ന്യൂദല്‍ഹി : രാജധാനി എക്സ്പ്രസില്‍ നിന്നും ഭക്ഷണം കഴിച്ച 20 യാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധ. ദല്‍ഹിയില്‍ നിന്നും ഭുവനേശ്വര്‍ സര്‍വ്വീസ് നടത്തുന്ന ട്രെയിനില്‍ നിന്നും ഭക്ഷണം കഴിച്ചവരാണ് ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്.
ബുദ്ധിമുട്ടുകള്‍ പ്രകടമാക്കിയതോടെ ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.
ശനിയാഴ്ച ട്രെയിനില്‍ കയറിയ യാത്രക്കാര്‍ രാത്രി കഴിച്ച ഭക്ഷണത്തിനാണ് വിഷബാധയേറ്റത്. ഭക്ഷണം കഴിച്ച് അല്‍പ്പസമയം കഴിഞ്ഞതോടെ ബി3, ബി5, ബി7, ബി9 എന്നീ കോച്ചുകളിലെ യാത്രക്കാര്‍ക്ക് വയറുവേദനയും, ഛര്‍ദ്ദിയും മറ്റ് ശാരീരികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിക്കുകയായിരുന്നു. ഒരു മണിക്കൂറോളം ട്രെയിന്‍ നിര്‍ത്തിയിട്ട് അസ്വാസ്ഥ്യം അനുഭവപ്പെട്ടവര്‍ക്കെല്ലാം വൈദ്യ സഹായം നല്‍കിയശേഷമാണ് രാജധാനി എക്സ്പ്രസ് സ്റ്റേഷന് വിട്ടത്.
അതേസമയം ട്രെയിനിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് റെയില്‍വെ അധികൃതര്‍ വെളിപ്പെടുത്തി. സംഭവത്തില്‍ റെയില്‍വേ പാന്‍ട്രി കാറില്‍ അധികൃതര്‍ പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: