ലണ്ടന്‍: വിക്കിലീക്സ് സഹസ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ ലണ്ടനില്‍ അറസ്റ്റില്‍. 2012 മുതല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയിരിക്കുകയായിരുന്നു അസാന്‍ജെ. എംബസി രാഷ്ട്രീയ അഭയം പിന്‍വലിച്ചതോടെയാണ് ജൂലിയന്‍ അസാന്‍ജെ അറസ്റ്റിലായത.്
സ്വീഡനില്‍ നിലനില്‍ക്കുന്ന പീഡനക്കേസില്‍ അറസ്റ്റിലാകാതിരിക്കാനാണ് 47 കാരനായ അദ്ദേഹം ജാമ്യത്തില്‍ പുറത്തിറങ്ങി ഇക്വഡോര്‍ എംബസ്സിയില്‍ അഭയം തേടിയത്. 2012 ജൂണ്‍ 29ന് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി വിക്കിലീക്സ് സ്ഥാപകനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അസാന്‍ജെ സെന്‍ട്രല്‍ ലണ്ടന്‍ പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലാണെന്നും ഉടനെ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു. സ്വീഡനിലേക്ക് നാടുകടത്തപ്പെടാതിരിക്കാന്‍ ഏഴ് വര്‍ഷത്തോളമാണ് അസാന്‍ജെ ഇക്വഡോര്‍ എംബസിയില്‍ കഴിഞ്ഞത്.
അറസ്റ്റ് ചെയ്യപ്പെട്ടാല്‍ വിക്കിലീക്സ്് പുറത്തുവിട്ട നൂറു കണക്കിന് നയതന്ത്ര രേഖകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ അമേരിക്കയിലേക്ക് നാടുകടത്തുമെന്നതിനാല് എംബസി വിട്ട് പുറത്തുപോകാന്‍ അസാന്‍ജെ വിസമ്മതിച്ചു. അറസ്റ്റ് ചെയ്ത് നീക്കുമ്പോള്‍ ക്ഷുഭിതനായതോടെ ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ വാഹനത്തിലെത്തിച്ചത്.
സ്ഥിരമായി ദൈനംദിന നിയമങ്ങളും അന്താരാഷ്ട്ര ഉടമ്പടികളും തെറ്റിച്ചതിനാലാണ് അസാന്‍ജെയ്ക്ക് ഇനി അഭയം നല്‍കേണ്ടെന്ന് തീരുമാനിച്ചതെന്ന് ഇക്വഡോര്‍ പ്രസിഡന്റ് ലെനിന് മൊറീനോ ട്വീറ്റ് ചെയ്തു. അതേസമയം, ഇക്വഡോര്‍ നിയമവിരുദ്ധമായാണ് രാഷ്ട്രീയ അഭയം പിന്‍വലിച്ചതെന്നാണ് വിക്കിലീക്സ് അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: