കൊച്ചി: ചെറിയ വാഹനങ്ങളില്‍ വേഗപ്പൂട്ട് വേണമെന്ന കേന്ദ്ര നിര്‍ദേശം നടപ്പാക്കാതെ സംസ്ഥാന സര്‍ക്കാര്‍. 2016 ഏപ്രില്‍ ഒന്നു മുതല്‍ നിയമം നടപ്പിലാക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. നിയമം കര്‍ശനമായി നടപ്പാക്കണമെന്നും സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി മൂന്ന് വര്‍ഷം കഴിയുമ്പോഴും സംസ്ഥാനം കേട്ടഭാവം നടിച്ചിട്ടില്ല. അതേസമയം മുംബൈ, ദല്‍ഹി അടക്കമുള്ള വന്‍നഗരങ്ങളിലെ ടാക്‌സികളിലടക്കം വേഗപ്പൂട്ട് ഘടിപ്പിച്ചു.
പത്ത് സീറ്റിന് മുകളിലുള്ള പാസഞ്ചര്‍ വാഹനങ്ങള്‍ക്കും 3,500 കിലോയില്‍ കൂടുതലുള്ള ചരക്ക് വാഹനങ്ങള്‍ക്കും വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയായിരുന്നു കേന്ദ്രത്തിന്റെ ഉത്തരവ്. വേഗപ്പൂട്ട് ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്ക് രജിസ്ട്രഷനോ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റോ നല്‍കരുതെന്നും നിര്‍ദേശിച്ചിരുന്നു. സ്‌കൂള്‍ ബസുകള്‍, ടിപ്പറുകള്‍ ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ക്ക് വേഗപ്പൂട്ട് നേരത്തെ തന്നെ നിര്‍ബന്ധമാക്കിയിരുന്നതാണ്. എന്നാല്‍, ഈ നിയമം കേരളത്തില്‍ നടപ്പാക്കാത്തതിന്റെ കാരണം സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിട്ടില്ല. വലിയ വാഹനങ്ങളുടെ ഓട്ടം നിയന്ത്രിക്കുന്നതിന് വേഗപ്പൂട്ട് നിര്‍ബന്ധമാക്കിട്ടുണ്ടെങ്കിലും അതും പ്രായോഗികമാകുന്നില്ല. വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനാ വേളകളില്‍ മാത്രമാണ് വേഗപ്പൂട്ടുകള്‍ ഘടിപ്പിക്കാറുള്ളത്. പരിശോധനയ്‌ക്ക് ശേഷം വേഗപ്പൂട്ട് എന്‍ജിനില്‍ നിന്നു വേര്‍പെടുത്തുന്നതാണ് പതിവ്. പലപ്പോഴും അപകടങ്ങള്‍ക്കു ശേഷം വാഹനങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തുമ്പോഴാവും വേഗപ്പൂട്ട് പ്രവര്‍ത്തിക്കുന്നില്ലെന്ന് തിരിച്ചറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: