കോഴിക്കോട്: മലയാളത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി ജനലക്ഷങ്ങളുടെ സന്തോഷം ഏറ്റുവാങ്ങി. കോഴിക്കോട്ട് ഇന്നലെ നടന്ന എന്‍ഡിഎ റാലിയിലാണ് പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനത്തിലും പ്രധാനമന്ത്രി മലയാളികള്‍ക്ക് വിഷു, ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നത്. കോഴിക്കോട്ടേക്ക് വീണ്ടും വരാനായതില്‍ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം 2016 സെപ്റ്റംബര്‍ 25 ന് കോഴിക്കോട്ട് നടന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തതും അനുസ്മരിച്ചു.
കോണ്‍ഗ്രസ്സിനെയും ഇടതുപക്ഷത്തെയും കടന്നാക്രമിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. കേരളത്തിലേക്ക് ചിലര്‍ കടന്നുവരുന്നത് കേരളത്തെ രക്ഷിക്കാനല്ലെന്നും അവര്‍ക്ക് സ്വയം രക്ഷപ്പെടാനാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. നികുതി വെട്ടിപ്പിന് ജാമ്യത്തിലിറങ്ങിയവര്‍ രാഷ്ട്രീയ ജാമ്യം കിട്ടാനാണ് കേരളത്തിലേക്കെത്തിയത്. അങ്ങനെ വോട്ടു ചേദിച്ചുവരുന്നവരോട് തങ്ങള്‍ പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ എന്താണ് ചെയ്തതെന്ന് ആരായണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: