• ലോകത്ത് ഒറ്റത്തവണയായി 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഇസ്രോ ലോക റെക്കോര്‍ഡില്‍.
• പി.എസ്.എല്‍.വി.-37, ഐ.ആര്.എന്‍.എസ്.എസ്-1 ജി, ജി-സാറ്റ് 11 എന്നിവ വിക്ഷേപിച്ചു.
• സ്വന്തം ഉപഗ്രഹഗതിനിയത്രണ സംവിധാനമുളള രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയും ഉള്‍പ്പെട്ടു.
• ജിഎസ്എല്‍വി മാക് 111 ന്റ ആദ്യത്തെ പരീക്ഷണവിക്ഷേപണം വിജയകരം ( 2017 ജൂണില്‍)
• സൗത്ത് ഏഷ്യ സാറ്റലൈറ്റ് -സാങ്കേതിക സൗകര്യങ്ങള്‍ അയല്‍ രാജ്യത്തിലേയ്ക്ക് പങ്കിടുന്നതിന് ദക്ഷിണേഷ്യന്‍ ഉപഗ്രഹം വിക്ഷേപിച്ചു. പാക്കിസ്ഥാനൊഴികെയുളള 7 സാര്‍ക്ക് രാജ്യങ്ങള്‍ക്ക് ഈ വാര്‍ത്താവിനിമയ ഉപഗ്രഹത്തിന്റെ സേവനം ലഭ്യമാകും.
• പിഎസ്എല്‍വി-സി 40 ലൂടെ ഇസ്രോ അതിന്റെ നൂറാം ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
• 30 പി.എസ്.എല്‍.വി, 10 ജി.എസ്.എല്‍.വി. മാക് ത്രീ റോക്കറ്റുകളുടെ വിക്ഷേപണത്തിനായി 10,911 കോടി രൂപ അനുവദിച്ചു. (2.06.2018)
• നാവിക്- പുതുതലമുറ സ്ഥാനനിര്‍ണയ സംവിധാനം. സ്വന്തമായി സാറ്റലൈറ്റ് നാവിഗേഷന്‍ സംവിധാനമുളള മുന്‍നിര രാജ്യങ്ങളുടെ കൂട്ടത്തില്‍ ഭാരതവും ഉള്‍പ്പെട്ടു. ഇന്ത്യക്കകത്തും ഇന്ത്യയുടെ ചുറ്റുമുളള 1500 കി.മീ. പ്രദേശത്തും സ്ഥാനനിര്‍ണയം നടത്തുന്നു.
• തദ്ദേശീയമായി വികസിപ്പിച്ച ഉപഗ്രഹനാവിഗേഷന് സംവിധാനമായ നാവികിന് വേണ്ടിയുളള ഒന്‍പതാമത്തെ ഉപഗ്രഹം വിജയകരമായി കഞചടട1ക വിക്ഷേപിച്ചു.
• ഐ.എസ്.ആര്.ഒ. യുടെ പി.എസ്.എല്‍.വി. സി-43 ഹൈസിസ് ഉള്‍പ്പെടെ 8 രാജ്യങ്ങളില്‍ നിന്നുളള 30 വിദേശ ഉപഗ്രഹങ്ങളെ വിജയകരമായി ബഹിരാകാശത്ത് വിക്ഷേപിച്ചു.
• ജി സാറ്റ്-29 ഉപഗ്രഹം വഹിച്ചുളള ജി.എസ്.എല്‍.വി-3-ഡി 2 വിജയകരമായി വിക്ഷേപിച്ചു.
• പി.എസ്.എല്‍.വി. സി-44 ഉപയോഗിച്ച് സൈനിക ആവശ്യങ്ങള്‍ക്കുളള ഉപഗ്രഹം മൈക്രോസ്കോറ്റ്-ആര്, വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ആദ്യ ഉപഗ്രഹം കലാംസാറ്റ് എന്നിവ വിക്ഷേപിച്ചു
• ഇന്ത്യന്‍ വ്യോമസേനയ്ക്കായുളള വാര്‍ത്താ വിനിമയ ഉപഗ്രഹം ഏടഅഠ.-7 എ വിക്ഷേപിച്ചു
• ഇസ്രോയും ആഭ്യന്തര മന്ത്രാലയവും കൈകോര്‍ത്ത് അതിര്‍ത്തി രക്ഷയ്ക്ക് മാത്രമായി പുതിയ ഉപഗ്രഹം വിക്ഷേപിക്കാന്‍ തീരുമാനം.
• ഗഗനയാന്‍ പദ്ധതിക്ക് അംഗീകാരം. 3 ഭാരതീയരെ ബഹിരാകാകത്ത് എത്തിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: