മുംബൈ: ട്വന്റി 20 യില്‍ ഇരുനൂറ് മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യന്‍സ്. ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെതിരായ മത്സരത്തിനിറങ്ങിയതോടെയാണ് മുംബൈയ്ക്ക് ഈ റെക്കോഡ് സ്വന്തമായത്.
മുംബൈയുടെ ഇരുനൂറ് മത്സരങ്ങള്‍ ഇങ്ങനെ: ഐപിഎല്‍ 178. ചാമ്പ്യസ് ലീഗ് ട്വന്റി 20: 22. ഇംഗ്ലണ്ടിന്റെ സോമര്‍സെറ്റാണ് മുംബൈ ഇന്ത്യന്‍സിന് തൊട്ടുപിന്നില്‍. അവര്‍ 199 മത്സരങ്ങള്‍ കളിച്ചു. 194 മത്സരങ്ങള്‍ കളിച്ച ഹാംഷെയറാണ് മൂന്നാം സ്ഥാനത്ത്്്.
ഐപിഎല്ലില്‍ കളിക്കുന്ന ടീമുകളില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനാണ് രണ്ടാം സ്ഥാനം. 188 മത്സരങ്ങള്‍. 187 മത്സരങ്ങള്‍ കളിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് മൂന്നാം സ്ഥാനത്ത്. മുംബൈ ഇന്ത്യന്‍സ് ഇരുനൂറ് മത്സരങ്ങളില്‍ 113 എണ്ണത്തില്‍ വിജയം നേടി. 85 മത്സരങ്ങളില്‍ തോറ്റു. രണ്ടെണ്ണത്തില്‍ ഫലമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: