കോഴിക്കോട്: യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി. പ്രകാശ് ബാബുവിനെതിരെ സര്‍ക്കാരിന്റേത് പ്രതികാര നടപടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള. ശബരിമലയില്‍ ആചാര സംരക്ഷണ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കൊട്ടാരക്കര സബ് ജയിലില്‍ കഴിയുന്ന കോഴിക്കോട് ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ്ബാബുവിന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ഇടത് സര്‍ക്കാര്‍ രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണ്. ജാമ്യം അനുവദിക്കാനുള്ള നീക്കത്തെ സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ എതിര്‍ത്തു. കോഴിക്കോട്ട് തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടയിലാണ് പ്രകാശ്ബാബു റിമാന്‍ഡിലായത്.
ഇടത് സര്‍ക്കാരിന്റെ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ശബരിമലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവും. സുരേഷ് ഗോപിക്കെതിരെയുള്ള ടീക്കാ റാം മീണയുടെ പരാമര്‍ശം ശരിയല്ല. സുരേഷ് ഗോപി കുറ്റക്കാരനാണെന്ന് ഇപ്പോള്‍ തന്നെ വിധിക്കുന്നത് ശരിയല്ല. പരാതി ലഭിക്കുമ്പോഴേക്കും പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്ന് പറയുന്നത് ശരിയല്ല. അദ്ദേഹം ഇനി എങ്ങനെ അപ്പീല്‍ നല്‍കും, ശ്രീധരന്‍പിള്ള ചോദിച്ചു.
ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്, പി. ജിജേന്ദ്രന്‍ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: