ന്യൂദല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കനിഷ്ക് കടാരിയയുടെ പ്രതികരണം ആഘോഷമാക്കി സാമൂഹിക മാധ്യമങ്ങള്‍. പരീക്ഷാഫലം പുറത്ത് വന്നപ്പോള്‍ തന്റെ വിജയത്തില്‍ കുടുംബത്തിനൊപ്പം കാമുകിക്കും നന്ദി അറിയിച്ചതോടെയാണ് കടാരിയയുടെ വാക്കുകള്‍ സാമൂഹികമാധ്യമങ്ങള്‍ ഏറ്റുപിടിച്ചത്.
വിജയത്തില്‍ കാമുകിക്ക് നന്ദി പറഞ്ഞ് പ്രണയം പരസ്യമാക്കിയ കടാരിയയെ അഭിനന്ദിച്ചാണ് കുറിപ്പുകള്‍ ഏറെയും. തന്നെ വിജയത്തിലേക്ക് നയിച്ചതിന് മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം കാമുകിക്കും നന്ദി അറിയിച്ചിരിക്കുന്നു കടാരിയയെന്നാണ് ഒരാളുടെ അഭിപ്രായം. സിവില്‍ സര്‍വീസ് നേടുന്നതിന് കാമുകി ഒരു തടസമല്ലെന്ന് തെളിഞ്ഞിരിക്കുന്നു. സ്വന്തം കാമുകിയോട് പരസ്യമായിങ്ങനെ നന്ദി പറയാനുള്ള ധൈര്യം എത്രപേര്‍ക്കുണ്ട്, എന്നിങ്ങനെ പോകുന്നു സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചകള്‍.
രാജസ്ഥാന് സര്‍ക്കാരിന്റെ സാമൂഹിക നീതി ശാക്തീകരണ വകുപ്പിന്റെ ഡയറക്ടറായ ഐഎഎസ് ഉദ്യോഗസ്ഥനാണ് കടാരിയയുടെ അച്ഛന് സന്‍വര്‍ മാല് വര്‍മ. ഐഐടി ബോംബെയില്‍ നിന്ന് ബിരുദമെടുത്തയാളാണ് കടാരിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: