പാട്ന : ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആര്‍ജെഡി പ്രകടന പത്രിക പുറത്തിറക്കി. പാട്നയില്‍ നടന്ന ചടങ്ങില്‍ തേജസ്വി യാദവാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും ഉന്നമനവും സാമൂഹികപുരോഗതിയും ലക്ഷ്യമിട്ടുള്ളതാണ് ആര്‍ജെഡിയുടെ പ്രകടന പത്രികയെന്ന് അദ്ദേഹം പറഞ്ഞു.
ദളിത് ഉള്‍പ്പെടെയുള്ള പിന്നാക്കവിഭാഗങ്ങള്‍ക്ക് അവരുടെ ജനസംഖ്യക്ക് അനുസൃതമായി സംവരണം നടപ്പാക്കുമെന്നും കുടിയേറ്റം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ജെഡി വാഗ്ദാനം ചെയ്യുന്നുണ്ട്.
സ്വകാര്യമേഖലയിലും സംവരണം നടപ്പാക്കുമെന്നതാണ് ആര്‍ജെഡിയുടെ പ്രധാന വാഗ്ദാനം. അധികാരത്തിലെത്തിയാല്‍ ഇത് യാഥാര്‍ഥ്യമാക്കുമെന്ന് തേജ്വസി യാദവ് പറഞ്ഞു. കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്ന ന്യായ് പദ്ധതിയെ ആര്‍ജെഡി പിന്തുണക്കുന്നതായും തേജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: