പത്തനംതിട്ട: ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎ ഉജ്ജ്വലവിജയം നേടുമെന്നും അതിന് കരുത്ത് പകരാന്‍ കേരള ജനപക്ഷത്തി (സെക്കുലര്‍)ന് കഴിയുമെന്നും പി.സി. ജോര്‍ജ് എംഎല്‍എ. പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍ മണ്ഡലങ്ങളിലടക്കം വന്‍ഭൂരിപക്ഷത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ വിജയിക്കുമെന്ന് ഉറപ്പാണ്. പത്തനംതിട്ടയില്‍ സുരേന്ദ്രന് 75000 വോട്ടിന് മുകളില്‍ ഭൂരിപക്ഷം ലഭിക്കും.
തിരുവനന്തപുരത്ത് ഇടത് മുന്നണിക്ക് കെട്ടിവച്ച പണം നഷ്ടമാകും. എല്ലാ മണ്ഡലങ്ങളിലും നിര്‍ണായക ശക്തിയായി കേരള ജനപക്ഷം എന്‍ഡിഎക്ക് ഒപ്പമുണ്ടാകും. എല്ലാ ജില്ലാ കമ്മറ്റികളുമായും ചര്‍ച്ചചെയ്ത് എടുത്ത തീരുമാനമാണ് ഇത്. ശബരിമല നാനാജാതി മതസ്ഥരുടേയും ആശ്രയസ്ഥാനമാണ്.
ഇവിടുത്തെ ആചാര സംരക്ഷണത്തിന് ഒപ്പം നിന്നവരെയാണ് വിശ്വാസികള്‍ സഹായിക്കേണ്ടത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സംസ്ഥാനത്തിന്റെ ഭരണം നേടുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു. ജനപക്ഷം നേതാക്കളായ ടി.കെ. ഹസന്‍കുട്ടി, കൃഷ്ണകുമാര്‍, റെജിപാസ്റ്റര്, നജീമുദീന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: