വിയാറയല്‍: ഇഞ്ചുറി ടൈമില്‍ നേടിയ രണ്ട് ഗോളിന്റെ പിന്‍ബലത്തില്‍ വലന്‍സിയ വിയാറയലിനെ മറികടന്ന്് യൂറോപ്പ ലീഗിന്റെ സെമിക്കരികിലെത്തി. ആദ്യ പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് വലന്‍സിയ വിയാറയലിനെ തോല്‍പ്പിച്ചത്.
സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളം നിറഞ്ഞുകളിച്ചിട്ടും വിയാറയലിന് തോല്‍ക്കാനാണ് വിധി. തുടക്കം മുതല്‍ വിലന്സിയയുടെ ഗോള്‍ മുഖത്തേക്ക്്് ഇരച്ചുകയറി ഒട്ടേറെ അവസരങ്ങള്‍ സൃഷ്ടിച്ച വിയാറയലിന് പക്ഷെ ഗോള്‍ നേടാനായില്ല.
ആറാം മിനിറ്റില്‍ വലന്‍സിയ മുന്നിലെത്തി. ഗോണ്‍കാലോ ഗൂഡെസാണ്് ഗോള്‍ നേടിയത്. ഗൂഡസിനെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിന് പെനാല്‍റ്റി അനുവദിച്ചു. വലന്‍സിയ ക്യാപ്റ്റനെടുത്ത കിക്ക്് വിയാറയല്‍ ഗോള്‍ രക്ഷപ്പെടുത്തി. പക്ഷെ പന്ത് ഗൂഡെസിന്റെ കാലുകളിലാണെത്തിയത്. മികച്ചൊരു ഷോട്ടില്‍ ഗൂഡെസ് ലക്ഷ്യം കണ്ടു.
പിന്നീട് വിയാറയലാണ് കളിച്ചത്. തുടരെത്തുടരെ ആക്രമണം നടത്തിയ അവര്‍ 36-ാം മിനിറ്റില്‍ ഗോള്‍ മടക്കി. കാസോര്ളയാണ് ഗോളിടിച്ചത്.
തൊണ്ണൂറാം മിനിറ്റുവരെ ഇരു ടീമുകളും ഒപ്പത്തിനൊപ്പം (1-1) നിന്നു. ഇഞ്ചുറി ടൈമില്‍ വാസും ഗൂഡെസും ഗോളടിച്ചതോടെ വലന്‍സിയ 3-1ന് ജയിച്ചുകയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: