സ്വദേശ് ദര്ശന് – ടൂറിസം വികസനവും ജോലി സാധ്യതയും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാംസ്കാരിക-മത-പൈതൃക-ചരിത്രപരമായി ബന്ധപ്പെട്ട സ്ഥലങ്ങളുടെ വികസനം നടപ്പിലാക്കുന്ന പദ്ധതി. 2015 ജനുവരിയില്‍ ആരംഭിച്ചു. ഈ പദ്ധതിയുടെ ഭാഗമായി ടൂറിസ്റ്റ് സര്‍ക്യൂട്ടുകള്‍ വികസിപ്പിക്കുന്നു. ബുദ്ധിസ്റ്റ്, കോസ്റ്റല്‍, ഡിസര്‍ട്ട്, ഇക്കോ, ഹെറിറ്റേജ്, ഹിമാലയന്‍, കൃഷ്ണ, രാമായണ, നോര്‍ത്ത്-ഈസ്റ്റ്, റൂറല്‍, സ്പിരിക്ച്വല്‍, സൂഫി, തീര്‍ത്ഥങ്കര്‍, ട്രൈബല്‍, വൈല്‍ഡ്ലൈഫ് എന്നീ 15 സര്‍ക്യൂട്ടുകളാണ് വികസിപ്പിക്കുന്നത്. http://swadeshdarshan.gov.in/
6,012.64 കോടിരൂപയുടെ 74 പ്രോജക്ടുകള്‍ അംഗീകരിച്ചു.
• പ്രസാദ് (PRASAD-Pilgrimage Rejuvenation and Spiritual Augmentation Drive) – മതപരമായി ബന്ധപ്പെട്ട തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ വികസനം ലക്ഷ്യമിടുന്നു. 2015 ജനുവരിയില്‍ ആരംഭിച്ചു. അമൃത്സര്‍, അജ്മീര്‍, അമരാവതി, ദ്വാരക, മധുര, വാരണാസി, ഗയ, പുരി, കാഞ്ചീപുരം, വേളാങ്കണ്ണി, കേദാര്‍നാഥ്, കാമാഖ്യ, പാറ്റ്ന, ഓംകാരേശ്വര്‍, അയോധ്യ, ബദരീനാഥ്, ഡിയോഗര്‍, ബേലൂര്‍, ഗുരുവായൂര്‍, ഹസ്രത്ബാല്‍, കത്ര, ശ്രീശൈലം, സോമനാഥ്, തിരുപ്പതി, ത്രിംബകേശ്വര്‍ എന്നീ സ്ഥലങ്ങളെ ഉള്‍പ്പെടുത്തി.
• 161 രാജ്യക്കാര്‍ക്ക് 24 വിമാനത്താവളങ്ങളിലും 3 തുറമുഖങ്ങളിലും ഇ-വിസ സൗകര്യം.
• ഇ-വിസയില്‍ താമസിക്കാവുന്നകാലയളവ് 30 ദിവസത്തില്‍ നിന്നും 60 ദിവസമാക്കി.
• ഇ-വിസയ്ക്ക് അപേക്ഷിക്കാനുളള കാലയളവ് 30-ല്‍ നിന്ന് 120 ദിവസമായി ഉയര്‍ത്തി.
• വിദേശികള്‍ക്ക് ഇന്ത്യയില്‍ ഇന്റേണല്‍ഷിപ്പ് ചെയ്യുവാന്‍ ഇന്റേണ്‍ വിസ പുറത്തിറക്കി.
• അടിയന്തിരസന്ദര്‍ഭങ്ങളില്‍ ബിസിനസ്, മെഡിക്കല്‍ വിസകള്‍ 48 മണിക്കൂറിനുളളില്‍.
• കുരുക്ഷേത്രയില്‍ മഹാഭാരതമ്യൂസിയവും അയോധ്യയില്‍ രാമമ്യൂസിയവും നിര്‍മ്മിക്കുന്നു.
• 12 അന്താരാഷ്ട്ര ഭാഷകളില്‍ ടൂറിസ്റ്റ് ഹെല്‍പ്പ് ലൈന്‍. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വൈ-ഫൈ .
• പുരാവസ്തുവകുപ്പിനു കീഴിലുളള സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇ-ടിക്കറ്റ്.
• ചരിത്ര സ്മാരകങ്ങളിലേയും മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളിലേയും വൃത്തിയെ സംബന്ധിച്ച പരാതികള്‍ സര്‍ക്കാരിനെ അറിയിക്കുന്നതിനായി സ്വച്ഛ് പര്യടന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍.
• ഗ്രാമീണജീവിതം, കല, സംസ്കാരം, പൈതൃകം തുടങ്ങിയവ സംരക്ഷിച്ച് പ്രദര്‍ശിപ്പി ക്കുന്നതിനും ഗ്രാമീണകലാകാരന്മാരെയും കരകൗശലവിദഗ്ദരെയും പ്രോത്സാഹിപ്പിക്കുന്ന തിനുമായി കേന്ദ്രവിനോദസഞ്ചാരവകുപ്പ് ഗ്രാമീണ ടൂറിസം പദ്ധതിക്ക് രൂപം നല്കി. അടിസ്ഥാനസൗകര്യവികസനത്തിന് 50 ലക്ഷവും ശേഷിവികസനത്തിന് 20 ലക്ഷവും .
പ്രതികരിക്കാൻ ഇവിടെ എഴുതുക: