* കമ്മീഷന്‍ ചെയ്ത ബ്രോഡ്‌ഗേജ് ലൈന്‍ – 9,528 കി.മി. (200914 – 7,600 കി.മീ.)
* ട്രാക്ക് നവീകരണം – 4,405 കി.മി നവീകരിച്ചു. (200914 2,926 കി.മീ.) / 2018-19 ല്‍
5,000 കി.മീ. നവീകരണം ലക്ഷ്യമിടുന്നു
* റെയില്‍വേ ട്രാക്കുകളുടെ നിര്‍മ്മാണം ഒരു ദിവസം 4.3 കി.മീ. എന്നത് 7 കി.മീ. ആയി
* എസ്‌കലേറ്ററുകള്‍- 603 (2014 വരെ 199)
* ലിഫ്റ്റുകള്‍- 445 (2014 വരെ 97)
* ബയോടോയ്‌ലറ്റുകള്‍- 1.8 ലക്ഷം (2014-2019) (2004-14 കാലയളവില്‍ 9587 മാത്രം)
* രാജ്യത്താകമാനം ആളില്ലാ ലെവല്‍ ക്രോസുകള്‍ പൂര്‍ണമായും ഒഴിവാക്കി. ആകെ 8,948 കി.മീ. ആളില്ലാ ലെവല്‍ ക്രോസുകള്‍ ഒഴിവാക്കി. (2017 ഏപ്രിലില്‍ ബ്രോഡ്‌ഗേജ് പാതകളിലെ ആളില്ലാ ലെവല്‍ ക്രോസുകളുടെ എണ്ണം 4,943)
* 201516 ല്‍ 1024 അണ്ടര്‍/ഓവര്‍ബ്രിഡ്ജ് നിര്‍മ്മിച്ചു. (200914 വരെ 762 എണ്ണം)
* 201718 സാമ്പത്തിക വര്‍ഷത്തില്‍ ചരക്ക് ഗതാഗതത്തിലൂടെ ഇന്ത്യന്‍ റെയില്‍വേ മൊത്തത്തില്‍ ഏറ്റവും ഉയര്‍ന്ന വരുമാനമായ 1.65 ലക്ഷം കോടി രൂപ നേടി. 2016-17 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 10,000 കോടി രൂപയുടെ വര്‍ദ്ധനവ്.
* 57 വര്‍ഷത്തിനിടയില്‍ ആദ്യമായി 201718 സാമ്പത്തികവര്‍ഷത്തില്‍ 100 ല്‍ കുറവ്. അപകടങ്ങള്‍ രേഖപ്പെടുത്തി സുരക്ഷാ റെക്കോര്‍ഡ് സ്ഥാപിച്ചു. (2018 മാര്‍ച്ച് 31 വരെ 73 അപകടങ്ങള്‍). അപകടങ്ങള്‍ 62 ശതമാനം കുറഞ്ഞു
* ആരംഭിച്ചിട്ട് 17 വര്‍ഷം കൊണ്ട് നിര്‍മ്മിച്ചതിലധികം ലിങ്ക് ഹോഫ്മാന്‍ ബുഷ് കോച്ചുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് റെയില്‍വേ നിര്‍മ്മിച്ച് റെക്കോര്‍ഡിട്ടു. 2017-18 കാലയളവില്‍ 5500 ലധികം കോച്ചുകള്‍ നിര്‍മ്മിച്ചു (2001-2016 വരെ 4020 കോച്ചുകള്‍)
* 2018-19 കാലയളവില്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രിക് ലോക്കോമോട്ടീവുകള്‍ നിര്‍മ്മിച്ചു (442 എണ്ണം)
* ഏറ്റവും കൂടുതല്‍ വൈദ്യുതീകരണം 2017-18 ല്‍-4,087 കി.മീ. വൈദ്യുതീകരിച്ചു
* മേല്‍പാലങ്ങള്‍/പാലങ്ങള്‍ക്ക് കീഴെ റോഡ്/ സബ് വേകള്‍ എന്നിവയുടെ നിര്‍മ്മാണം 2014-18 കാലയളവില്‍ ഒരു വര്‍ഷം 1,220 എണ്ണം വീതം നിര്‍മ്മിച്ചു (2004-14 കാലയളവില്‍ ഒരു വര്‍ഷം 415 എണ്ണം)
* സുരക്ഷവര്‍ദ്ധിപ്പിക്കുന്നതിനായി 3,753 പാലങ്ങള്‍ പുനസ്ഥാപിച്ചു
2012-13 2013-14 2014-15 2015-16 2016-17
സാമ്പത്തിക പുരോഗതി (കോടിയില്‍) 50,383 53,989 58,718 93,520 1,11,460
പാത ഇരട്ടിപ്പിക്കല്‍ (കി.മീ.) 430 500 723 973 882
ട്രാക്ക് നിര്‍മ്മാണം (കി.മീ.) 1,507 1,610 1,983 2,828 2,855
ഗേജ് മാറ്റം (കി.മീ.) 725 750 880 1,042 1,020
പുതിയ ലൈനുകള്‍ 352 360 380 813 953
വൈദ്യുതീകരണം(കി.മീ.) 1317 1350 1375 1730 2013
മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിലിന് തറക്കല്ലിട്ടു. ഇന്ത്യയിലെ ആദ്യത്തെ ബുളളറ്റ് ട്രെയിന്‍. 8 മണിക്കൂര്‍ യാത്രാ സമയം 2 മണിക്കൂറായി കുറയും. നിര്‍മ്മാണഘട്ടത്തില്‍ ഏകദേശം 20,000 പേര്‍ക്ക് ജോലി ലഭിക്കും.
• മേഘാലയ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ ഇന്ത്യന്‍ റെയില്‍ ഭൂപടത്തില്‍.
• സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ 400-ഓളം എ-വണ്‍, എ-വിഭാഗത്തില്‍പ്പെട്ട റെയില്‍വേ സ്റ്റേഷനുകളുടെ വികസനം.
• 81,459 കോടി ചെലവില്‍ റെയില്‍വേ പ്രത്യേക ചരക്കു ഇടനാഴി നിര്‍മ്മിക്കുന്നു. ചരക്ക് ഇടനാഴിയുടെ പടിഞ്ഞാറന്‍ ഭാഗത്തിന്റെ ആദ്യത്തെ പരീക്ഷണയോട്ടം 2018 മാര്‍ച്ച് 27 ന് നടന്നു.
• എല്ലാ ട്രെയിനുകളിലും സ്റ്റേഷനുകളിലും പരിസര നിരീക്ഷണ സൗകര്യമുളള സംവിധാനത്തോടെ ക്ലോസ്ഡ്-സര്‍ക്യൂട്ട് ടെലിവിഷന്‍ സ്ഥാപിച്ചു.
• കൊങ്കണ്‍പാത ഇരട്ടിപ്പിക്കുന്നതിനും വൈദ്യുതീകരിക്കുന്നതിനും തീരുമാനിച്ചു.
• സീസണ്‍ ടിക്കറ്റ് പുതുക്കുമ്പോള്‍ സത്യവാങ്മൂലം വാങ്ങുന്നത് ഒഴിവാക്കി.
• മുന്‍കൂര്‍ ട്രെയിന്‍ റിസര്‍വേഷന്‍ സമയപരിധി 60 ദിവസത്തില്‍ നിന്ന് 120 ദിവസമാക്കി.
• IRTC റുപേ കാര്‍ഡുപയോഗിച്ച് ടിക്കറ്റ് ബുക്കുചെയ്യാനുളള സംവിധാനം ഏര്‍പ്പെടുത്തി.
• റെയില്‍വേ സ്റ്റേഷനുകളില്‍ അത്യാധുനിക ടിക്കറ്റ് വെന്‍ഡിംഗ് മെഷീന്‍ (വേഴ്‌സറ്റൈല്‍ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിംഗ് മെഷീന്‍) സ്ഥാപിച്ചു തുടങ്ങി.
• ഭിന്നശേഷിയുളളവര്‍ക്ക് ഓണ്‍ലൈനിലൂടെയും കൗണ്ടറുകളിലൂടെയും ഇ-ടിക്കറ്റ് എടുക്കാന്‍ ഫോട്ടോപതിച്ച തിരിച്ചറിയല്‍ കാര്‍ഡ് .
• കൗണ്ടറുകളിലെ തിരക്കൊഴിവാക്കുന്നതിനായി റെയില്‍വേ തത്കാല്‍ ടിക്കറ്റുകളുടെ ബുക്കിംഗ് പുന:ക്രമീകരിച്ചു. തത്കാല്‍ ടിക്കറ്റുകള്‍ റദ്ദാക്കാനുളള സൗകര്യം.
• വെയ്റ്റിംഗ് ലിസ്റ്റില്‍ ട്രെയിന്‍ ടിക്കറ്റ് ഉറപ്പാകാത്ത യാത്രക്കാര്‍ക്ക് കുറഞ്ഞനിരക്കില്‍ വിമാനടിക്കറ്റ്.
• മുതിര്‍ന്ന പൗരന്‍മാര്‍, 45 വയസ്സു പിന്നിട്ട വനിതാ യാത്രക്കാര്‍, ഒറ്റയ്‌ക്ക് യാത്ര ചെയ്യുന്ന ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് സ്‌ളീപ്പര്‍ ക്‌ളാസ്സുകളിലുളള ബര്‍ത്തിന്റെ ക്വാട്ട വര്‍ദ്ധിപ്പിച്ചു.
• ഓണ്‍ലൈന്‍ വഴി ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന്‍ നടത്തുന്ന യാത്രക്കാര്‍ക്ക് ഉയര്‍ന്ന ക്ലാസ്സുകളില്‍ ഒഴിവുണ്ടെങ്കില്‍ മാറാന്‍ സൗകര്യം ഏര്‍പ്പെടുത്തി.
• വികല്‍പ്പ് – ട്രെയിന്‍ടിക്കറ്റെടുത്തെങ്കിലും ബര്‍ത്ത് കിട്ടാതെ വെയിറ്റിംഗ് ലിസ്റ്റില്‍ തുടരുന്നവര്‍ക്ക് അതേ റൂട്ടിലോടുന്ന മറ്റു ട്രെയിനുകളില്‍ ഒഴിവുണ്ടെങ്കില്‍ സീറ്റും ബര്‍ത്തും നല്‍കുന്ന പദ്ധതി ആരംഭിച്ചു. ആദ്യഘട്ടത്തില്‍ ജമ്മു, ലക്‌നൗ, ഹൗറ, മുംബൈ, ചെന്നൈ, ബംഗളുരു, സെക്കന്തരാബാദ് റൂട്ടുകളില്‍ ഏര്‍പ്പെടുത്തി.
• ബുദ്ധിമുട്ടില്ലാത്ത ടിക്കറ്റിന്റെ ലഭ്യത – കടലാസുപയോഗിക്കാത്ത അണ്‍റിസര്‍വ്ഡ് ടിക്കറ്റ് (മൊബൈലില്‍ യു.ടി.എസ്) ന്റെ പാന്‍ ഇന്ത്യ റോള്‍ ഔട്ട്.
• വിശ്രമമുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്ന സംവിധാനം ലഭ്യമാക്കി
• എളുപ്പവും ക്യാഷ്‌ലെസ്സും സുതാര്യവുമായ ബില്ലിങ് സൗകര്യത്തിനായി പി.ഒ.എസ്, യു.പി.ഐ തുടങ്ങിയ ഡിജിറ്റല്‍ പണമടവ് സംവിധാനം.
• യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനായി ലോകബാങ്കിന്റെ സഹകരണത്തോടെ 1.5 ലക്ഷം കോടി രൂപയുടെ പദ്ധതി.
• ഓണ്‍ലൈനിലൂടെ ടിക്കറ്റെടുക്കുന്നവര്‍ക്ക് 10 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് ലഭ്യമാകുന്ന പദ്ധതി റെയില്‍വേയില്‍ നിലവില്‍ വന്നു.
• 697 റെയില്‍വേ സ്റ്റേഷനുകളില്‍ യന്ത്രവത്കരണ ലോണ്ടറികള്‍ ഏര്‍പ്പെടുത്തി
• മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി വെബ്‌സൈറ്റ് നവീകരിച്ചു
• 1356 ട്രെയിനുകളില്‍ ഇ-കാറ്ററിംഗ് സംവിധാനം.
• റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണപൊതികളില്‍ ബാര്‍കോഡ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.
• 800 ലധികം റെയില്‍വേ സ്റ്റേഷനുകളില്‍ അതിവേഗ വൈ-ഫൈ സേവനം ഏര്‍പ്പെടുത്തി
• റെയില്‍ ദൃഷ്ടി ഡാഷ് ബോര്‍ഡ് – വിവിധ റെയില്‍വേ സേവനങ്ങളെ കുറിച്ചുളള വിവരങ്ങള്‍ ഒരു പ്ലാറ്റ്‌ഫോമില്‍ ലഭിക്കുന്നു. www.raildrishti.cris.org.in
• പ്രൊജക്ട് സക്ഷം – ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി എല്ലാ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും 5 ദിവസത്തെ പരിശീലനം നല്‍കി
• ഇ-സമീക്ഷ – റെയില്‍വേ വികസന പദ്ധതികളുടെ നിര്‍മ്മാണ പുരോഗതി നിരീക്ഷിക്കാനുളള ഓണ്‍ലൈന്‍ സംവിധാനം.
• സ്‌പോട്ട് യുവര്‍ ട്രെയിന്‍ – മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ ഓടുന്ന ട്രെയിനിന്റെ സ്ഥാനം എവിടെയാണെന്ന് കൃത്യമായി കണ്ടെത്താം. ട്രെയിന്‍ സമയവിവരം, റദ്ദാക്കല്‍, വഴിതിരിച്ചുവിടല്‍, അടുത്ത 2 മുതല്‍ 4 വരെ മണിക്കൂറിനുളളില്‍ നിശ്ചിത സ്റ്റേഷനിലെത്തുകയും പോവുകയും ചെയ്യുന്ന ട്രെയിനുകള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭിക്കും.
• ട്രെയിനുകളുടെ എത്തിചേരല്‍ എസ്.എം.എസിലൂടെ അറിയാന്‍ സംവിധാനം. ടിക്കറ്റുകള്‍ ബുക്കുചെയ്ത യാത്രക്കാര്‍ക്ക് എസ് എം എസു വഴി ട്രെയിന്‍ റദ്ദാക്കിയ വിവരം അറിയിക്കുന്ന സംവിധാനം.
• ശ്രാവണ്‍സേവ – കൊങ്കണ്‍ റെയില്‍വേയില്‍ മുതിര്‍ന്ന പൗരന്‍മാരുടെ കൈവശമുളള ബാഗേജ് സൗജന്യമായി കയറ്റാനും ഇറക്കാനുമുളള സൗകര്യം ഏര്‍പ്പെടുത്തി. പി.എന്‍.ആര്‍ നമ്പര്‍, കോച്ച് നമ്പര്‍, സീറ്റ് നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി 09664044456 എന്ന നമ്പരിലേക്ക് യാത്ര തുടങ്ങുന്നതിന് 4 മണിക്കൂര്‍ മുമ്പ് എസ്.എം.എസ്. അയയ്‌ക്കണം.
• ജനനി സേവന – കുട്ടികള്‍ക്കുളള ബേബിഫുഡ്, ചൂടുപാല്‍, ചൂടുവെളളം തുടങ്ങിയവ റെയില്‍വേസ്റ്റേഷനുകളില്‍ ലഭ്യമാക്കുന്നു.
• 2002-ല്‍ അടല്‍ ബിഹാരി വാജ്‌പേയി നിര്‍മ്മാണം ഉദ്ഘാടനം ചെയ്ത ഉധംപൂര്‍-കട്ര റെയില്‍ പാതയിലൂടെയുളള ആദ്യതീവണ്ടിയാത്രയ്‌ക്ക് തുടക്കമായി. ഈ പാതയിലൂടെ വൈഷ്‌ണോദേവി ക്ഷേത്രദര്‍ശനത്തിന് കട്ര വരെയെത്താം.
• കടലാസ് റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ ഒഴിവാക്കി ട്രെയിന്‍ ടിക്കറ്റ് പരിശോധകര്‍ക്ക് ഹാന്‍ഡ് ഹെല്‍ഡ് ടെര്‍മിനലുകള്‍ നല്‍കുന്ന പദ്ധതി ആരംഭിച്ചു. ബര്‍ത്തുകളുടെ ലഭ്യത അറിയാനും ടിക്കറ്റ് പരിശോധകര്‍ക്ക് ചാര്‍ട്ടിന് രൂപം നല്‍കാനും ഇന്റര്‍നെറ്റ് സൗകര്യമുളള ടെര്‍മിനല്‍ സഹായകമാകും.
• ജനറല്‍ ക്ലാസ് യാത്രയുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനായി അത്യാധുനിക അണ്‍റിസര്‍വ്വ്ഡ് കോച്ച് ആയ ദീന്‍ദയാലു ജനറല്‍ കോച്ചുകള്‍ പുറത്തിറക്കി.
• ട്രെയിനുകള്‍ ഒരു മണിക്കൂറിലേറെ വൈകിയോടുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് എസ്.എം.എസ്. ലഭിക്കുന്ന സംവിധാനത്തില്‍ 1300-ഓളം ട്രെയിനുകളെ ഉള്‍പ്പെടുത്തി.
• റെയില്‍വേ ഉയര്‍ന്ന പ്രായപരിധി രണ്ടുവര്‍ഷം കൂടി ഉയര്‍ത്തി.
• അപകടരഹിത ശൃംഖല യാഥാര്‍ത്ഥ്യമാക്കുന്നതിനുളള നീക്കത്തിന്റെ ഭാഗമായി രാജ്യത്തെ 65 റെയില്‍ സെക്ഷനുകളില്‍ കോച്ച്-ഡിഫെക്റ്റ് നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നു
• ഓണ്‍ലൈന്‍ റെയില്‍വേ ടിക്കറ്റ് ബുക്കിംഗിനുളള ഐ.ആര്‍.ടി.സി അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് 12 ട്രെയിന്‍ ടിക്കറ്റുകള്‍ എടുക്കാം.
• ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഹൈസ്പീഡ് ട്രെയിന്‍ ബീഹാറില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. 12,000 കുതിരശക്തിയുളള എഞ്ചിന്‍ ഉപയോഗിക്കുന്ന ട്രെയിനിന് 120 കി.മീ. വേഗതയില്‍ സഞ്ചരിക്കാനാകും. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലാണ് നിര്‍മ്മാണം. നിലവില്‍ റഷ്യ, സ്വീഡന്‍, ജര്‍മ്മനി, ചൈന എന്നീ രാജ്യങ്ങള്‍ക്കു മാത്രമേ 12,000 കുതിരശക്തിയുളള ലോക്കോമോട്ടീവുകള്‍ പുറത്തിറക്കിയിട്ടുളളൂ.
• ഡെബിറ്റ് കാര്‍ഡ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാരില്‍ നിന്ന് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) ചാര്‍ജ് ഒഴിവാക്കി.
• വന്ദേഭാരത് എക്‌സ്പ്രസ്സ് (ട്രെയിന്‍ 18) – ഇന്റര്‍സിറ്റി യാത്രകള്‍ക്കായി ആധുനിക സൗകര്യങ്ങളുളള ആദ്യത്തെ സെമിഹൈസ്പീഡ് ട്രെയിന്‍. മണിക്കൂറില്‍ 160 കി.മീ. വേഗത. ഈ ട്രെയിന്‍ വാങ്ങാന്‍ പെറു, ഇന്തോനേഷ്യ, സിംഗപ്പൂര്‍, മലേഷ്യ, ദക്ഷിണേഷ്യയിലെ ചില രാജ്യങ്ങള്‍ എന്നിവര്‍ താല്പര്യം പ്രകടിപ്പിച്ചു.
• രാമായണാ എക്‌സ്പ്രസ്- രാമായണവുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുളള വിനോദയാത്രാ ട്രെയിന്‍.
• ബുദ്ധിസ്റ്റ് സര്‍ക്യൂട്ട് ട്രെയിന്‍ – ശ്രീബുദ്ധനുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വിനോദയാത്രാ ട്രെയിന്‍.
• 100-ലധികം ആദര്‍ശ് സ്റ്റേഷനുകള്‍
• ഗതിമാന്‍-ഭാരതത്തിലെ ആദ്യ സെമി ഹൈ സ്പീഡ് ട്രെയിന്‍ സര്‍വീസിന് അനുമതി.
• മഹാനാമ പ്രീമിയം എക്‌സ്പ്രസ്സ് ട്രെയിനുകള്‍ക്ക് തുടക്കമായി. വാരണാസി-ഡെല്‍ഹി റൂട്ടില്‍ ആദ്യ ട്രെയിന്‍ ഓടിത്തുടങ്ങി.
• അന്ത്യോദയ ട്രെയിന്‍- ആധുനിക സൗകര്യങ്ങളോടെ പൂര്‍ണമായും റിസര്‍വ് ചെയ്യപ്പെടാത്ത ദീര്‍ഘദൂര ട്രെയിന്‍ ആരംഭിച്ചു
• രാജ്യത്തെ 2-ാമത്തെ ഡബിള്‍ ഡക്കര്‍ ട്രയിനായ ഉദയ് എക്‌സ്പ്രസ്, കോയമ്പത്തൂര്‍- ബംഗലൂരു റൂട്ടില്‍ യാത്ര ആരംഭിച്ചു.
• എയര്‍ കണ്ടീഷന്‍ ചെയ്ത ആദ്യത്തെ ലോക്കല്‍ ട്രെയിന്‍ ആരംഭിച്ചു.
• കോച്ചുകളില്‍ അധികസൗകര്യമുളള ഹംസഫര്‍ എക്‌സ്പ്രസ്സുകള്‍ സൗകര്യപ്രദമായ എ.സി.-3 ടയര്‍ യാത്രയ്‌ക്കായി അവതരിപ്പിച്ചു
• പ്രൊജക്ട് ഉല്‍കൃഷ്ട്- മെയില്‍/എക്‌സ്പ്രസ്സ് ട്രെയിനുകളില്‍ കോച്ച് ഇന്റീരിയര്‍-എക്സ്റ്റീരിയര്‍, ടോയ്‌ലറ്റ്‌സ്, ലൈറ്റിംഗ് മുതലായവ പരിഷ്‌കരിക്കുന്ന പദ്ധതി
• പ്രൊജക്ട് സ്വാം- രാജധാനി, ശതാബ്ദി ട്രെയിനുകളിലെ സൗകര്യങ്ങള്‍ പരിഷ്‌കരിക്കുന്നു. കോച്ച് ഇന്റീരിയറുകള്‍, ടോയ്‌ലറ്റ്‌സ്, ജോലിക്കാരുടെ പെരുമാറ്റം, കേറ്ററിംഗ്, ലിനന്‍, കൃത്യനിഷ്ഠ, സുരക്ഷ, ഓണ്‍ ബോര്‍ഡ് എന്റര്‍ടെയ്ന്റ്‌മെന്റ് തുടങ്ങി യാത്രക്കാരുടെ എല്ലാ സൗകര്യങ്ങളും പരിഷ്‌കരിക്കുന്നു
• വിവിധ മേഖലകളിലെ റെയില്‍വേ സ്റ്റേഷനുകളില്‍ എല്‍.ഇ.ഡി. ലൈറ്റുകള്‍ സ്ഥാപിച്ചുകൊണ്ട് നിശ്ചയിച്ചിരുന്ന 2018 മാര്‍ച്ച് 31 നു മുന്‍പ് ലക്ഷ്യം കൈവരിച്ചു. വര്‍ഷത്തില്‍ 50 കോടി രൂപ വൈദ്യുതി ബില്‍ ഇനത്തില്‍ ലാഭിക്കാനും കാര്‍ബണ്‍ഡൈഓക്‌സൈഡ് വമനം 60,000 ടണ്‍ കുറയ്‌ക്കാനും കഴിയും.
• രാജ്യത്തെ തിരഞ്ഞെടുത്ത 70 റെയില്‍വേ സ്റ്റേഷനുകളില്‍ സെല്‍ഫി കോര്‍ണറുകള്‍ സ്ഥാപിക്കുന്നു. പ്രധാന സ്റ്റേഷനുകളില്‍ 6 പേര്‍ക്ക് വരെ നിശ്ചിത മണിക്കൂറില്‍ ചെറുയോഗങ്ങള്‍ നടത്തുന്നതിനുളള മീറ്റിംഗ് പോയിന്റുകളും നിര്‍മ്മിക്കുന്നു.
• ക്ലീന്‍ മൈ കോച്ച്- കോച്ച് മിത്ര – റെയില്‍ കോച്ചുകളുടെ വൃത്തിയെക്കുറിച്ചുളള പരാതികളും നിര്‍ദ്ദേശങ്ങളും എസ് എം എസ്, മൊബൈല്‍ ആപ്ലിക്കേഷന്‍, ംംം.രഹലമിാ്യരീമരവ.രീാ എന്ന വെബ്‌സൈറ്റ് എന്നിവയിലൂടെ അറിയിക്കാനുളള സംവിധാനം. 2167 ട്രെയിനുകളില്‍ ഏര്‍പ്പെടുത്തി.
• പ്രധാനമന്ത്രിയുടെ ഗിവ് ഇറ്റ് അപ്പ് ആഹ്വാനത്തിന് പിന്തുണ പ്രഖ്യാപിച്ച് 40 ലക്ഷത്തോളം പേര്‍ മുതിര്‍ന്ന പൗരന്‍മാര്‍ റെയില്‍വേ ടിക്കറ്റ് സൗജന്യം ഉപേക്ഷിച്ചു. ഇതിലൂടെ റെയില്‍വേ 19 മാസം (2016 ആഗസ്റ്റ് 15- 2018 മാര്‍ച്ച് 31) കൊണ്ട് 77 കോടി രൂപ നേടി.
• 7,000 ത്തോളം റെയില്‍വേ സ്റ്റേഷനുകളില്‍ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും ജന്‍ഔഷധി സ്റ്റോറുകളും സാനിട്ടറി നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകളും സ്ഥാപിക്കാനുളള നടപടികള്‍ ആരംഭിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും ആര്‍മി ഹോസ്പിറ്റലുകളില്‍ നിന്നും വിരമിച്ച ഡോക്ടര്‍മാരെയും സ്റ്റാഫുകളെയുമാണ് നിയമിക്കാന്‍ ലക്ഷ്യമിടുന്നത്. പോര്‍ട്ടര്‍മാര്‍ക്കും അവരുടെ കുടുംബാങ്ങള്‍ക്കും ചികിത്സാചെലവുകളില്‍ സബ്‌സിഡി ലഭിക്കും.
• മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലുള്‍പ്പെടുത്തി 201718 കാലയളവില്‍ 2,503 കോച്ചുകള്‍ നിര്‍മ്മിച്ചു കൊണ്ട് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി പുതിയ ഉല്‍പാദന റെക്കോര്‍ഡ് സൃഷ്ടിച്ചു. 2,464 കോച്ചുകള്‍ നിര്‍മ്മിക്കാനാണ് റെയില്‍വേ ബോര്‍ഡ് ലക്ഷ്യമിട്ടിരുന്നത്.
• രാഷ്‌ട്രീയ റെയില്‍ സംഘര്‍ഷ് ഘോഷ് – 201718 വര്‍ഷം മുതല്‍ 5 വര്‍ഷകാലയളവിലേയ്‌ക്ക് യാത്രക്കാരുടെ സുരക്ഷയ്‌ക്കായി ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി.
• അപകടരഹിത ശൃംഖല യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി 65 റെയില്‍വേ സെക്ഷനുകളില്‍ കോച്ച് ഡിഫെക്റ്റ് നിരീക്ഷണ സംവിധാനം സ്ഥാപിക്കാന്‍ തീരുമാനിച്ചു.
• സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ഡീസല്‍ ഇലക്ടിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ് ട്രെയിന്‍ സര്‍വീസ് തുടങ്ങി. ഡല്‍ഹിയിലെ സരായ് റോഹില്ല സ്‌റ്റേഷനില്‍ നിന്നും ഹരിയാനയിലെ ഫറൂഖ് നഗറിലേക്കുളള റൂട്ടിലാണ് ആദ്യ സര്‍വീസ്.
• അടിയന്തിര സഹായങ്ങള്‍ക്കായി 182, സ്ത്രീകള്‍ക്കുനേരെയുളള അതിക്രമങ്ങളെക്കുറിച്ചുളള പരാതി അറിയിക്കുന്നതിനായി 138, ട്രെയിനുകളുടെ വരവ്-പോക്ക്, സമയം, റിസര്‍വേഷന്‍ തുടങ്ങിയ വിവരങ്ങള്‍ അറിയാന്‍- 139 എന്നീ നമ്പറുകള്‍
• ഡിവിഷണല്‍ മാനേജര്‍മാര്‍ വരുമ്പോള്‍ പൂച്ചെണ്ടുകളും സമ്മാനങ്ങളും ഒഴിവാക്കി.
• റെയില്‍വേ ബോര്‍ഡിന്റെ വലിപ്പം കുറച്ച് 100 ഓളം ഉദ്യോഗസ്ഥരെ മേഖലാ ആസ്ഥാനങ്ങളിലും ഡിവിഷനുകളിലും നിയോഗിച്ചു. ജനറല്‍ മാനേജര്‍മാര്‍ക്കും ഡിവിഷണല്‍ മാനേജര്‍ മാര്‍ക്കും ഫീല്‍ഡ് ഓഫീസര്‍മാര്‍ക്കും കൂടുതല്‍ സാമ്പത്തിക-ഭരണപരമായി അധികാരങ്ങള്‍ നല്‍കി. ജീവനക്കാരുടെ പരാതികള്‍ പെട്ടെന്ന് തീര്‍പ്പാക്കാനുളള സംവിധാനം
• റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്റെയും ബോര്‍ഡ് അംഗങ്ങളുടെയും സോണല്‍ സന്ദര്‍ശന വേളയില്‍ ജനറല്‍ മാനേജര്‍മാര്‍ ഹാജരാകണമെന്ന പ്രോട്ടോക്കോള്‍ റദ്ദാക്കി. 36 വര്‍ഷമായുളള കീഴ് വഴക്കാമാണ് ഇതോടെ അവസാനിച്ചത്.
• ഉദ്യോഗസ്ഥരുടെ വീടുകളില്‍ വീട്ടുജോലി ചെയ്യുന്ന 30000 ജീവനക്കാരോട് അതുപേക്ഷിച്ച് മടങ്ങിവരാൻ നിര്‍ദ്ദേശം നല്‍കി.
• റെയില്‍വേ ജീവനക്കാര്‍ക്കും സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്കും ആള്‍ ഇന്ത്യ യൂണിക് നമ്പറോടെയുളള ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കി ഏകീകരിക്കാന്‍ തീരുമാനിച്ചു.
• റയില്‍വേ നിയന്ത്രണ അതോറിറ്റിക്കു പകരം റെയില്‍വേ വികസന അതോറിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു. റെയില്‍വേ ചരക്കു-യാത്രാക്കൂലി നിരക്ക് പുതുക്കി നിശ്ചയിക്കുന്ന ജോലിക്കുമാത്രമായി പ്രവര്‍ത്തിക്കുന്ന സംവിധാനത്തെ റെയില്‍വേ വികസനസംരംഭങ്ങളും പദ്ധതികളും ഏറ്റെടുത്ത് നടത്തുന്ന സംവിധാനമാക്കി മാറ്റുന്നതിനായാണ് പുതിയ സ്ഥാപനം.
• റെയില്‍വേ പദ്ധതികളുടെ കാര്യത്തില്‍ തീരുമാനമെടുക്കാനും നടപ്പാക്കാനും സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സംരംഭ കമ്പനികള്‍ തുടങ്ങാന്‍ അനുമതി
• ഫയല്‍ സമ്പ്രദായം അവസാനിപ്പിച്ച് സമിതി സമ്പ്രദായം ആവിഷ്‌കരിച്ചതോടെ റെയില്‍വേ വികസനത്തിനുളള പദ്ധതി നിര്‍ദ്ദേശം മുതല്‍ എല്ലാ അനുമതികളും പൂര്‍ത്തിയാക്കി നിര്‍മ്മാണം തുടങ്ങുന്നതുവരെയുളള ഇടവേള രണ്ടര വര്‍ഷത്തില്‍ നിന്ന് 8 മുതല്‍ 10 മാസം വരെയായി ചുരുങ്ങി. തീരുമാനം എടുക്കേണ്ടവരെല്ലാം ഒത്തുചേര്‍ന്നു പദ്ധതികള്‍ വിലയിരുത്തി തീരുമാനത്തിലെത്തുന്നതാണ് പുതിയരീതി.
• ഇന്ത്യയിലെ ആദ്യ റെയില്‍വേ സര്‍വകലാശാല വഡോദരയില്‍ സ്ഥാപിതമായി. (നാഷണല്‍ റെയില്‍ ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട്). റഷ്യയ്‌ക്കും ചൈനയ്‌ക്കും പിന്നില്‍ ലോകത്തിലെ മൂന്നാമത്തെ റെയില്‍വേ സര്‍വകലാശാല.
• ലോകത്തെ ഏറ്റവും വലിയ റിക്രൂട്ട്‌മെന്റ് സംരംഭത്തിലൂടെ 2018-ല്‍ 90000 ത്തോളം പേരെയും 2019-ല്‍ 1,30,000 പേരെയും ജോലിയില്‍ നിയമിക്കാനുളള റിക്രൂട്ട്‌മെന്റ് ആരംഭിച്ചു.
• 2021-നകം 2.5 ലക്ഷം പേരെ നിയമിക്കാന്‍ തീരുമാനം. 10 ശതമാനം സാമ്പത്തിക സംവരണം.
• ആശ്രിത നിയമനത്തിനുളള കുറഞ്ഞ യോഗ്യത എടുത്തുകളയാന്‍ റെയില്‍വേ തീരുമാനം. പത്താം ക്ലാസ് ആണ് നിലവില്‍ കുറഞ്ഞ യോഗ്യത. പരിശീലനത്തിലൂടെ മികവു നേടാമെന്ന് നിയമനാധികാരിക്കു ബോധ്യപ്പെട്ടാല്‍ ജോലി നല്‍കാമെന്നതാണ് പുതിയ ചട്ടം
• വടക്ക് കിഴക്കന്‍ റെയില്‍വേയ്‌ക്ക് കീഴിലുളള ട്രെയിനുകളില്‍ സ്ത്രീകളുടെ സുരക്ഷയ്‌ക്കായി പാനിക് ബട്ടണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു,
• റെയില്‍വേ ആധുനികവത്കരണത്തിന്റെ ഭാഗമായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുടെ നേതൃത്വത്തിലുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
• റെയില്‍വേയെ ആധുനിക വല്‍ക്കരിക്കാനും വികസനത്തിന്റെ പാതയിലെത്തിക്കാനുമായി ടെക്‌നോളജി മിഷന്‍, ഐ.ടി. വിഷന്‍ പദ്ധതികള്‍. * വാരണസിയിലെ ബനാറസ് സര്‍വകലാശാലയിലെ കകഠയില്‍ റെയില്‍വേ ടെക്‌നോളജി വികസനത്തിനായി മാളവ്യ ചെയര്‍.
• സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജര്‍ – റെയില്‍വേ സ്റ്റേഷനുകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്ന കുട്ടികളുടെ പുനരധിവാസം.
• ഖരമാലിന്യ സംസ്‌കരണത്തിനായി റെയില്‍വേ ഡല്‍ഹിയിലും ജയ്‌പ്പൂരിലുമായി രണ്ട് പ്ലാന്റുകള്‍ ആരംഭിച്ചു.
• റെയില്‍വേ ജീവനക്കാരുടെ സ്റ്റാഫ് ബെനഫിറ്റ് ഫണ്ടിലേയ്‌ക്കുളള സംഭാവന 500 ല്‍ നിന്ന് 800 രൂപയാക്കി. * ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി 1300 ഓളം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. * 22000 സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകളും 450-ഓളം റെയില്‍വേ കോളനികളും അറ്റകുറ്റപ്പണി നടത്തി.
• വൃത്തിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് റാങ്കിംഗ് ഏര്‍പ്പെടുത്തി. സ്വച്ഛ് റെയില്‍വേ സ്വച്ഛ് ഭാരത് പുരസ്‌കാരവും പരിഗണനയില്‍.
• ഉപയോഗാനന്തരം സ്വന്തമാക്കാവുന്ന ബെഡ്‌റോളുകളുടെ വിതരണോല്‍ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്നു. ബെഡ്‌റോളുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിന് സംവിധാനം ഏര്‍പ്പെടുത്തി.
• ട്രെയിനുകളിലെ എ. സി. കോച്ചുകളില്‍ നല്‍കിവരുന്ന കമ്പിളിപ്പുതപ്പുകള്‍ ഉപയോഗിച്ചശേഷം ഓരോ തവണയും കഴുകി വൃത്തിയാക്കാനുളള നടപടി സ്വീകരിച്ചു.
• ഇന്ത്യയിലെ ഏറ്റവും വലുതും ഏഷ്യയിലെ രണ്ടാമത്തെയുമായ റോഡ്-റെയില്‍ പാലം (ബോഗീ ബീല്‍) നിര്‍മ്മാണം പൂര്‍ത്തിയാക്കി.
• മുംബൈ സബര്‍ബന്‍ റെയിലിന്റെ പുനരധിവാസത്തിനായി 65,000 കോടി
• സ്റ്റേഷനുകളെ ആധുനീകരിക്കുന്നതിനായിപുതിയ റെയില്‍വെ സ്‌റ്റേഷന്‍ പുനര്‍വികസനനയത്തിന് അംഗീകാരം. 1 ത്രില്യണ്‍ രൂപയുടെ നിക്ഷേപത്തിനായി 600 സ്റ്റേഷനുകള്‍ തിരഞ്ഞെടുത്തു.
• ഇന്ത്യന്‍ റെയില്‍വേ എഞ്ചിനുകളെ ഇസ്രോ ഉപഗ്രഹങ്ങളുപയോഗിച്ച് ബന്ധപ്പെടുത്താന്‍ തീരുമാനം. ഇത് വഴി ട്രെയിനുകളുടെ നിരീക്ഷണം എളുപ്പമാക്കുകയും അവയുടെ പോക്കുവരവിനെക്കുറിച്ചുളള കണ്‍ട്രോള്‍ ചാര്‍ട്ടുകള്‍ സ്വയം പൂരിപ്പിക്കപ്പെടുകയും ചെയ്യും.
• 2021-22 ഓടെ സമ്പൂര്‍ണ്ണ റെയില്‍വേ വൈദ്യുതീകരണത്തിന് അനുമതി. പൂര്‍ത്തിയാകുന്നതോടെ വര്‍ഷം തോറും ഇന്ധനയിനത്തില്‍ 13,510 കോടി രൂപ ലാഭിക്കും.
• 1964-ലെ കടല്‍ ക്ഷോഭത്തില്‍ തകര്‍ന്ന ധനുഷ്‌കോടി റെയില്‍ ലൈന്‍ പുനര്‍നിര്‍മ്മിക്കുന്നു
• ട്രെയിനുകളിലെ ഭക്ഷണത്തിന് ബില്‍ നല്‍കുന്ന സംവിധാനം ആരംഭിച്ചു.
• റെയില്‍പാതകളുടെ സുരക്ഷാനിരീക്ഷണത്തിന് ഡ്രോണുകളെ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചു. റൂര്‍ക്കിയിലെ ഐ.ഐ.ടി. യിലാണ് ഡ്രോണുകള്‍ വികസിപ്പിക്കുന്നത്.
• വിശാഖപട്ടണം ആസ്ഥാനമായി സൗത്ത് കോസ്റ്റ് റെയില്‍വേ സോണ്‍ അനുവദിച്ചു.
• പാലങ്ങളുടെ പരിശോധനയ്‌ക്ക് ആധുനിക സംവിധാനം.
വെളളപ്പൊക്കം മുന്‍കൂട്ടി അറിയാനായി 114 പ്രധാന പാലങ്ങളില്‍ ജലവിതാനം നിര്‍ണ്ണയിക്കുന്ന സംവിധാനം, റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിള്‍സ് വഴി ജല പരിശോധന, പാലങ്ങളുടെ സ്‌കോര്‍ ലെവല്‍ മോണിറ്ററിംഗ്, നദിയുടെ അടിത്തട്ടിന്റെ 3ഡി സ്‌കാനിംഗ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: