ന്യൂദൽഹി: ആരോഗ്യ രംഗത്തും കാർഷിക രംഗത്തും വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് ബിജെപിയുടെ പ്രകടന പത്രിക. 2024ഓടെ രാജ്യത്തെ എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജോ അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ കോളജോ സ്ഥാപിക്കുമെന്ന് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാകും പദ്ധതി നടപ്പാക്കുക.
കര്‍ഷകര്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കും. ഹൃസ്വകാല വായ്‌പയ്‌ക്ക് പലിശ ഒഴിവാക്കും. ഒരു ലക്ഷം രൂപ വരെയുള്ള വായ്‌പയ്‌ക്കാണ് പലിശ ഒഴിവാക്കുക. ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തിരിച്ചടയ്‌ക്കാന്‍ സമയം നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. കര്‍ഷകര്‍ക്ക് വേണ്ടി 25 ലക്ഷം കോടിയുടെ ക്ഷേമ പദ്ധതികളാണ് ബിജെപി വിഭാവനം ചെയ്തിരിക്കുന്നത്. കശ്മീരില്‍ തദ്ദേശീയര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ 35 എ വകുപ്പ് റദ്ദാക്കുമെന്നും പ്രകടന പത്രികയിലുണ്ട്.
2030 ആകുമ്ബോഴേക്കും ഇന്ത്യയെ ലോകത്തെ മൂന്നാമത് സാമ്പത്തിക ശക്തിയാക്കി മാറ്റും. 2025 ആകുമ്പോള്‍ ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയെ 5 ലക്ഷം കോടി ഡോളര്‍ ശേഷിയുള്ളതാക്കും. 2032 ആകുമ്പോഴേക്കും 10 ലക്ഷം കോടി ഡോളര്‍ ശേഷിയുള്ളതാക്കും. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കും. വനിതകളുടെ ഉന്നമനത്തിന് വേണ്ടി ഒട്ടേറെ പദ്ധതികളും പ്രകടന പത്രികയില്‍ ഊന്നിപ്പറയുന്നു.
2022ഓടെ എല്ലാവര്‍ക്കും സ്ഥിരമായ പാര്‍പ്പിടമൊരുക്കും. എല്ലാ വീടുകളിലേക്കും 2024 ഓടെ കുടിവെളളം എത്തിക്കും. മുത്തലാക്ക്, നിക്കാഹ് ഹലാല എന്നിവ ഇല്ലാതാക്കും. അഴിമതി മുക്ത ഭാരതമെന്ന സങ്കല്‍പ്പം ഉറപ്പാക്കും. തെരഞ്ഞെടുപ്പുകള്‍ ഒറ്റഘട്ടമാക്കുന്നത് പരിഗണിക്കും. കയറ്റുമതി വരുമാനം ഇരട്ടിയാക്കും. പൊതുസേവനങ്ങള്‍ പൗരന്റെ അവകാശമാക്കും. ഗംഗാ പുനരുജ്ജീവനം നടപ്പിലാക്കും എന്നും ബിജെപി പ്രകടന പത്രിക ഉറപ്പ് നൽകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: