ഭോപ്പാല്‍ : ആദായ നികുതി വകുപ്പ് തെരച്ചലിനിടെ മദ്യ പ്രദേശ് പോലീസും സിആര്‍പിഎഫും തമ്മില്‍ തര്‍ക്കം. മുഖ്യമന്ത്രി കമല്‍മനാഥിന്റെ പേഴ്സണല്‍ സ്റ്റാഫ് ഉള്‍പ്പടെയുള്ളവരുടെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലില്‍ ഒമ്പത് കോടിയോളം ആദായ നികുതി വകുപ്പ് കണ്ടെടുത്തിരുന്നു.
തെരച്ചില്‍ തിങ്കളാഴ്ചയും തെരച്ചില്‍ തുടര്‍ന്നതിനെ തുടര്‍ന്ന സാഹചര്യത്തിലാണ് സിആര്‍പിഎഫും, മധ്യ പ്രദേശ് പോലീസും തമ്മില്‍ തര്‍ക്കമുണ്ടായത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായാണ് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സ്ഥലതെത്തിയിരുന്നത്.
അതേസമയം സുരക്ഷ ഒരുക്കാനെത്തിയ സിആര്‍പിഎഫുകാരെ ജോലിചെയ്യാന്‍ അനുവദിച്ചില്ലെന്നും അവഹേളിച്ചെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ രാജ്യവ്യാപകമായി തെരച്ചില്‍ നടത്തി വരികയാണ്.
അതിനിടെ ബംഗാളില്‍ മമത ബാനര്‍ജി ചെയ്തതുപോലെ മധ്യപ്രദേശിലും ചെയ്യാനാണ് കമല്‍നാഥിന്റെ ശ്രമമെന്ന് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കുറ്റപ്പെടുത്തി. ആദായ നികുതി വകുപ്പിന്റെ റെയ്ഡുകള്‍ രാജ്യത്തെ അഴിമതിയില്‍ നിന്നും കള്ളപ്പണത്തില്‍ നിന്നും രക്ഷിക്കുന്നതിനാണ്. നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഒരുക്കിയിരുന്ന സിആര്‍പിഎഫിനെ സംസ്ഥാന സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് തടഞ്ഞെന്നും ചൗഹാന് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ തെരച്ചില്‍ നടക്കുന്ന വീട്ടില്‍ നിന്നും വൈദ്യ സഹായം ആവശ്യപ്പെട്ടിരുന്നു. ഇതിനായാണ് പോലീസ് സ്ഥലത്തെത്തിയത്. സിആര്‍പിഎഫ് സംഘം തെരച്ചില്‍ നടക്കുന്നതിനാല്‍ വീട് അടച്ചിട്ടിരിക്കുകയായിരുന്നെന്നും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: