ലഖ്‌നൗ : അമേഠിയില്‍ നാമ നിര്‍ദ്ദേശ പത്രിക നല്‍കാന്‍ എത്തുന്നതിനിടെ രാഹുല്‍ഗാന്ധിയെ ലേസര്‍ഗണ്‍ ഉപയോഗിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതായി കോണ്‍ഗ്രസ്. രാഹുലിന് നേരെ പലതവണ ലേസര്‍ രശ്മികള്‍ പതിച്ചയാതും കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന് കോണ്‍ഗ്രസ് നേതൃത്വം പരാതി നല്‍കി.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധിയ്‌ക്കു മേല്‍ പച്ച നിറത്തിലുള്ള ലേസര്‍ രശ്മികള്‍ പതിച്ചത്. ചുരുങ്ങിയ സമത്തിനുള്ളില്‍ ഏഴ് തവണയാണ് ഇതുണ്ടായത്. രാഹുല്‍ ഗാന്ധിയുടെ തലയുടെ വലതു വശത്തായി ഏഴോളം തവം ലേസര്‍ രശ്മികള്‍ പതിച്ചെന്നാണ് ആരോപണം.
ഇത് വളരെ ദൂരത്ത് നിന്നും വെടിയുതിര്‍ക്കാന്‍ സാധിക്കുന്ന ഒരു സ്‌നിപ്പര്‍ ഗണ്ണില്‍ നിന്നുള്ളതാകാമെന്നാണ് കോണ്‍ഗ്രസ് സംശയിക്കുന്നത്. കൂടാതെ രാഹുലിന്റെ സുരക്ഷയില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും, അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: