ലണ്ടന്‍ : ഇന്ത്യയ്ക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് വിജയ് മല്യ സമര്‍പ്പിച്ച ഹര്‍ജി ലണ്ടന്‍ കോടതി തള്ളി. കഴിഞ്ഞ ഡിസംബറില്‍ മല്ല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് മല്ല്യ ഹര്‍ജി നല്‍കിയത്.
കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്നും ലണ്ടനിലേക്ക് കടന്ന മല്ല്യയെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി മുംബൈ അഴിമതി വിരുദ്ധ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അതേസമയം, ബ്രിട്ടന്റെ വിട്ടുകിട്ടല്‍ നിയമമനുസരിച്ച് വിധിയില്‍ അന്തിമ തീരുമാനമെടുക്കാന്‍ ആഭ്യന്തര സെക്രട്ടറിക്കാണ് അന്തിമ അധികാരം. ബ്രിട്ടന്റെ നിയമപ്രകാരം കുറ്റവാളിക്ക് വധശിക്ഷ നല്‍കില്ലെന്നും മൂന്നാമതൊരു രാജ്യത്തിന് കുറ്റവാളിയെ കൈമാറില്ലെന്നും ഉറപ്പാക്കേണ്ടതുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഈ രണ്ടുകാര്യങ്ങളും മല്ല്യയുടെ കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: