വണ്‍ റാങ്ക് വണ്‍ പെന്ഷന് – ഇന്ത്യന്‍ സായുധസേനയുടെ ദീര്‍ഘകാല ആവശ്യമായിരുന്ന പദ്ധതി 2014 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കി. www.desw.gov.in
ആദ്യ ഗഡു 4,172.64 കോടി രൂപ 20,60,220 വിരമിച്ച സൈനികര്‍/കുടുംബങ്ങള്‍ക്ക് നല്കി
രണ്ടാം ഗഡു 2,397.22 കോടി രൂപ 15,94,311 വിരമിച്ച സൈനികര്‍ക്ക് നല്കി.
മൂന്നാം ഗഡു 2,322.91 കോടി രൂപ 15,76,311 വിരമിച്ച സൈനികര്‍ക്ക് നല്കി.
നാലാം ഗഡു 1,902.63 കോടി രൂപ 13,56,212 വിരമിച്ച സൈനികര്‍ക്ക് നല്കി.
10,795.40 കോടി രൂപ കുടിശ്ശിക നല്കി. ആകെ 35,000 കോടി രൂപ വിതരണം ചെയ്തു
• സൈനികര്‍ക്കും അര്‍ദ്ധസൈനികര്‍ക്കും സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ച് വീട്ടിലേക്ക് വിളിക്കുന്നതിനുളള മാസവാടക 500 രൂപ ഒഴിവാക്കി. മിനിറ്റിന് 5 രൂപയെന്നത് 1 രൂപയാക്കി.
• വീരചക്ര, ശൗര്യചക്ര, കീര്‍ത്തിചക്ര ജേതാക്കള്‍ക്കും സഹായിയോടൊപ്പം എല്ലാ ട്രെയിനുകളിലും ഉയര്‍ന്ന ക്ലാസില്‍ ജീവിതകാലം മുഴുവന്‍ സൗജന്യയാത്ര ഏര്‍പ്പെടുത്തി. നേരത്തെ പരമവീരചക്ര, മഹാവീരചക്ര എന്നീ ബഹുമതികള്‍ ലഭിച്ചവര്‍ക്ക് മാത്രമായിരുന്നു.
• ജവാന്മാരുടെ സ്ഥാനക്കയറ്റത്തിനുളള സേവനകാലാവധി പരിഗണിക്കുന്നതിനുളള മുന്‍കാല പ്രാബല്യതീയതി 2008 സെപ്റ്റംബര്‍ 1 ല്‍ നിന്നും 2006 ജനുവരിയിലേയ്ക്ക് മാറ്റി
• മറ്റ് രാജ്യങ്ങളിലെ യുദ്ധമേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനിടെ വീരമൃത്യു വരിക്കുന്നവരുടെ കുടുംബത്തിനുളള ധനസഹായം 20 ലക്ഷത്തില്‍ നിന്നു 45 ലക്ഷമായി വര്‍ദ്ധിപ്പിച്ചു.
• അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ക്കിടെ വീരമൃത്യു വരിക്കുന്ന സൈനികര്‍ക്കുളള ധനസഹായം 15 ലക്ഷത്തില്‍ നിന്നും 35 ലക്ഷമായി വര്‍ദ്ധിപ്പിച്ചു.
• ഡ്യൂട്ടിക്കിടെ വീരമൃത്യു വരിക്കുന്ന പാരാമിലിട്ടറി ജവാന്മാരുടെ കുടുംബത്തിനുളള നഷ്ടപരിഹാരം ഒരു കോടി രൂപയാക്കി.
• രാജ്യസേവനത്തിനിടെ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിനുളള ധനസഹായം 10 ലക്ഷത്തില്‍ നിന്നും 25 ലക്ഷമായി വര്‍ദ്ധിപ്പിച്ചു. ഇന്‍ഷ്വറന്‍സും മറ്റ് ആനുകൂല്യങ്ങളം ഇതില്‍ ഉള്‍പ്പെടില്ല.
• പാക് അധിനിവേശ കാശ്മീരിലുണ്ടാകുന്ന ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ബന്ധുക്കള്‍ക്ക് ഭാരതസര്‍ക്കാര്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് തീരുമാനിച്ചു.
• സേവനത്തിനിടെ വീരമൃത്യു വരിക്കുന്ന സൈനികരുടെ മക്കളുടെ വിദ്യാഭ്യാസചെലവുകള്‍ പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ വഹിക്കാന്‍ തീരുമാനം. നേരത്തെ 10,000 രൂപ വരെയുളള വിദ്യാഭ്യാസ ചെലവാണ് സര്‍ക്കാര്‍ വഹിച്ചിരുന്നത്.
• സൈനിക സേവനത്തിനിടെ പരിക്കേല്‍ക്കുന്നവര്‍ക്കും അംഗവൈകല്യം സംഭവിക്കുന്നവര്ക്കുമുളള കുറഞ്ഞ പെന്ഷന് 18,000 രൂപയാക്കി. 2016 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യം
• ജമ്മു-കാശ്മീരിലും മാവോയിസ്റ്റ് മേഖലകളിലും നിയോഗിക്കപ്പെട്ടിരിക്കുന്ന എല്ലാ അര്‍ധ സൈനിക വിഭാഗങ്ങളിലെ ഭടന്മാര്ക്ക് നല്കുന്ന റിസ്ക് ആന്റ് ഹാര്‍ഡ് ഷിപ്പ് അലവന്‍സ് വര്‍ധിപ്പിച്ചു. ഇന്‍സ്പെക്ടര്‍ റാങ്കുവരെയുളളവര്ക്ക് 9,700 ല്‍ നിന്നും 17,300 രൂപയായും ഓഫീസര്‍മാര്‍ക്ക് 16,000 രൂപയില്‍ നിന്നും 25,000 രൂപയായും വര്‍ദ്ധിപ്പിച്ചു.
• സൈനിക ബഹുമതി ലഭിച്ചവര്‍ക്ക് ലഭിച്ചിരുന്ന ഓണറേറിയം വര്‍ദ്ധിപ്പിച്ചു. പരംവീര്‍ ചക്ര ജേതാക്കള്‍ക്ക് മാസം 20,000 രൂപ (മുന്‍പ് 10,000), അശോകചക്ര- 12,000, മഹാവീര്‍ ചക്ര- 10,000, കീര്‍ത്തിചക്ര- 9,000, വീര്‍ചക്ര- 7,000, ശൗര്യചക്ര- 6,000, സേനാ മെഡല്‍- 2,000. 2016 ആഗസ്റ്റ് 1 മുതല്‍ മുന്‍കാല പ്രാബല്യം.
• സശസ്ത്ര സീമാബെല്‍, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, അസം റൈഫിള്‍സ് എന്നീ വിഭാഗങ്ങളിലെ 9603 ഭടന്മര്ക്ക് സ്ഥാനക്കയറ്റം നല്കാന് തീരുമാനിച്ചു.
• സൈനികര്‍ക്ക് ഇഗ്നോയുടെ കോഴ്സുകള്‍ ചെയ്യുന്നതില്‍ ഉണ്ടായിരുന്ന നിരോധനം പിന്‍വലിച്ചു. 3.73 ലക്ഷം സൈനികരുടെ ബിരുദം അംഗീകരിച്ചു.
• പട്ടാളക്കാര്‍ക്കും ഓഫീസര്‍മാര്‍ക്കും ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി സെന്‍ട്രലൈസ്ഡ് ഡിഫന്‍സ് ട്രാവല്‍ സിസ്റ്റം വികസിപ്പിച്ചു.
• വിരമിച്ച സൈനികര്‍ക്കുളള പെന്ഷന് സംവിധാനം ഓണ്‍ലൈന്‍ ആക്കി..
• കരസേനയിലേക്കുളള എല്ലാ റിക്രൂട്ട്മെന്റ്ും ഓണ്‍ലൈന്‍ വഴിയാക്കി.
• സ്വാതന്ത്ര്യാനന്തരം നടന്ന യുദ്ധങ്ങളില്‍ ജീവത്യാഗം ചെയ്ത സൈനികരുടെ ഓര്‍മ്മക്കായി ഇന്ത്യാഗേറ്റിനു സമീപം ദേശീയ യുദ്ധസ്മാരകം സ്ഥാപിച്ചു. 20 വര്‍ഷമായി സൈന്യത്തിന്റെ ആവശ്യമാണിത്. 25,942 സൈനികരുടെ പേരുകള്‍ എഴുതി വച്ച ഹോണര്വാള്സ്, ത്യാഗചക്ര, മുഴുവന്‍ സമയവും കെടാതെ സൂക്ഷിക്കുന്ന ജ്യോതി എന്നിവയാണ് പ്രത്യേകതകള്‍.
• വിരമിച്ച സൈനികര്‍ക്കായി മൂന്ന് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ നിര്‍മ്മാണം ആരംഭിച്ചു.
• സൈനികരുടെ ശമ്പളം 55 ശതമാനം വര്‍ദ്ധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: