കൊച്ചി: ടാറ്റാ മോട്ടോഴ്സും വാല്‍വോലൈന്‍ ക്യുമിന്സും സംയുക്തമായി നിര്‍മ്മിച്ച, പാസഞ്ചര്‍ കാര്‍ വിഭാഗത്തിനുള്ള ലൂബ്രിക്കന്റ്സ് വിപണിയിലെത്തി, ടാറ്റാ മോട്ടോഴ്സ് ജനുവിന് ഓയില്‍ എന്നാണ് ഇതിന്റെ ബ്രാന്‍ഡ് നാമം.
ടാറ്റാ മോട്ടോഴ്സ് സീനിയര്‍ ജനറല്‍ മാനേജര്‍ ശുഭാജിത് റോയ്, വാല്‍വോലൈന്‍ ക്യുമിന്‍സ്, ഹെഡ് സര്‍വീസ്, പി. ഷണ്മുഖ സുന്ദരം, വാല്‍വോ ലൈന്‍ ക്യുമിന്‍സ് സിഇഒ എസ്.കെ. മുഖര്‍ജി, വാല്‍വോലൈന്‍ ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ ജിതേഷ് മേത്ത, ഡയറക്ടര്‍ റീട്ടെയ്ല്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്ങ് രൂപേഷ് കുഷ് വാഹ എന്നിവരുടെ സാന്നിധ്യത്തിലാണ് പുതിയ ബ്രാന്‍ഡ് അവതരിപ്പിച്ചത്. ടാറ്റാ മോട്ടോഴ്സ്, കാറുകള്‍, യൂട്ടിലിറ്റി വെഹിക്കിള്‍സ്, ബസുകള്‍, പ്രതിരോധ വാഹനങ്ങള്‍ എന്നിവയുടെ നിര്‍മാതാക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: