മുംബൈ: ഒരേ സന്ദേശം ആവര്‍ത്തിച്ച് വരുന്നതിന് തടയിടാന്‍ പുതിയ സംവിധാനവുമായി വാട്സ്ആപ്പ്. ഒരിക്കല്‍ വന്ന സന്ദേശം വീണ്ടും ഗ്രൂപ്പുകളില്‍ വരുന്നത് തടയാന്‍ പുതിയ അപ്ഡേറ്റിലൂടെ ഗ്രൂപ്പ് അഡ്മിന്മാര്ക്ക് സാധിക്കും. പുതിയ അപ്ഡേറ്റ് നിലവില്‍ വന്നാല്‍ ഗ്രൂപ്പ് അഡ്മിന്മാര്ക്ക് ഫ്രിക്വന്റലി ഫോര്‍വേഡഡ് എന്ന അടയാളത്തോടു കൂടി വരുന്ന സന്ദേശങ്ങള്‍ ബ്ലോക്ക് ചെയ്യാം. ബ്ലോക്ക് ചെയ്യുന്നതോടെ ഗ്രൂപ്പിലുള്ള ആര്‍ക്കും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ അയയ്ക്കാന്‍ സാധിക്കില്ല.
എന്നാല്‍, ഈ പുതിയ സംവിധാനത്തില്‍ പഴുതുകളുമുണ്ട്. ഫ്രിക്വന്റലി ഫോര്‍വേഡഡ് അടയാളത്തോടു കൂടി വരുന്ന സന്ദേശം കോപ്പി ചെയ്ത് പുതിയ സന്ദേശമായി അയയ്ക്കാം. മാത്രമല്ല ഒരു സന്ദേശം നാല് തവണയില്‍ കൂടുതല്‍ അയച്ചാല്‍ മാത്രമേ ഫ്രിക്വന്റലി ഫോര്‍വേഡഡ് അടയാളം വരു. ഇപ്പോള്‍ ഒരാള്‍ക്ക് ഒരേ സമയം ഒരു സന്ദേശം അഞ്ച് പേര്‍ക്ക് അയയ്ക്കാം.
വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകണോ വേണ്ടയോയെന്ന് ഓരോ ഉപഭോക്താവിനും തീരുമാനിക്കാവുന്ന സംവിധാനം കൊണ്ടുവന്ന് ഏറെ വൈകാതെയാണ് പുതിയ സംവിധാനവുമായി വാട്സ്ആപ്പ് വരുന്നത്. ഇപ്പോള്‍ ബീറ്റ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ സേവനം ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: