ചെന്നൈ: തമിഴ്നാട് വിരുദുനഗര്‍ ജില്ലയിലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഒഴിഞ്ഞ കസേരകളുടെ ചിത്രം പകര്‍ത്തിയ മാധ്യമപ്രവര്ത്തകന് പ്രവര്‍ത്തകരുടെ മര്‍ദനം. തമിഴ് വാരികയിലെ ഫോട്ടോഗ്രാഫര്‍ ആര്.എം. മുത്തുരാജിനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദനമേറ്റത്.
സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തു. ക്യാമറ തട്ടിയെടുക്കാന്‍ ശ്രമിച്ചു. തമിഴ്നാട് പിസിസി പ്രസിഡന്റ് കെ.എസ്. അഴഗിരി പങ്കെടുത്ത സമ്മേളനത്തിലാണിത്. ഇവയുടെ ചിത്രം പകര്‍ത്തിയ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേയും അണികള്‍ അക്രമമഴിച്ചുവിട്ടു. മര്‍ദനമേറ്റ മാധ്യമപ്രവര്ത്തകന് മുത്തുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ ബിജെപി നേതാവ് എസ്.ജി. സൂര്യ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: