- 2014-19 ല്‍ പ്രധാനമന്ത്രി ഗ്രാമസഡക് യോജന പ്രകാരം 1,97,893 കി.മി. റോഡ് നിര്‍മ്മിച്ചു. 2019 നകം 2.23 ലക്ഷം കി.മീ. റോഡ് നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നു.
- പ്രധാനമന്ത്രി ഗ്രാമസഡക് യോജന പ്രകാരമുളള റോഡ് നിര്‍മ്മാണം ഒരു ദിവസം 134 കി.മീ. (2013-14 ല്‍ 69 കി.മീ. )
- പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ ഭാഗമായി, ഗ്രാമീണ വികസന മന്ത്രാലയം പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യ ഉപയോഗിച്ച് 20,000 കി.മീ. റോഡ് നിര്‍മ്മിച്ചു.
- 201718 വര്‍ഷത്തില്‍ 1,16,324 കോടി രൂപയുടെ 9,829 കി.മീ. ദേശീയപാത നിര്‍മ്മിച്ചു കൊണ്ട് ഒരു വര്‍ഷം നിര്‍മ്മിച്ച ഏറ്റവും കൂടുതല്‍ റോഡ് ദൈര്‍ഘ്യം എന്ന റെക്കോര്‍ഡ് സൃഷ്ടിച്ചു.
- ദേശീയ പാത 201718 ല്‍ 1,26,212 കി.മീ. (2013-14 ല്‍ 92,851 കി.മീ.)
- ഹൈവേ നിര്‍മ്മാണം ഒരു ദിവസം 27 കി.മീ. (2013-14 ല്‍ 12 കി.മീ.).
ദേശീയപാത നിര്‍മ്മാണം (കിലോമീറ്ററില്‍)
2014-15 4,410
2015-16 6,061
2016-17 8,231
2017-18 9,829
2018-19 5,460 33,361
രാഷ്‌ട്രീയ രാജ്മാര്‍ഗ് ജില്ലാ സംജ്യോക്ത പര്യോജന – വിവിധ സംസ്ഥാനങ്ങളിലെ 100 ജില്ലാ ആസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന ദേശീയപാത. 60,000 കോടി രൂപ ചെലവില്‍ 6,600 കി.മീ. റോഡ് വികസിപ്പിക്കുന്നു.
രാം-ജാനകി മാര്‍ഗ്ഗ്- അയോധ്യയെയും നേപ്പാളിലെ ജനൿപൂരിനെയും ബന്ധിപ്പിക്കുന്ന 218 കി.മീ. നീളമുളള റോഡ് നിര്‍മ്മാണ പദ്ധതി.
രാം-വന്‍-ഗമന്‍ മാര്‍ഗ്ഗ്- അയോധ്യയെയും ചിത്രകൂടിനെയും ബന്ധിപ്പിക്കുന്ന 262 കി.മി. നീളമുളള റോഡ് നിര്‍മ്മാണ പദ്ധതി.
ഭാരതമാല പരിയോജന – രാജ്യത്തെ 550 ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് നിര്‍മ്മാണ പദ്ധതി. (നിലവില്‍ 300 ജില്ലകളെയാണ് ദേശീയപാത വഴി ബന്ധിപ്പിച്ചിരിക്കുന്നത്). 2022-നുളളില്‍ പൂര്‍ത്തീകരിക്കുന്ന ആദ്യഘട്ടത്തില്‍ 5,35,000 കോടി രൂപ ചെലവില്‍ 34,800 കി.മീ. ദേശീയപാത വികസിപ്പിക്കുന്നു. ദേശീയപാതയിലൂടെയുളള ചരക്ക് നീക്കം നിലവിലുളള 40 % ത്തില്‍ നിന്ന് 7080 % ആയി ഉയര്‍ത്താന്‍ ലക്ഷ്യം. 26,200 കി.മീ. വരുന്ന 44 സാമ്പത്തിക ഇടനാഴികള്‍, 66 ഇന്റര്‍-കോറിഡോര്‍, 116 ഫീഡര്‍ റോഡുകള്‍,തീരദേശങ്ങളെയും തുറമുഖങ്ങളെയും ബന്ധിപ്പിക്കുന്ന റോഡുകള്‍, ബോര്‍ഡര്‍ ആന്റ് ഇന്റര്‍നാഷണല്‍ കണക്ടിവിറ്റി റോഡ്, 50 പുതിയ ദേശീയ ഇടനാഴികള്‍(നിലവില്‍ 6) എന്നിവ നിര്‍മ്മിക്കുന്നു പ്രത്യക്ഷമായും പരോക്ഷമായും ഒരു കോടി പേര്‍ക്ക് ജോലി ലഭിക്കുന്നു.
ഛര്‍ ദാം മഹാമാര്‍ഗ്ഗ് വികാസ് പരിയോജന- സുരക്ഷിതമായും വേഗത്തിലും ഛര്‍ ദാം തീര്‍ത്ഥാടന കേന്ദ്രങ്ങളിലേയ്‌ക്ക് (കേദാര്‍നാഥ്, ബദരീനാഥ്, യമുനോത്രി, ഗംഗോത്രി) യാത്ര ചെയ്യുന്നതിന് യാത്രസൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനുളള പദ്ധതി. 12,000 കോടിരൂപ ചെലവില്‍ 900 കി.മീ. ദേശീയപാതയുടെ വികസനം ആരംഭിച്ചു.
സേതു ഭാരതം – 2019-ഓടെ ദേശീയപാതകളിലുളള എല്ലാ ലെവല്‍ ക്രോസിംഗും ഒഴിവാക്കുന്നതിനായുളള 20,800 കോടി രൂപയുടെ പദ്ധതി. 208 ലെവല്‍ ക്രോസിംഗുകളില്‍ റെയില്‍വെ അണ്ടര്‍/ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കുന്നു. 30,000 കോടി രൂപ ചെലവില്‍ 1,500 പഴയ പാലങ്ങളും ഈ പദ്ധതിയ്‌ക്ക് കീഴില്‍ പുതുക്കി നിര്‍മ്മിക്കുന്നു.
http://pib.nic.in/newsite/PrintRelease.aspx?relid=137325
പ്രധാനമന്ത്രി സുരക്ഷ സഡക് യോജന- ദേശീയപാതകളില്‍ സ്ഥിരമായി അപകടങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങള്‍ കണ്ടെത്തി പരിഹാരം കാണുന്നതിനായുളള പദ്ധതി.
ഇന്ത്യയിലെ ആദ്യ 14 വരി എക്‌സ്പ്രസ്സ് വേ ആയ ഡെല്‍ഹി-മീററ്റ് എക്‌സ്പ്രസ്സ് വേയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ രണ്ട് നഗരങ്ങളും തമ്മിലുളള യാത്രാസമയം 4 മണിക്കൂറില്‍ നിന്നും 45 മിനിറ്റായി കുറയും.
• നിര്‍മ്മാണം മുടങ്ങിക്കിടന്നിരുന്ന ഡല്‍ഹിയിലെ വെസ്റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ് വേ പൂര്‍ത്തിയാക്കി.
• 11,000 കോടി ചെലവില്‍ നിര്‍മ്മിച്ച എന്‍.എച്ച് 1-ലെ കുണ്ട്‌ലി മുതല്‍ എന്‍.എച്ച് 2-ലെ പല്‍വല്‍ വരെയുളള 135 കി.മി ദൈര്‍ഘ്യമുളള ഈസ്റ്റേണ്‍ പെരിഫെറല്‍ എക്‌സ്പ്രസ്സ് വേ ഉദ്ഘാടനം ചെയ്തു. ആദ്യദിനം ഡെല്‍ഹിയിലൂടെ കടന്നുപോകാന്‍ കാത്ത് കിടന്നിരുന്ന 50,000 ട്രക്കുകളെ എക്‌സ്പ്രസ്സ് വേയിലൂടെ കടത്തിവിട്ടു. ഡല്‍ഹിയിലെ പരിസ്ഥിതി മലിനീകരണം കുറയ്‌ക്കുന്നതിനും ഗതാഗതത്തിരക്ക് കുറയുന്നതിനും സഹായകമാകും
• ദേശീയപാതയില്‍ വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ആദ്യത്തെ 50 മണിക്കൂറില്‍ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതി ആരംഭിച്ചു. ആദ്യഘട്ടത്തില്‍ വഡോദര-മുംബൈ, റാഞ്ചി-റാര്‍ഗണ്‍, ഗൂര്‍ഗണ്‍-ജയ്‌പൂര്‍ ഹൈവേകളില്‍ ഏര്‍പ്പെടുത്തി. ദേശീയപാതകളില്‍ ഉണ്ടാകുന്ന റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കാന്‍ 1200 ട്രോമാസെന്ററുകള്‍ സ്ഥാപിക്കാന്‍ തീരുമാനം.
• ഇ-റിക്ഷയെയും ഇ-കാര്‍ട്ടും ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുകയും ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുകയും ചെയ്തു.
• വൈദ്യുതിയിലോടുന്ന 234 ചക്ര വാണിജ്യ വാഹനങ്ങള്‍ക്ക് 30 % സബ്‌സിഡി ഏര്‍പ്പെടുത്തി
• ഫെയിം ഇന്ത്യ സ്‌കീം (FAME India Scheme – Faster Adoption & Manufacturing of Hybrid & Electric Vehicles in India) – മലിനീകരണം കുറയ്‌ക്കുന്നതിനും പൊതു ഗതാഗത സംവിധാനത്തില്‍ എണ്ണ ഉപയോഗം കുറയ്‌ക്കുന്നതിനുമായി ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്ന പദ്ധതി. ഇരുചക്രവാഹനങ്ങള്‍, ത്രീവീലര്‍ പാസഞ്ചര്‍ ആട്ടോറിക്ഷ, ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍, ബസുകള്‍ എന്നിവയാണ് നിര്‍മ്മിക്കുന്നത്.
2015 ഏപ്രിലില്‍ ആരംഭിച്ച ആദ്യ ഘട്ടത്തിന് 895 കോടി രൂപ അനുവദിച്ചു. രണ്ടാം ഘട്ടത്തിനായി 10,000 കോടി രൂപ അനുവദിച്ചു (2019 മാര്‍ച്ച്)
• ദേശീയ പാതകളില്‍ 592 ഹൈവേ വില്ലേജുകള്‍ വരുന്നു. രാജ്യമെങ്ങുമായി 425 ഹൈവേ ഗ്രാമങ്ങള്‍ക്ക് സ്ഥലം കണ്ടെത്തി. ഗ്രാമങ്ങള്‍ക്ക് ഒരേ രൂപകല്‍പനയായിരിക്കും. കാര്‍, ബസ് യാത്രക്കാര്‍ക്കും ചരക്കു വാഹന ഡ്രൈവര്‍മാര്‍ക്കും പ്രത്യക സൗകര്യങ്ങളുണ്ടായിരിക്കും. 50 കീ.മീ.-ല്‍ ഒരു ഗ്രാമം. റസ്റ്റോറന്റുകള്‍, വില്‍പന കേന്ദ്രങ്ങള്‍, പാര്‍ക്കിംഗ് സൗകര്യം എന്നിവ ഉണ്ടായിരിക്കും. ശുചിമുറി, ട്രക്കേഴ്‌സ് ക്ലബ്, കുടിവെളളം, കാര്‍വാഷ്, മോട്ടല്‍, സമ്മേളനഹാള്‍,ഹെലിപ്പാഡ്, ഭക്ഷ്യകേന്ദ്രം, കലാ-കൈത്തറി കേന്ദ്രം, സിഎന്‍ജി സ്റ്റേഷന്‍, ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷന്‍ എന്നിവയും ഗ്രാമത്തിന്റെ ഭാഗമാണ്.
• ദേശീയപാതകളിലെ 70 റൂട്ടുകളില്‍ ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസിന് പദ്ധതി.
• ഏഷ്യയിലെ ഏറ്റവും വലിയ ബൈഡയറക്ഷണല്‍ തുരങ്കവും ഇന്ത്യയിലെ നീളമുളള റോഡ് ടണലുമായ ഇവലിമിശചമവെൃശ ഠൗിിലഹ (9 കി.മീ.) നിര്‍മ്മാണം പൂര്‍ത്തിയാക്കി. ജമ്മു-കാശ്മീര്‍ ദൂരം 30 കി.മീ ആയും യാത്രാസമയം 2 മണിക്കൂര്‍ ആയും കുറയും. ചെനാനി-നാശ്രീ ദൂരം 41 കി.മീ. ല്‍ നിന്നും 10.9 കി.മീ. ആയി കുറയും.
• രാമേശ്വരം പാമ്പന്‍ പാലത്തിന് സമീപം പുതിയ പാലം നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു
• പാക്-ചൈന അതിര്‍ത്തികളില്‍ ദ്രുതഗതിയിലുളള സൈനിക നീക്കം ലക്ഷ്യമിട്ട് ബൈഡയറക്ഷണല്‍ തുരങ്ക നിര്‍മ്മാണത്തിന് 19.05.2018 ല്‍ തറക്കല്ലിട്ടു.14.2 കി.മീ. നീളമുളള സോജില തുരങ്കത്തിന് 6,089 കോടി രൂപയാണ് ചെലവ്. തുരങ്കം പൂര്‍ത്തിയാകുമ്പോള്‍ ശൈത്യകാലത്ത് മറ്റു പ്രദേശങ്ങളില്‍ നിന്ന് കശ്മീര്‍, ശ്രീനഗര്‍, ലേ തുടങ്ങിയ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു പോകുന്ന അവസ്ഥ ഒഴിവാക്കാനാകും. ശ്രീനഗര്‍-ലേ യാത്രാസമയം 31/2 മണിക്കൂറില്‍ നിന്ന് 15 മിനിറ്റായി കുറയും. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഏഷ്യയിലെ ഏറ്റവും വലിയ ബൈഡയറക്ഷണല്‍ തുരങ്കമാകും.
• ബ്രഹ്മപുത്ര നദിയ്‌ക്ക് കുറുകെ ഇന്ത്യയിലെ ഏറ്റവും വലിയ പാലമായ ധോല- സാദിയ പാലം (9.15 കി.മീ.) നിര്‍മ്മാണം പൂര്‍ത്തിയാക്കി. അപ്പര്‍ ആസ്സാമില്‍ നിന്നും കിഴക്കന്‍ അരുണാചല്‍ പ്രദേശിലേയ്‌ക്ക് 24 മണിക്കൂറും യാത്ര സാധ്യമായി. അരുണാചലിലെ അതിര്‍ത്തി പ്രദേശങ്ങളിലേയ്‌ക്ക് സൈന്യത്തിന് വളരെ വേഗത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.
• 16 വര്‍ഷം മുമ്പ് വാജ്‌പേയി നിര്‍മ്മാണോത്ഘാടനം ചെയ്ത ബോഗിബീല്‍ (4.94 കി.മി) പാലം
നിര്‍മ്മാണം പൂര്‍ത്തിയാക്കി രാജ്യത്തിന് സമര്‍പ്പിച്ചു. രാജ്യത്തെ ഏറ്റവും നീളമുളളതും ഏഷ്യയിലെ രണ്ടാമത്തെ നീളമുളളതുമായ റെയില്‍-റോഡ് പാലം. ആസാമില്‍ നിന്നും അരുണാചലിലേയ്‌ക്ക് 700 കി.മി. യാത്രാദൂരം കുറയും. യാത്രസമയം 5 മണിക്കൂറായി ചുരുങ്ങും.
• ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ 61 തന്ത്രപ്രധാന റോഡുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. റോഡുകളുടെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന് കൂടുതല്‍ അധികാരം നല്‍കി.
• നാഷണല്‍ ഹൈവേയിലൂടെ യാത്രചെയ്യുന്നവരുടെ സഹായത്തിന് 24*7 ടോള്‍ഫ്രീ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ 1033 ഏര്‍പ്പെടുത്തി. സുഖദ് യാത്ര മൊബൈല്‍ ആപ്പ് പുറത്തിറക്കി.
• നര്‍മ്മദ നദിയ്‌ക്ക് കുറുകെ ബറുച്ചിനെയും ചമ്പല്‍നെയും ബന്ധിപ്പിക്കുന്ന പാലം പൂര്‍ത്തിയാക്കി.
• ഇഴഞ്ഞുനീങ്ങിയിരുന്ന 73 റോഡ് പദ്ധതികള്‍ പുനരുജ്ജീവിപ്പിച്ചു. ദീര്‍ഘനാളായുളള കരാര്‍ തര്‍ക്കങ്ങള്‍ പരിഹരിച്ചു. നടത്താനാകാത്ത പ്രോജക്ടുകള്‍ ഉപേക്ഷിച്ചു.
• നഗരവികസനത്തിന്‍ ഊന്നല്‍ നല്‍കി പുതിയ മെട്രോ റെയില്‍ നയത്തിന് അംഗീകാരം നല്‍കി
• പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ പേരില്‍ മാറ്റി വച്ചിരുന്ന 18 ഓളം പദ്ധതികള്‍ക്ക് അനുമതി. നാഗ്പൂര്‍ മെട്രോ, അഹമ്മദാബാദ് മെട്രോ, ലക്‌നൗ മെട്രോ, ലേ-കാര്‍ഗില്‍-ശ്രീനഗര്‍ പവര്‍ ട്രാന്‍സ്മിഷന്‍ ലൈന്‍, ലിമോ ബസ്‌ഗോ ഹൈഡ്രോ ഇലക്ട്രിക് പവര്‍ സ്റ്റേഷന്‍, ചൗതക് ഹൈഡ്രോ ഇലക്ട്രിക് പവര്‍ സ്റ്റേഷന്‍, ഐ എന്‍ എസ് കൊല്‍ക്കത്ത, മുംബൈ പോര്‍ട്ട്, പവര്‍ കണക്ടിവിറ്റി ഹൈവേ പ്രൊജക്ട്, സോളാപൂര്‍-റെയ്ച്ചൂര്‍ ട്രാന്‍സ്മിഷന്‍ ലൈന്‍, പൂനെ-സോളാപൂര്‍ നാലുവരിപ്പാത, ഹരിയാനയിലെ കൈത്താല്‍-ഹര്‍വാന ഹൈവേ, റാഞ്ചി-ധരംജൈഗര്‍ ട്രാന്‍സ്മിഷന്‍ ലൈന്‍, മൗദ സൂപ്പര്‍ തെര്‍മല്‍ പദ്ധതിയുടെ ഒന്നാംഘട്ടം, ഐ ഒ സി ടെര്‍മിനല്‍ പദ്ധതി എന്നിവയ്‌ക്കാണ് അനുമതി നല്‍കിയത്.
• 201518 ല്‍ വിവിധ മെട്രോ പദ്ധതികള്‍ക്കായി 45,696 കോടി രൂപ വകയിരുത്തി.
• ദേശീയ പാതകളുടെ ഇരുവശത്തും മരങ്ങളും പൂച്ചെടികളും വച്ച് പിടിപ്പിച്ച് ഹരിത ഇടനാഴിയാക്കുന്നു. ഈ പദ്ധതിയിലൂടെ അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. വാഹനങ്ങളില്‍ നിന്നുളള വായു മലിനീകരണം തടയുന്നതിനും ലക്ഷ്യമിടുന്നു.
• 280 ടോള്‍ പ്‌ളാസകളില്‍ കേന്ദ്രീകൃത ടോള്‍ പിരിവ് സംവിധാനം. * ഇലക്‌ട്രോണിക് ടോള്‍ സിസ്റ്റം സ്ഥാപിക്കുന്നതിന് ഇന്ത്യന്‍ ഹൈവേയ്‌സ് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനം രൂപീകരിച്ചു. ഇതിനായി റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന ഫാസ്ടാഗ് കാര്‍ഡ് ഏര്‍പ്പെടുത്തി. വാഹനങ്ങള്‍ ടോള്‍ പ്ലാസ വഴി കടന്നു പോകുമ്പോള്‍ വാഹനങ്ങളില്‍ പതിപ്പിച്ചിട്ടുളള കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുളള പ്രീപെയ്ഡ് അക്കൗണ്ടില്‍ നിന്നും ടോള്‍തുക ഈടാക്കും. ടോള്‍ ബൂത്തുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ഒഴിവാകും.
• ഇലക്‌ട്രോണിക് ടോള്‍ പിരിവിനുളള ഫാസ്ടാഗുകള്‍ ടോള്‍ പ്ലാസകള്‍ക്ക് സമീപത്തെ പൊതുസേവനകേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കാന്‍ തീരുമാനിച്ചു. ബാങ്കുകളുടെയോ ദേശീയപാത അതോറിറ്റിയുടേയോ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി വാങ്ങാം.
• 65 റോഡ് പദ്ധതികളില്‍ നിന്ന് ടോള്‍ ബൂത്ത് സംവിധാനം ഒഴിവാക്കി.
• ദേശീയപാത നിര്‍മ്മിക്കുമ്പോള്‍ നിലവാരം കുറഞ്ഞതാണെന്ന് തോന്നിയാല്‍ പരാതി നല്‍കാനുളള വെബ്‌സൈറ്റ് നിലവില്‍ വന്നു. http:// www.nhai.asia /register/rgr/ traffic. asp
• ദേശീയപാതയുടേയും റോഡ് ഗതാഗതത്തിന്റെയും നിരീക്ഷണം, ആസൂത്രണം, വികസനം, അറ്റകുറ്റപ്പണി എന്നിവയ്‌ക്ക് കേന്ദ്രറോഡ് ഗതാഗത ദേശിയപാത മന്ത്രാലയത്തിന് ഐ.എസ്.ഒ. 90012008 സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.
• വേഗത്തിലുളള നീക്കത്തിനായും കൈക്കൂലി തടയുന്നതിനുമായി വലിയ ചരക്കു വാഹനങ്ങളുടെ യാത്രക്കുളള അനുമതി (നാഷണല്‍ പെര്‍മിറ്റ്) ഓണ്‍ലൈനാക്കി.
• പ്രധാനമന്ത്രി ഗ്രാമസഡക് യോജനയുടെ പൂര്‍ത്തീകരണം 2019 മാര്‍ച്ച് വരെ നീട്ടി.
• അന്താരാഷ്‌ട്ര അതിര്‍ത്തികളിലുളള ദേശീയപാതകളും തന്ത്രപ്രധാനമായ പാതകളും പരിപാലിക്കുന്നതിനും മെച്ചപ്പെടുത്തലിനുമായി 2014 ജൂലൈയില്‍ നാഷണല്‍ ഹൈവേ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്ഥാപിച്ചു.
• അവഗണിക്കപ്പെട്ടുകിടന്ന പ്രധാനപ്പെട്ട അന്തര്‍ സംസ്ഥാന പാതകളുടെ പുനരുദ്ധാരണത്തിനും മെച്ചപ്പെടുത്തലിനുമായി 2015-ല്‍ നോര്‍ത്ത് ഈസ്റ്റ് റോഡ് സെക്ടര്‍ ഡെവലപ്പ്‌മെന്റ് പദ്ധതി ആരംഭിച്ചു.
***********************
ഉഡാന്‍ (ഉഡേ ദേശ്കാ ആം നാഗരിക്)- സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കിലുളള വിമാനയാത്രയും പ്രാദേശിക വ്യോമഗതാഗത വികസനവും ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച പദ്ധതി. 21.10.2016 ന് ആരംഭിച്ചു. ഏകദേശം 500 കി.മീ. വരെയുളള ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുളള സര്‍വീസിന് പരമാവധി 2,500 രൂപയാണ് നിരക്ക്. ഹെലികോപ്റ്ററില്‍ 30 മിനിറ്റിന് 2,500 രൂപയാണ്. ഈ പദ്ധതിയിലൂടെ ഉപയോഗം കുറഞ്ഞതും ഇല്ലാത്തതുമായ വിമാനത്താവളങ്ങളെ പുനരുജ്ജീവിപ്പിച്ച് വ്യോമഗതാഗതം ആരംഭിക്കുന്നു. വ്യാപാരം, ടൂറിസം എന്നീ മേഖലകളുടെ വികസനവും ലക്ഷ്യമിടുന്നു. രാജ്യമൊട്ടാകെ ഒരു വിപണി അടിസ്ഥാനമാക്കി പ്രാദേശികബന്ധം പ്രോത്സാഹിപ്പിക്കുന്നതിനായി ആഗോളതലത്തില്‍ തന്നെ ഇത്തരത്തിലുളള ആദ്യത്തെ പദ്ധതി. http://pib.nic.in/newsite/PrintRelease.aspx?relid=151850
25 പുതിയ വിമാനത്താവളങ്ങളും എയര്‍ സ്ട്രിപ്പുകളും കൂട്ടി ചേര്‍ക്കപ്പെട്ടു. (2014 വരെയുണ്ടായിരുന്നത് പ്രവര്‍ത്തിക്കുന്ന 75 എയര്‍പോര്‍ട്ടുകള്‍)
235 റൂട്ടുകള്‍ അനുവദിച്ചു.
18 റൂട്ടുകളില്‍ സീ പ്ലെയിന്‍
പദ്ധതി നിലവില്‍ വന്നതിനുശേഷം ഹംപി, ഗാംഗടോക്, പിത്തോര്‍ഗര്‍ഹ്, ഷിംല എന്നിവ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളായി മാറി.
യാത്ര, ടൂറിസം മേഖലയില്‍ എയര്‍ട്രാഫിക് വര്‍ദ്ധിക്കുന്നു.
• 16 എയര്‍പോര്‍ട്ടുകളില്‍ സോളാര്‍ പവര്‍ പ്ലാന്റ്.* 59 എയര്‍പോര്‍ട്ടുകളില്‍ ഇകടഎ-ന്റെ ഹെല്‍പ്പ് ഡെസ്‌ക്. * 65 എയര്‍പോര്‍ട്ടുകളില്‍ പരാതി നല്‍കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍.
• വിമാനയാത്രക്കാരുടെ സഹായത്തിനായി know your rights പോര്‍ട്ടല്‍.
• ബിക്കാനീര്‍, കടപ്പ, തിരുപ്പതി, ഖജുരാഹോ, ചണ്ഢീഗഡ് എന്നീ വിമാനത്താവളങ്ങളില്‍ പുതിയ ടെര്‍മിനല്‍ നിര്‍മ്മിച്ചു. ഹൂബ്‌ളി, ബല്‍ഗാം, കിഷന്‍ഗഡ്, തേസ്പൂര്‍, ജാര്‍സ്ഗുഡ എന്നീ വിമാനത്താവളങ്ങളുടെ അപ്ഗ്രഡേഷന്‍ ആരംഭിച്ചു.
• പുതിയ വിമാനയാത്രാചട്ടത്തിന്റെ കരട് പുറത്തിറക്കി. ടിക്കറ്റെടുത്ത് 24 മണിക്കൂറിനകം റദ്ദാക്കിയാല്‍ ആഭ്യന്തരയാത്രക്കാരില്‍ നിന്നും പണം ഈടാക്കാനാകില്ല. ഈ സമയ പരിധിക്കുളളില്‍ പേരിലും യാത്രാ തീയതിയിലും സൗജന്യമായി മാറ്റം വരുത്താം. വിമാനം പുറപ്പെടുന്നതിന് 96 മണിക്കൂര്‍ മുന്‍പ് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഇളവ് ബാധകം.
തുടര്‍യാത്രാവിമാനം 12 മണിക്കൂറിലധികം വൈകിയാല്‍ യാത്രക്കാരന് 12,000 രൂപ നഷ്ടപരിഹാരം. 4 മുതല്‍ 12 മണിക്കൂര്‍ വൈകിയാല്‍ 10,000 രൂപ നഷ്ടപരിഹാരം. വിമാനം റദ്ദാക്കിയാല്‍ അക്കാര്യം പുറപ്പെടല്‍ സമയത്തിന് 24 മണിക്കൂര്‍ മുന്‍പ് യാത്രക്കാരനെ അറിയിച്ചിരിക്കണം. അതിനു സാധിച്ചില്ലെങ്കില്‍ പുറപ്പെടല്‍ സമയത്തിന്റെ 2 മണിക്കൂറിനുളളില്‍ മറ്റൊരു വിമാനം ഏര്‍പ്പെടുത്തുകയോ ടിക്കറ്റ് നിരക്ക് തിരിച്ചു നല്‍കുകയോ വേണം. ഭിന്നശേഷിക്കാര്‍ക്കായി ഏതാനും സീറ്റുകള്‍ മാറ്റി വയ്‌ക്കണം.
• വ്യോമയാന മേഖലയുടെ പരിവര്‍ത്തനത്തിനായി നാഷണല്‍ സിവില്‍ ഏവിയേഷന്‍ പോളിസി-2016 ന് അംഗീകാരം നല്‍കി.
************************
സാഗര്‍മാല – തുറമുഖങ്ങളിലെ അടിസ്ഥാന സൗകര്യവികസനത്തിലൂടെ കയറ്റുമതി- ഇറക്കുമതി ചെലവും ആഭ്യന്തര വ്യാപാരത്തിനുളള ചെലവും കുറയ്‌ക്കാന്‍ ലക്ഷ്യമിടുന്നു. നിലവിലുളള തുറമുഖങ്ങളെ ആധുനികവല്‍ക്കരിക്കുകയും പുതിയ തുറമുഖ നിര്‍മ്മാണവും, ചരക്ക് നിക്കത്തിന്റെ സമയവും സാമ്പത്തിക ചെലവും കുറയ്‌ക്കുന്നതിനായി തുറമുഖങ്ങളെ ആഭ്യന്തര ജലപാതകളുമായി ബന്ധിപ്പിക്കുന്നതും, കോസ്റ്റല്‍ ഇക്കണോമിക് സോണുകളുടെയും തുറമുഖങ്ങളുടെ സമീപമുളള വ്യവസായങ്ങളുടെയും വികസനവും, തീരദേശ ടൂറിസം- മത്സ്യബന്ധനം-നൈപുണ്യവികസനം-ഉപജീവനമാര്‍ഗ്ഗങ്ങള്‍ എന്നിവ വഴി തീരദേശ വാസികളുടെ വികസനവും ഈ പദ്ധതിയിലുടെ ലക്ഷ്യമിടുന്നു. ഏകദേശം 8.57 ലക്ഷം കോടി രൂപ മുതല്‍മുടക്കുളള 577 പദ്ധതികള്‍ തിരഞ്ഞെടുത്തു. http://sagarmala.gov.in/
4.26 ലക്ഷം കോടി രൂപയുടെ 492 പ്രോജക്ടുകള്‍ നടപ്പിലാക്കാന്‍ ആരംഭിച്ചു.
11,336 കോടി രൂപയുടെ 60 പ്രോജക്ടുകള്‍ പൂര്‍ത്തിയായി
• ജല്‍മാര്‍ഗ്ഗ് വികാസ് പ്രോജക്ട് – ദേശീയ ജലപാത-1 ലെ ഹാല്‍ഡിയ-വാരണാസി ജലപാതയില്‍ ഉള്‍നാടന്‍ ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി 5,369.18 കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന പദ്ധതി. 46,000 പേര്‍ക്ക് നേരിട്ടും 84,000 പേര്‍ക്ക് പരോഷമായും ജോലിസാധ്യത ലഭിക്കുന്നു. ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഘണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതി മാര്‍ച്ച് 2023-ല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നു.
• സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ഉള്‍നാടന്‍ ജലപാതകളിലൂടെയുളള ഇന്ത്യയിലെ ആദ്യത്തെ കണ്ടെയ്‌നര്‍ നീക്കത്തില്‍ പെപ്‌സികോ, ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സഹായത്തോടെ 16 കണ്ടെയ്‌നറുകള്‍ കൊല്‍ക്കത്തയില്‍ നിന്ന് വാരണാസിയിലേയ്‌ക്ക് ഗംഗാനദിയിലൂടെ കൊണ്ടുപോയി.
• 106 ജലപാതകളെകൂടി ദേശീയ ജലപാതകളായി പ്രഖ്യാപിച്ചു. (അവസാന 30 വര്‍ഷത്തിനുളളില്‍ 5 എണ്ണം മാത്രം).
പ്രതികരിക്കാൻ ഇവിടെ എഴുതുക: