Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വികസനത്തിന് തുടര്‍ഭരണം അനിവാര്യം: സുഷമാ സ്വരാജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2019, 01:38 am IST
in Kerala

കൊച്ചി: കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ തുടര്‍ ഭരണം രാജ്യ വികാസത്തിന് അനിവാര്യമാണെന്നും കൂടുതല്‍ ഭൂരിപക്ഷത്തോടെ എന്‍ഡിഎയെ അധികാരത്തിലേറ്റണമെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. എറണാകുളം പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.

രാജ്യ സുരക്ഷയുടെ കാര്യത്തില്‍ മുമ്പുണ്ടായിട്ടില്ലാത്ത പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ലോകരാജ്യങ്ങള്‍ പോലും ഇത് അംഗീകരിച്ചു.  ഇസ്ലാമിക രാജ്യങ്ങളുടെ ആഗോള സമ്മേളനത്തില്‍ ഇന്ത്യയെ പങ്കെടുപ്പിക്കരുതെന്ന പാക് ആവശ്യം യുഎഇ തള്ളി. 1969-ല്‍ ഫക്രുദീന്‍ അലി അഹമ്മദ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയായിരിക്കെ പാക് വിലക്കു മൂലം ഒഐസി സമ്മേളനത്തിന് ക്ഷണിച്ച ശേഷം ഇന്ത്യയോട് വിട്ടുനില്‍ക്കാന്‍ പറഞ്ഞിരുന്നു. അതേ ഒഐസിയാണ് പാക് വിലക്ക് തള്ളിയത്. 

  മുംബൈ ഭീകരാക്രമണത്തിനു പിന്നിലും പാക്കിസ്ഥാനായിരുന്നു. അന്നത്തെ സര്‍ക്കാരിന് അന്താരാഷ്‌ട്ര സമൂഹത്തിനു മുന്നില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താമായിരുന്നു. പക്ഷേ, സര്‍ക്കാര്‍ അതു ചെയ്തില്ല. മോദി സര്‍ക്കാര്‍ ഉറി ആക്രമണത്തിന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി പ്രതികരിച്ചു. പുല്‍വാമയ്‌ക്ക് എയര്‍ സ്‌ട്രൈക്ക് നടത്തി തിരിച്ചടിച്ചു.  57 ഇസ്ലാമിക രാജ്യങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി ഞാന്‍ പ്രസംഗിച്ചു. അവരെല്ലാം ഇന്ത്യന്‍ നിലപാടും നടപടിയും ശരിവെച്ചു, സുഷമ പറഞ്ഞു. ശുചിത്വത്തിനാണ് മോദി സര്‍ക്കാര്‍  പ്രാധാന്യം കൊടുത്തത്. 2014 വരെ രാജ്യത്തെ ശുചിത്വത്തിന്റെ തോത് 40% ആയിരുന്നു. ഇപ്പോള്‍ 98 ശതമാനമാണ്. 10 കോടി ശുചിമുറികളാണ് അഞ്ചുവര്‍ഷത്തിനിടെ സര്‍ക്കാര്‍ നിര്‍മിച്ചത്. മോദി ഭരണത്തിലെത്തുമ്പോള്‍ ആകെ പാചകവാതക കണക്ഷനുകള്‍ 12 കോടിയായിരുന്നു രാജ്യത്ത്. ഇപ്പോള്‍ 25 കോടിയായി. ഇതില്‍ ആറു കോടി സൗജന്യമായി നല്‍കിയതാണ്.

34 കോടി പേരാണ് ജന്‍ധന്‍ വഴി പുതിയതായി ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയത്. ദേശീയപാത നിര്‍മാണം ദിവസം 12 കിലോ മീറ്റര്‍ ആയിരുന്നത് 29 കിലോ മീറ്റീറാക്കി. പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ രാജ്യത്താകെ 77 എണ്ണമായിരുന്നു. ഇന്ന് അത് 505 ആയി. കേരളത്തില്‍ മാത്രം ആറെണ്ണം പുതുതായി തുടങ്ങി, സുഷമ പറഞ്ഞു.

2014ല്‍ ഇന്ത്യ ദുര്‍ബല സാമ്പത്തിക ശക്തികളില്‍ അഞ്ചാമതായിരുന്നു. ഇന്ന് വന്‍ സാമ്പത്തിക ശക്തികളില്‍ ലോകത്തെ ആറ് രാജ്യങ്ങളില്‍ ഒന്നാണ്. ആരോഗ്യ രംഗത്ത് 14 എയിംസുകള്‍ പുതുതായി തുടങ്ങി. 118 മെഡിക്കല്‍ കോളേജുകള്‍, 500 ജന്‍ ഒൗഷധി കേന്ദ്രങ്ങള്‍, ഒരുലക്ഷത്തിലേറെ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ മോദി സര്‍ക്കാര്‍ തുടങ്ങി.

14 പുതിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചു. ഏഴ് വീതം ഐഐടികള്‍, ഐഐഎമ്മുകള്‍, 107 കേന്ദ്രീയ വിദ്യാലയങ്ങള്‍ 62 നവോദയ വിദ്യാലയങ്ങള്‍ എന്നിവ ആരംഭിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ തീരുമാനം വലിയ വിപ്ലവമാണ്. ആദായ നികുതി  പരിധി അഞ്ചുലക്ഷമാക്കി വര്‍ധിപ്പിച്ചു.  പട്ടികജാതി-വര്‍ഗ കമ്മീഷന്‍ പോലെ  മറ്റു പിന്നാക്ക വിഭാഗ കമ്മീഷന്‍ രൂപീകരിച്ചു.

 ബിജെപി മാത്രമാണ് ശബരിമല വിഷയത്തില്‍ വിശ്വാസപ്രമാണങ്ങളില്‍ ഒരു വിട്ടുവീഴ്ചയ്‌ക്കും തയാറാകരുതെന്ന നിലപാട് എടുത്തത്. കേരള സര്‍ക്കാരും സിപിഎമ്മും വിശ്വാസം തകര്‍ക്കാന്‍ വിശ്വാസികള്‍ക്കെതിരേ നിന്നു. കോണ്‍ഗ്രസാകട്ടെ ഇവിടെയോ അവിടെയോ എന്ന സ്ഥിതിയില്‍ നിലയുറപ്പിക്കാതെനിന്നു. ബിജെപി വെറും വര്‍ത്തമാനം മാത്രം പറയുകയല്ല ചെയ്തത്. 

തെരുവിലിറങ്ങി പോരാടി. അറസ്റ്റ് വരിച്ചു, അടിയേറ്റു, ജയിലില്‍ പോയി. വിശ്വാസസംരക്ഷണത്തിനിറങ്ങിയ ആ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. ഈ കുഴപ്പങ്ങള്‍ക്കെല്ലാം കാരണക്കാരായവരോട് പകരം ചോദിക്കാന്‍ വലിയ അദ്ധ്വാനമൊന്നും വേണ്ട, ഏപ്രില്‍ 23ന് വോട്ടു ചെയ്യുമ്പോള്‍ വിരല്‍ താമര ചിഹ്നത്തിനു നേരേ അമര്‍ത്തിയാല്‍മതി, സുഷമ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

Kerala

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

Thrissur

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

News

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.