പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ശ്രമേവ് ജയതേ പദ്ധതി ആരംഭിച്ചു. വ്യാവസായിക വികസനം വേഗത്തിലാക്കുക, ബിസിനസ് നടപടി ക്രമങ്ങള്‍ ലളിതമാക്കുക, സര്‍ക്കാര്‍ പിന്തുണയോടെ തൊഴിലാളികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുക എന്നിവ ലക്ഷ്യം.
*ശ്രം സുവിധ പോര്‍ട്ടല്‍- 24,68,094 യൂണിറ്റുകള്‍ക്ക് ഏകീകൃത ലേബര്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ അനുവദിച്ചു.
* യൂണിറ്റുകള്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ലഭ്യമാക്കി.
* റിട്ടേണ്‍ നല്‍കുന്നതിന് 16 ഫോമുകള്‍ക്ക് പകരം ഒരു ഓണ്‍ലൈന്‍ ഫോം ഏര്‍പ്പെടുത്തി.
* ലേബര്‍ ഇന്‍സ്പെക്ടര്‍മാര്‍ 72 മണിക്കൂറിനുളളില്‍ ഇന്സ്പെക്ഷന് റിപ്പോര്‍ട്ട് അപ്ലോഡ് ചെയ്യണമെന്നത് നിര്‍ബന്ധമാക്കി.
* പ്രോവിഡന്റ് ഫണ്ട് അംഗങ്ങളെകുറിച്ചുളള വിവരങ്ങള്‍ ഡിജിറ്റലൈസേഷന് നടത്തി.
* അംഗങ്ങള്‍ക്ക് യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ ഏര്‍പ്പെടുത്തി. യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ വന്നതോടെ ഇ.പി.എഫ്. അക്കൗണ്ടുകളുടെ പോര്‍ട്ടബിലിറ്റി ഉറപ്പാക്കി.
അപ്രന്റീസ് പ്രോത്സാഹന്‍ യോജന- അപ്രന്റീസ് ആക്റ്റ് 1961 ഭേദഗതി ചെയ്തു. അപ്രന്റീസ് ഷിപ്പ് സ്കീം നവീകരിച്ചു. സ്റ്റൈപന്റ് നിരക്ക് വര്‍ദ്ധിപ്പിച്ചു. തൊഴില്‍ പഠിതാക്കളെ ഉറപ്പാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. യുവജനങ്ങള്‍ക്ക് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ കീഴില്‍ തൊഴിലുകളില്‍ പരീശീലനം ആരംഭിച്ചു. https://shramsuvidha.gov.in/home
• മിനിമം വേജസ് ആക്ട് 1948, പേയ്മെന്റ് ഓഫ് വേജസ് ആക്ട് 1936, തുല്യ വേതന നിയമം 1976, പേയ്മെന്റ് ഓഫ് ബോണസ് ആക്ട് 1965 എന്നീ 4 നിയമങ്ങളെ സംയോജിപ്പിച്ച് ഒറ്റ നിയമത്തിന് കീഴിലാക്കി.
* വിവിധ നിര്‍വചനങ്ങളെയും അധികാരസ്ഥാപനങ്ങളെയും ഒഴിവാക്കി ലളിതമായ നിയമപാലനം സാധ്യമാക്കി. ആദ്യമായി കുറഞ്ഞ വേതനം എന്ന വ്യവസ്ഥയെ സാര്‍വത്രികമാക്കി. * മേഖല, വേതനപരിധി എന്നിവ കണക്കാക്കാതെ ജീവനക്കാര്‍ക്ക് നിശ്ചിതസമയത്ത് വേതനം നല്കല് ഉറപ്പ് നല്കുന്നു. * നിലവിലുണ്ടായിരുന്ന നിയമങ്ങള്‍ പ്രത്യേകതരം സ്ഥാപനങ്ങള്‍ക്കു മാത്രമേ ബാധകമായിട്ടുളളു എന്നതിനാല്‍ ഒട്ടേറെ തൊഴിലാളികള്‍ ഇവയുടെ പരിധിക്ക് പുറത്തായിരുന്നു. * ഇന്‍സ്പെക്ടര്‍ പദവിയും ചുമതലയും വെറും പരിശോധന എന്നതില്‍ നിന്ന് ഫെസിലിറ്റേറ്റര്‍ എന്ന നിലയില്‍ തൊഴിലുടമകളെയും തൊഴിലാളികളെയും സഹായിക്കലും ഉപദേശിക്കലും ആക്കി മാറ്റി.
* കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സഹായകം.
* തൊഴിലാളികള്‍ക്കുളള ആനുകൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ ലളിതമായുളള നിയമപാലനം.
• പ്രധാനമന്ത്രി ശ്രംയോഗി മാന്‍ധന്‍ പെന്ഷന് യോജന- അസംഘടിത തൊഴിലാളികള്‍ക്കായുളള പങ്കാളിത്തപെന്‍ഷന്‍ പദ്ധതി. 15.02.2019 ല്‍ ആരംഭിച്ചു. മാസം 3,000 രൂപ. പ്രായപരിധി 18-40 വയസ്സ.് തൊഴിലാളികള്‍ അടയ്ക്കുന്നതിന് തുല്യമായ തുക കേന്ദ്രസര്‍ക്കാരും നല്‍കും. 15,000 രൂപ വരെ മാസവരുമാനമുളളവര്ക്ക് അംഗങ്ങളാകാം
• പി. എഫ്. കോഡ് നമ്പര്‍ ലഭിക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്.
• ഓണ്‍ലൈനില്‍ അപേക്ഷ നല്കി പ്രോവിഡന്റ് ഫണ്ട് തിരിച്ചെടുക്കാനുളള സംവിധാനം
• ജഎ അക്കൗണ്ടില്‍ നിന്നും തുക പിന്‍വലിക്കുന്നതിന് തൊഴിലുടമയുടെസാക്ഷ്യപത്രം ഒഴിവാക്കി.
• വരിക്കാരുടെ പ്രതിമാസ വിഹിതം തൊഴിലുടമകള്‍ കൃത്യമായി അടയ്ക്കുന്നുണ്ടോ എന്നറിയാന്‍ സംവിധാനം ഏര്‍പ്പെടുത്തി.
• ഇ.പി.എഫ്. വഴിയുളള എറ്റവും കുറഞ്ഞ പ്രതിമാസ പെന്ഷന് 1,000 രൂപയാക്കി.
• ആദ്യമായി കുറഞ്ഞ വേതനം 42 % വര്‍ദ്ധിപ്പിച്ചു. 55 ലക്ഷം പേര്‍ക്ക് പ്രയോജനം.
• മിനിമം കൂലി 211 ല്‍ നിന്നും 350 രൂപയായി വര്‍ദ്ധിപ്പിച്ചു.
• ബോണസ് നിര്ണയപരിധി 3,500-ല്‍ നിന്ന് 7,000 രൂപയായും ബോണസ് അര്‍ഹതാ പരിധി 10,000-ല്‍ നിന്ന് 21,000 രൂപയായും വര്‍ദ്ധിപ്പിച്ചു.
• പി.എഫ്. പെന്ഷന് തുക വര്‍ദ്ധിപ്പിച്ചു. സര്‍വീസിന്റെ അവസാന 12 മാസത്തെ ശമ്പളത്തിന്റെ ശരാശരി കണക്കാക്കി പെന്ഷന് നിശ്ചയിക്കും. നേരത്തെ ഇത് 5 വര്‍ഷത്തെ ശരാശരി.
• ഇ.പി.എഫ് -ല്‍ അവകാശികളില്ലാതെ കിടക്കുന്ന 27,000 കോടി രൂപ തിരികെ നല്‍കാനുളള ശ്രമങ്ങള്‍ ആരംഭിച്ചു. 201516 ല്‍ 5,826.89 കോടി രൂപ ഗുണഭോക്താക്കള്‍ക്ക് നല്കി.
• ഓട്ടോറിക്ഷാ തൊഴിലാളികള്‍, അങ്കണവാടി ജീവനക്കാര്‍ , ആശ-ആരോഗ്യ പദ്ധതി പ്രവര്‍ത്തകര്‍, സൈക്കിള്‍ റിക്ഷാ തൊഴിലാളികള്‍, വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ തൊഴിലാളികള്‍, നിര്‍മ്മാണ മേഖലയിലെ തൊഴിലാളികള്‍ എന്നിവരെ പരിധിയില്‍ കൊണ്ടുവന്നു.
• വേതനം ബാങ്ക് വഴി നല്‍കണമെന്ന തീരുമാനം, കുറഞ്ഞ വേതനവും അനൗപചാരികമേഖലയിലെ തൊഴിലാളികള്‍ക്കും ഇ.എസ്.ഐ./പി.എഫ്. സൗകര്യങ്ങളും ഉറപ്പാക്കുകയും ചെയ്യും
• സംസ്ഥാന തലങ്ങളില്‍ ഇ.എസ്.ഐ. കോര്‍പ്പറേഷനുകള്‍ രൂപവല്‍ക്കരിക്കും.
• ഇ.എസ്.ഐ കോര്‍പ്പറേഷനിലെ ഡോക്ടര്‍മാരുടെ പെന്ഷന് പ്രായം 65 ആയി ഉയര്‍ത്തി.
• ഇ.എസ്.ഐ. ഡിസ്പെന്‍സറികള്‍ 6 കിടക്കകളുളള ആശുപത്രികളായി വികസിപ്പിക്കുന്നു. *എല്ലാ സംസ്ഥാനങ്ങളിലും മാതൃ-ശിശു ചികിത്സാ ആശുപത്രി,
• ഇ.എസ്.ഐ. പരിധിയിലുളളവര്‍ക്ക് സംസ്ഥാനസര്‍ക്കാരുകള്‍ ചെലവഴിക്കുന്നതിനുമപ്പുറം സൂപ്പര്‍സ്പെഷ്യാലിറ്റി ചികിത്സ, അര്‍ബുധ പരിശോധന/ ചികിത്സാ സൗകര്യം, ഹൃദ്രോഗചികിത്സ, ഡയാലിസിസ്, * ഇ.എസ്.ഐ. ആശുപത്രികളില്‍ യോഗ, മൊബൈല്‍ഫോണ്‍ വഴി രജിസ്ട്രേഷന് എന്നിവ ഏര്‍പ്പെടുത്തുന്നു.
• ഇ.പി.എഫ് അംഗങ്ങളായ തൊഴിലാളികളുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ പരമാവധി 6 ലക്ഷമാക്കി.
• തൊഴിലാളികള്‍ക്ക് ഇഷ്ടാനുസരണം ഇ.പി.എഫ് പെന്‍ഷനോ എന്‍.പി.എഫ്. പെന്‍ഷനോ തെരഞ്ഞെടുക്കാനും അതുപോലെ ഇ.എസ്.ഐ. ആരോഗ്യഇന്‍ഷ്വറന്‍സ് പദ്ധതിയോ മറ്റ് ആരോഗ്യഇന്‍ഷ്വറന്‍സ് പദ്ധതിയോ തിരഞ്ഞെടുക്കുവാനുളള അവസരം.
• ഇ.എസ് .ഐ യില്‍ വനിതാജീവനക്കാര്ക്കുളള പ്രസവാവധി 26 ആഴ്ചയാക്കി.
• ഇ.പി.എഫ്. ഓര്‍ഗനൈസേഷന്റെ വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കാനുളള സമയപരിധി 20-ല്‍നിന്ന് 10 ദിവസമായി കുറച്ചു.
• ഒരിക്കല്‍ ഇ.എസ്.ഐ ആനുകൂല്യം ലഭിച്ചവര്‍ക്ക് സേവനകാലം മുഴുവന്‍ അതിനര്‍ഹത.
• ഋജഎ ല്‍ നിന്ന് 10 ലക്ഷം രൂപയില്‍ കൂടിയ തുക ഓണ്‍ലൈനായി മാത്രമേ പിന്‍വലിക്കാവു.
• ഋജഎ പദ്ധതിയിലെ കുറഞ്ഞ ഇന്‍ഷുറന്‍സ് ആനുകൂല്യം 2.5 ലക്ഷം രൂപയാക്കാന്‍ തീരുമാനം.
• ജീവനക്കാരന് മരിച്ചാല്‍ 7 ദിവസത്തിനകവും സര്‍വീസില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് വിരമിക്കുന്നതിന്റെ തലേന്നും പി.എഫ്. തുക നല്കാന് തീരുമാനിച്ചു.
• ഇ.പി.എഫില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സമഗ്രമായ ഒറ്റ അപേക്ഷ ഏര്‍പ്പെടുത്തി. ആധാര്‍ നമ്പര്‍ യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പരുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അപേക്ഷയില്‍ തൊഴിലുടമ സാക്ഷ്യപ്പെടുന്നത് ഒഴിവാക്കി. ഭവനവായ്പ, വീടുനിര്‍മ്മാണം, ഭൂമി വാങ്ങല്‍, തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പണം പിന്‍വലിക്കുമ്പോള്‍ പുതിയ സാക്ഷ്യപത്രത്തിന്റെ ആവശ്യം ഇല്ല. യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കി. വിവാഹത്തിനുളള അഡ്വാന്‍സ്, കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് എന്നിവയ്ക്ക് പണം പിന്‍വലിക്കാന്‍ അപേക്ഷിക്കുമ്പോള്‍ വിവാഹ ക്ഷണക്കത്തോ, മറ്റു രേഖകളോ ആവശ്യമില്ല. വീട്, വസ്തു ഇവയുടെ നാശനഷ്ടം ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ പണം പിന്‍വലിക്കുന്നതിന് സ്വയം സാക്ഷ്യപ്പെടുത്തല്‍ മതി.
• പി.എഫ് വരിക്കാര്‍ക്ക് അക്കൗണ്ട് വിവരങ്ങളില്‍ പണമായുളള നിക്ഷേപത്തിനൊപ്പം ഓഹരി നിക്ഷേപത്തിന്റെ മൂല്യവും അറിയുന്നതിനുളള സംവിധാനം നലവില്‍ വന്നു.
• പി.എഫ് നിക്ഷേപത്തില്‍ നിന്ന് ഓഹരിവിപണിയില്‍ നിക്ഷേപിക്കാവുന്ന തുകയുടെ തോത് നിക്ഷേപകര്‍ക്ക് തന്നെ തീരുമാനിക്കാവുന്ന സംവിധാനം കൊണ്ടുവരാന്‍ തീരുമാനിച്ചു.
• പി.എഫില്‍ ഇനി രണ്ട് അക്കൗണ്ടായിരിക്കും. ഓഹരിവിപണിയില്‍ നിക്ഷേപിക്കുന്ന തുകയും വിശദാംശങ്ങളും കാണിക്കുന്ന ഒരു അക്കൗണ്ടും മറ്റു നിക്ഷേപങ്ങള്‍ക്കായി മറ്റൊരു അക്കൗണ്ടും ഇ.പി.എഫിലേക്ക് നേരിട്ട് പണമടക്കുന്നവരുടെ നിക്ഷേപത്തിന്റെ 15 ശതമാനം ഇ.റ്റി. എഫില്‍ (എക്സേഞ്ച് ട്രേഡഡ് ഫണ്ട്) നിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നു.
• യൂണിവേഴ്സല്‍ പോര്‍ട്ടബിള്‍ അക്കൗണ്ട് നമ്പര്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് വരിക്കാര്‍ക്ക് അവരുടെ പത്തു മുന്‍ അക്കൗണ്ടുകള്‍ വരെ സംയോജിപ്പിക്കാനുളള സൗകര്യം ഏര്‍പ്പെടുത്തി. ഒരു ജീവനക്കാരന് ഒരു അക്കൗണ്ട് എന്നതാണ് ലക്ഷ്യം.
• നികുതി രഹിത ഗ്രാറ്റുവിറ്റി 10 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയാക്കി. സ്വകാര്യമേഖലയിലും പൊതുമേഖലയിലും സ്വയം ഭരണസ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് പ്രയോജനം.
• ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ കൂടിയ കൂലി 281 (ഹരിയാന) രൂപയായി വര്‍ദ്ധിപ്പിച്ചു.
• 100 എപ്ലോയ്മെന്റ് എക്സേഞ്ചുകള് നവീകരിക്കുന്നതിനായി 380 കോടിരൂപ.
• വീട് വാങ്ങുന്നതിനും, ഗുരുതര അസുഖത്തിന്റെ ചികിത്സ, കുട്ടികളുടെ ഉന്നതവിദ്യാഭ്യാസം, വിവാഹം തുടങ്ങിയവയ്ക്ക് ദേശീയ പെന്ഷന് പദ്ധതിയില്‍ നിന്നും ഭാഗികമായി തുക പിന്‍വലിക്കാന്‍ അനുമതി.
• 160 ല്‍പരം തൊഴില്‍മേഖലകളില്‍ മിനിമം വേതനം കാലാനുസൃതമായി പുതുക്കി നിശ്ചയിച്ചു
• വിദേശരാജ്യങ്ങളില്‍ ജോലിക്കായി നിയോഗിക്കപ്പെടുന്ന പി.എഫ്. അംഗങ്ങള്‍ക്ക് അതാത് രാജ്യങ്ങളിലെ സാമൂഹിക സുരക്ഷാ പദ്ധതികളില്‍ ചേരാതെ ഒഴിഞ്ഞുനില്‍ക്കാം. അങ്ങനെയുളളവര്‍ക്ക് ഇന്ത്യയില്‍ പി.എഫ്. വരിക്കാരനായി തുടരാന്‍ സാധിക്കും. ഇതുമായി ബന്ധപ്പെട്ട് 19 രാജ്യങ്ങളുമായി കരാര്‍ ഒപ്പിട്ടു. മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവര്‍ അവിടുത്തെ സാമൂഹിക സുരക്ഷാ പദ്ധതികളില്‍ നിര്‍ബന്ധമായും ചേര്‍ന്നിരിക്കണമെന്ന വ്യവസ്ഥതൊഴിലാളികള്ക്ക് സാമ്പത്തികനഷ്ടം ഉണ്ടാക്കിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
• 18 വയസ്സുകഴിഞ്ഞാല്‍ ജോലി കിട്ടും മുമ്പേ പി.എഫ്. യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പരിന് അപേക്ഷിക്കാം. ആധാര്‍ നിര്‍ബന്ധം. ജോലി കിട്ടുമ്പോള്‍ ഇതേ നമ്പര്‍ ഉപയോഗിക്കാം.
• ഇ.പി.എഫ് പരിധി 6,500 രൂപയില്‍ നിന്നും 15,000 ആയി ഉയര്‍ത്തി. ഇ.പി.എഫില്‍ അംഗമായ തൊഴിലാളികളുടെ മരണാനന്തര ആനുകൂല്യം 2.5 ലക്ഷത്തില്‍ നിന്നും 6 ലക്ഷമായി ഉയര്‍ത്തി.
• ഇ.എസ്.ഐ. പരിധി 15,000 രൂപയില്‍ നിന്ന് 21,000 രൂപയായി ഉയര്‍ത്തി
• ട്രേഡ് യൂണിയന് രജിസ്ട്രേഷന് 45 ദിവസത്തിനകം നല്‍കുന്നതിന് തീരുമാനമെടുത്തു.
• അംഗനവാടി ജീവനക്കാരുടെ ഓണറേറിയത്തിലെ കേന്ദ്രവിഹിതം 3,500ല്‍ നിന്ന് 4,500 രൂപയായും അംഗനവാടി ജീവനക്കാരുടെ (മിനി) ഓണറേറിയം 2,200 ല്‍ നിന്ന് 3,500 ആയും ഹെല്‍പേഴ്സിന്റെ ഓണറേറിയം 1,500 ല്‍ നിന്നും 2,250 ആയും വര്‍ദ്ധിപ്പിച്ചു. 27 ലക്ഷം പേര്‍ക്ക് പ്രയോജനം. ആശാവര്‍ക്കര്‍മാരുടെ ഓണറേറിയവും ഇന്‍സെന്റീവും 2,000 (1,000) രൂപ വര്‍ദ്ധനവ് വരുത്തി. ആശാവര്‍ക്കര്‍മാരെ പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയിലും ജീവന്‍ജ്യോതി യോജനയിലും സൗജന്യമായി അംഗങ്ങളാക്കി.
• ഉച്ചകഞ്ഞി വിതരണ തൊഴിലാളികള്‍ക്ക് ഗണ്യമായ വര്‍ധനവ് നല്കി. പ്രതിദിനം കുട്ടികളുടെ എണ്ണം കണക്കാക്കി ആളോഹരി 2 രൂപ വര്‍ധിപ്പിച്ചു
• ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവൃത്തിദിനങ്ങള്‍ 100-ല്‍ നിന്ന് 200 ആയി വര്‍ധിപ്പിക്കുകയും കൂലി 150 രൂപയില്‍ നിന്നും പ്രതിദിനം 271 രൂപയായി വര്‍ധിപ്പിച്ചു
• നാഷണല്‍പെന്‍ഷന്‍ സ്കീമിലേയ്ക്ക് സര്‍ക്കാര്‍ വിഹിതം 10 % നിന്നും 14 % ആയി വര്‍ധിപ്പിച്ചു വിരമിക്കല്‍ സമയത്തുളള തുക പിന്‍വലിക്കല്‍ മൊത്തം ആദായനികുതി വിമുക്തമാക്കി.
• നാഷണല്‍ പെന്ഷന് സിസ്റ്റത്തില്‍ ഓണ്‍ലൈനായി അക്കൗണ്ട് തുടങ്ങാനുളള സംവിധാനവും ഓണ്‍ലൈനായി പണമടക്കാനുമുളള സംവിധാനവും ഏര്‍പ്പെടുത്തി.
• ഇ.എസ്. ഐ ആനുകൂല്യങ്ങള്‍ക്കുളള വേതന പരിധി ഒഴിവാക്കാന്‍ തീരുമാനിച്ചു
• തൊഴിലാളികള്‍ക്ക് സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യങ്ങള്‍ അംഗത്വമെടുത്ത് 6 മാസം മുതല്‍ ലഭ്യമാക്കാന്‍ ശുപാര്‍ശ ചെയ്തു (നിലവില്‍ 2 വര്‍ഷം).
• ആശ്രിതരായ മാതാപിതാക്കള്‍ക്ക് ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുളള പ്രതിമാസ വരുമാന പരിധി 5,000 ത്തില്‍ നിന്നും 10,000 ആയി ഉയര്‍ത്തി.
• അംഗങ്ങളുടെ മരണാനന്തര കര്‍മ്മങ്ങള്‍ക്കുളള സഹായം 10,000 രൂപയില്‍ നിന്നും 25,000 രൂപയായി ഉയര്‍ത്തി
• ആണ്മക്കള്ക്ക് 25 വയസ്സുവരെ ചികിത്സാ ആനുകൂല്യം (നിലവില്‍ 21 വയസ്സ്)
• 10 വര്‍ഷം ഇ.എസ്.ഐ. അംഗമായിരുന്നവര്‍ക്ക് വിരമിച്ച ശേഷവും ചികിത്സാ ആനുകൂല്യം
• ആശുപത്രിയില്‍ സഹായികള്‍ക്കും സൗജന്യ ഭക്ഷണം (നിലവില്‍ ഗുണഭോക്താക്കള്‍ക്ക് മാത്രം)
• 201618 കാലയളവില്‍ 1 കോടി വരിക്കാരെ ഇ.പി.എഫ്.ഒ. യില്‍ ചേര്‍ത്തു
• എല്ലാ വ്യവസായ മേഖലകളിലും കരാര്‍ തൊഴിലും നിശ്ചിതകാലാവധി തൊഴിലും അനുവദിച്ചു. എന്നാല്‍ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിലവിലുളള സ്ഥിരം ജീവനക്കാരെ നിശ്ചിത കാലാവധി തൊഴിലാളികളാക്കി മാറ്റാന്‍ തൊഴിലുടമയ്ക്കും സ്ഥാപനങ്ങള്‍ക്കും അനുമതിയില്ല. തൊഴിലുടയ്ക്ക് കരാറുകാരനെ ഒഴിവാക്കി നേരിട്ട് നിശ്ചിത കാലാവധി തൊഴിലാളിയെ നിയമിക്കാം. തൊഴിലാളിയും തൊഴിലുടമയുമായി കരാര്‍ ഉണ്ടാക്കണം. തൊഴില്‍, വേതനം, ആനുകൂല്യങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ സ്ഥിരം തൊഴിലാളിയ്ക്കും നിശ്ചിതകാലാവധി തൊഴിലാളിക്കും തുല്യത.
• കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതില്‍ കാലതാമസ മൊഴിവാക്കാന്‍ ആധാര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ നിരീക്ഷണ സംവിധാനം.
• കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യോഗ ക്ലാസ്സുകള്‍. അവിവാഹിതരായ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജ•നാട്ടിലേക്കു മാത്രമായിരുന്ന അവധിക്കാല യാത്ര സൗജന്യം രാജ്യത്തിന്റെ ഏതു ഭാഗത്തേക്കു നടത്തിയാലും ലഭ്യമാക്കുന്നരീതിയില്‍ പുന:ക്രമീകരിച്ചു.
• ലൈംഗിക പീഡനത്തിരയാകുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരികള്‍ക്ക് അന്വേഷണ കാലയളവില്‍ 3 മാസം ശമ്പളത്തോടുകൂടിയ അവധി അനുവദിച്ചു.
• ബാങ്ക് ജീവനക്കാരുടെ ആശ്രിതനിയമനം പുന:സ്ഥാപിച്ചു.
• എന്‍.ഐ.എ. പെന്ഷന്, സ്വാതന്ത്ര്യ സമരസേനാനി പെന്ഷന് എന്നിവ കൈപ്പറ്റുന്നവര്‍ ജില്ലാ കളക്ടറുടെ മുമ്പില്‍ ഹാജരായി രേഖകള്‍ നല്കിയാല് മതിയെന്ന് തീരുമാനിച്ചു.
• വിരമിക്കുന്നവര്‍ക്ക് ആദ്യപെന്ഷനുളള നടപടികള്‍ ലളിതമാക്കി. 1972-ലെ സെന്‍ട്രല്‍ സിവില്‍ സര്‍വീസ് പെന്ഷന് ചട്ടത്തിലെ 26 ഫോമുകള്‍ പരിഷ്കരിച്ചു.
• ഡിഫന്‍സ് സിവിലിയന്‍ പെന്‍ഷന്‍കാര്‍ക്ക് കാന്റീന് സൗകര്യം അനുവദിച്ചു.
• www.pgportal.gov.in പെന്‍ഷന്‍കാരുടെ പരാതികള്‍ അറിയിക്കാനുളള പോര്‍ട്ടല്‍.
• ജീവന് പ്രമാണ് – പെന്‍ഷനായവര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്ന സംവിധാനം. 2,49,30,00 ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചു
• പെന്ഷനായവര്ക്കായി സങ്കല്‍പ്പ്, അഭിനവ് പോര്‍ട്ടലുകള്‍.
• കേന്ദ്രസര്‍വീസില്‍ നിന്നും വിരമിച്ച എല്ലാവര്ക്കും പൂര്‍ണ്ണപെന്‍ഷന്‍ ഏര്‍പ്പെടുത്തി.
• സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പെന്ഷന് സംബന്ധമായി വിവരങ്ങള്‍ ലഭിക്കുന്നതിനുളള മൊബൈല്‍ ആപ്പ് നിലവില്‍ വന്നു.
• ഗ്രാമീണ ഡാക് സേവക്മാരുടെ വേതനവും ആനുകൂല്യങ്ങളും വര്‍ധിപ്പിച്ചു. ഡി.എ.യും ലഭിക്കും. 2016 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യം. ആദ്യമായി റിസ്ക് ആന്റ് ഹാര്‍ഡ്ഷിപ്പ് അലവന്‍സും അനുവദിച്ചു. 2.6 ലക്ഷം പേര്‍ക്ക് പ്രയോജനം
• അഴിമതിക്കാരോ ക്രിമിനല്‍ കുറ്റം ആരോപിക്കപ്പെട്ടതോ ആയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പാസ്പോര്‍ട്ട് നിഷേധിക്കാന്‍ തീരുമാനിച്ചു.
• അവിവാഹിതനോ വിഭാര്യനോ വിവാഹമോചിതനോ ആയ പുരുഷ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സര്‍വീസ് കാലയളവില്‍ 730 ദിവസം ശിശുപരിപാലന അവധി അനുവദിച്ചു.
• കേന്ദ്രസര്‍ക്കാരിന് കീഴില്‍ ജോലി ചെയ്യുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണമെങ്കിലും സ്ഥലമാറ്റണമെങ്കിലും പ്രധാനമന്ത്രിയുടെ അനുമതി വേണമെന്ന നിബന്ധന കൊണ്ടുവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: