ഈ ലോക്സഭാ തെരഞ്ഞെടുപ്പിലും നരേന്ദ്ര മോദി വന്‍ ഭൂരിപക്ഷം നേടി അധികാരത്തില്‍ വരും. അഭിപ്രായ സര്‍വേകള്‍ ഏതാണ്ടെല്ലാംതന്നെ ഇത് സൂചിപ്പിക്കുന്നു. മോദി തന്നെയാണ് വീണ്ടും സര്ക്കാരുണ്ടാക്കുകയെന്നതിന് തെളിവാണ് രാഹുല്‍ഗാന്ധിയുടെ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം. ഉത്തര്‍പ്രദേശില്‍ മാത്രമല്ല, ഉത്തരേന്ത്യയിലൊരിടത്തും കോണ്‍ഗ്രസ്സിന് സുരക്ഷിതമായ സീറ്റില്ല എന്നാണ് ഇതിനര്‍ത്ഥം. വടക്ക്-തെക്ക് എന്നുള്ള വിഭജനം മാറ്റാനാണ് രാഹുല്‍ വന്നിരിക്കുന്നത് എന്നൊക്കെ വെറുതെ പറയുകയാണ്. എങ്കില്‍പ്പിന്നെ എന്താണ് ജവഹര്‍ലാല്‍ നെഹ്റു ഇങ്ങനെയൊന്നും ചെയ്യാതിരുന്നത്.
പരാജയഭീതിയാണ് രാഹുലിനെ അമേഠിക്ക് പുറമെ മറ്റൊരു മണ്ഡലത്തിലും മത്സരിക്കാന്‍ പ്രേരിപ്പിച്ചത്. പരാജയ ഭീതികൊണ്ട് ഇന്ദിരാഗാന്ധി കര്‍ണാടകയിലെ ചിക്മംഗലൂരിലും, സോണിയ ബെള്ളാരിയിലും മത്സരിച്ചിട്ടുണ്ട്. ഒരു ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിക്കു പുറമെ ഗുജറാത്തിലെ ഗാന്ധിനഗറിലും എല്‍.കെ.അദ്വാനി മത്സരിക്കുകയുണ്ടായി. ദല്‍ഹി സുരക്ഷിതമല്ല എന്നതിനാലാണിത്. ബിജെപി ഇക്കാര്യം മറച്ചുപിടിക്കുകയൊന്നും ചെയ്തില്ല. രണ്ടിടത്തും അദ്വാനി വിജയിച്ചു എന്നത് വേറെ കാര്യം.
രാഹുല്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനെ മോദി 2014-ല്‍ വഡോദരയ്ക്കു പുറമെ വാരാണസിയിലും മത്സരിച്ചതിനോട് താരതമ്യം ചെയ്യുന്നത് തെറ്റാണ്. ഗുജറാത്തിലെ പരാജയ ഭീതികൊണ്ടല്ല, ഉത്തര്‍പ്രദേശിലെ ഭൂരിപക്ഷം സീറ്റും നേടാനാണ് മോദി വാരാണസിയിലും മത്സരിച്ചത്. ഇക്കാര്യം ബിജെപി വ്യക്തമാക്കിയിരുന്നു. അതുപോലെ സംഭവിക്കുകയും ചെയ്തു. ആകെയുള്ള 80 സീറ്റില്‍ 72 സീറ്റും ബിജെപിസഖ്യം നേടിയത് മോദിയുടെ വരവുകൊണ്ടാണ്.
ചിന്തകനും വിവരാവകാശ
പ്രവര്‍ത്തകനുമാണ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: