കൊല്ലം: സിപിഎമ്മിനെതിരെ ഒന്നുംപറയില്ലെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാട് രാഷ്ട്രീയ പാപ്പരത്തമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. കൊല്ലം പ്രസ്ക്ലബ് ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തുന്ന സംവാദം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദല്‍ഹിയില്‍ നിന്നും വയനാട്ടിലേക്ക് പുറപ്പെടുമ്പോള്‍ രാഹുല്‍ പറഞ്ഞത് ഇടതുപക്ഷത്തെ ശരിപ്പെടുത്തുമെന്നും, മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ തവിടുപൊടിയാക്കുമെന്നുമായിരുന്നു. വയനാട്ടിലെത്തിയപ്പോള്‍ ഒന്നും പറയില്ലെന്നു പറയുന്നു. ഇതല്ലേ രാഷ്ട്രീയപാപ്പരത്തം.
ഇടതുപക്ഷത്തിനെതിരെ മത്സരിക്കാന്‍ വന്നിട്ട് കോണ്‍ഗ്രസ് പ്രസിഡന്റ് എന്തെങ്കിലും പറയേണ്ടേ. എന്തുകൊണ്ടാണ് സിപിഎമ്മിനെതിരെ കോണ്‍ഗ്രസ് പ്രസിഡന്റിന് ഒന്നുംപറയാനില്ലാതെ പോയത്. ഇത് രാഹുലിന്റെ സഹജസ്വഭാവമാണ്. സിപിഎമ്മിനെതിരെ മത്സരിക്കാന്‍ വരുമ്പോള്‍ അവര്‍ക്കെതിരെ പറയേണ്ടേ. അങ്ങനെ പറഞ്ഞാലേ ഞങ്ങള്‍ക്കും പറയാനുള്ളത് പറയാന്‍ കഴിയൂ. സിപിഎമ്മിന് രാഹുലിന്റെ ഒരു സൗജന്യവും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: