഛന്റെ അമ്മയുടെ അച്ഛന്‍ നെഹ്‌റുവാണ്. രാഹുലിന് കഷ്ടം ഒന്നും അറിയില്ല, അവന്‍ കുട്ടിയാണ്.

രാഹുല്‍ വിഡ്ഢിത്തം അലങ്കാരമാക്കുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

Kerala

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

India

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

Kerala

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.