Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വനിതാ മുന്നേറ്റം മോദിയുടെ കാലത്ത്

ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും അധികം (66)വനിത എംപിമാരുണ്ടായിരുന്നത് നരേന്ദ്രമോദി ഭരണകാലത്താണ്. ഒരേ സമയം കൂടുതല്‍ മന്ത്രിമാര്‍ (9) ഉണ്ടായിരുന്നതും മോദി സര്‍ക്കാറിലായിരുന്നു.

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Apr 11, 2019, 01:35 pm IST
in India

ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും അധികം (66)വനിത എംപിമാരുണ്ടായിരുന്നത് നരേന്ദ്രമോദി ഭരണകാലത്താണ്. ഒരേ സമയം കൂടുതല്‍ മന്ത്രിമാര്‍ (9) ഉണ്ടായിരുന്നതും മോദി സര്‍ക്കാറിലായിരുന്നു. മന്ത്രിമാരില്‍ ഏഴു പേര്‍ കാബിനറ്റ് പദവിയും വഹിച്ചു. പ്രതിരോധം (നിര്‍മ്മല സീതാരാമന്‍), വിദേശം (സുഷമ സ്വരാജ്) വകുപ്പകള്‍ വനിതകള്‍ ഭരിക്കുന്ന രാജ്യത്തെ ഏക രാജ്യമായി ഇന്ത്യ മാറി. ഉമാഭാരതി, മനേക ഗാന്ധി, സ്മൃതി ഇറാനി, നജ്മ ഹെപ്തുള്ള, ഹര്‍സിംറത്ത് കൗര്‍ എന്നിവരായിരുന്നു കാബിനറ്റ് മന്ത്രിമാര്‍. അനുപ്രിയ പട്ടേലും കൃഷ്ണാ രാജും സഗ്‌വി  നിരഞ്ജനും വനിതാ സഹമന്ത്രിമാരായിരുന്നു.  സ്പീക്കറും (സുമിത്ര മഹാജന്‍) വനിതയായിരുന്നു. കേരളത്തില്‍ നിന്ന് പി.കെ ശ്രീമതിയായിരുന്നു വനിതാ പ്രതിനിധി.

ഭരണകക്ഷിയായ യുപിഎയുടെ അധ്യക്ഷ സോണിയാ ഗാന്ധി, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, സ്പീക്കര്‍ മീരാകുമാര്‍.. അംഗബലത്തിലല്ലങ്കിലും വനിതാശക്തിയുടെ ദൃശ്യവേദിയായിരുന്നു 15-ാം ലോക്‌സഭ.  എന്നാല്‍ പേരിനുപോലും മലയാളിമങ്കമാരുടെ സാന്നിധ്യം ലോക്‌സഭയിലില്ലായിരുന്നു. 15 ലോക്‌സഭകളില്‍ 9 എണ്ണത്തില്‍ മാത്രമാണ് കേരളത്തില്‍ നിന്ന് വനിതാ പ്രാതിനിധ്യം ഉണ്ടായിരിക്കുന്നത്. 91ലും 2004ലും രണ്ടുപേര്‍ വീതം മാത്രം ഉണ്ടായിരുന്നു എന്നതാണ് റിക്കാര്‍ഡ്. ഒരാള്‍ മൂന്ന് തവണയും രണ്ടുപേര്‍ രണ്ടു തവണയും ലോക്‌സഭയിലെത്തി. ആകെ 7  പേര്‍ മാത്രമാണ് ഇതേവരെ ലോക്‌സഭ എംപിമാരായി ജയിച്ചുപോയത്. ലോക്‌സഭാംഗമായ ഒരു മലയാളി വനിതയും കേന്ദ്രത്തില്‍ മന്ത്രിമാരായിട്ടില്ല. എന്നാല്‍ കേരളത്തില്‍ നിന്നല്ലാതെ രാജ്യസഭയില്‍ എത്തിയ മലയാളി സ്ത്രീ മന്ത്രിസഭയിലെത്തുകയും ചെയ്തു. 

1967ല്‍ അമ്പലപ്പുഴയില്‍ നിന്നും ജയിച്ച സുശീലാ ഗോപാലനാണ് ആദ്യമായി ലോക്‌സഭാംഗമാകുന്ന മലയാളി വനിത. കാസര്‍കോട്ടുനിന്ന് എ.കെ ഗോപാലനും അതേവര്‍ഷം എംപിയായിരുന്നു. ലോക്‌സഭയിലെ ആദ്യ മലയാളി ദമ്പതികളായി ഇവര്‍ മാറി. 71ല്‍ അമ്പലപ്പുഴയില്‍ വീണ്ടും മത്സരിച്ചെങ്കിലും ആര്‍എസ്‌പിയുടെ കെ. ബാലകൃഷ്ണനോട് തോല്‍വിയായിരുന്നു ഫലം. 77ല്‍ ആലപ്പുഴയില്‍നിന്നും 91ല്‍ ചിറയിന്‍കീഴില്‍ നിന്നും ജയിച്ച സുശീലാഗോപാലന്‍ ലോക്‌സഭയിലെത്തിയപ്പോള്‍ മൂന്നുവട്ടം എന്ന റിക്കാര്‍ഡും സ്വന്തമാക്കി. 

71ല്‍ സുശീലാഗോപാലന്‍ തോറ്റെങ്കിലും അടൂരില്‍നിന്നും ജയിച്ച സിപിഐയുടെ കെ. ഭാര്‍ഗവി വനിതാ പ്രാതിനിധ്യം കാത്തു. പാര്‍ട്ടി പിളര്‍പ്പിനെത്തുടര്‍ന്ന് സിപിഐയും സിപിഎമ്മും നേര്‍ക്കുനേര്‍ മത്സരിച്ച തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പി.കെ.കുഞ്ഞച്ചനെ തോല്‍പ്പിച്ചായിരുന്നു ഭാര്‍ഗവിയുടെ ജയം. കേരളത്തില്‍നിന്ന് ജയിച്ച ഏക പിന്നാക്കക്കാരിയും ഭാര്‍ഗവിയാണ്.

89ലും 91ലും മുകുന്ദപുരത്തുനിന്ന് ജയിച്ച സാവിത്രി ലക്ഷ്മണനാണ് കേരളത്തില്‍നിന്നുള്ള ലോക്‌സഭയിലെത്തിയ ആദ്യ കോണ്‍ഗ്രസുകാരി. ലോക്‌സഭാംഗമായ ഏക കോണ്‍ഗ്രസുകാരിയും സാവിത്രിതന്നെ. 91ല്‍ സുശീലയും സാവിത്രിയും ഒരേസമയം അംഗങ്ങളായിരുന്നതുപോലെ 2004ല്‍ 14-ാം ലോക്‌സഭയിലും രണ്ട് മലയാളി മഹിളകള്‍ ഉണ്ടായിരുന്നു. മാവേലിക്കരയില്‍നിന്നും ജയിച്ച സി.എസ്.സുജാതയും വടകരയില്‍നിന്ന് ജയിച്ച പി.സതീദേവിയും. ഇരുവരും സിപിഎം പ്രതിനിധികള്‍. വടകരയില്‍നിന്ന് 98ലും 99ലും ജയിച്ച എ.കെ.പ്രേമജം (സിപിഎം) ആണ് എംപിയായ മറ്റൊരു വനിത. പി കെ ശ്രീമതി കണ്ണൂരില്‍ നിന്നാണ് ജയിച്ചത്.

കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്ന മലയാളി വനിത ലക്ഷ്മി എന്‍. മേനോന്‍ ആണ്. ബീഹാറില്‍ നിന്നും രാജ്യസഭയിലെത്തിയ ലക്ഷ്മി വിദേശകാര്യ സഹമന്ത്രിയായി നെഹ്‌റു, നന്ദ, ലാല്‍ ബദൂര്‍ ശാസ്ത്രി മന്ത്രിസഭകളിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

Kerala

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

India

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

Kerala

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

Kerala

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

‘ എന്റെ യുവ സുഹൃത്തിനൊപ്പം ‘ ; കൃഷ്ണകുമാറിന്റെ കൊച്ചുമകൻ ഓമിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്ക് വച്ച് മോദി

ടി എന്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍ ഒട്ടിച്ചവര്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.