• 648 കൃഷി വിജ്ഞാനകേന്ദ്രങ്ങള്‍ സ്ഥാപിച്ചു. കാര്‍ഷിക സര്‍വകലാശാലകളില്‍ 162 പുതിയ പരീക്ഷണ യൂണിറ്റുകളും അധ്യാപകര്‍ക്ക് പരിശീലനത്തിനായി 9 കേന്ദ്രങ്ങളും ആരംഭിച്ചു.
• 60 സംസ്ഥാന കാര്‍ഷിക സര്വകലാകാലകള്ക്ക് അംഗീകാരം നല്കി.
• രാജേന്ദ്ര കാര്‍ഷിക സര്‍വകലാശാലയെ ഡോ. രാജേന്ദ്രപ്രസാദ് കേന്ദ്ര കാര്‍ഷിക സര്‍വകലാശാലയാക്കി. വെറ്റിനറി കോളേജുകളുടെ എണ്ണം 36 ല്‍ നിന്ന് 52 ആയി ഉയര്‍ത്തി.
• ത്സാന്‍സിയിലെ റാണിലക്ഷ്മിഭായ് കേന്ദ്ര സര്‍വകലാശാലയുടെ കീഴില്‍ 4 പുതിയ കോളേജുകളും ഇന്‍ഫാലിലെ കേന്ദ്ര കാര്‍ഷികസര്‍വകലാശാലയ്ക്ക് കീഴില്‍ 6 കോളേജുകളും, ജാര്‍ഖണ്ഡിലും ആസാമിലും ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, ബീഹാറില്‍ നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓണ്‍ ഇന്റഗ്രേറ്റഡ് അഗ്രികള്‍ച്ചര്‍, സിക്കിമില്‍ നാഷണല്‍ ഓര്‍ഗാനിക് ഫാര്‍മിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയും സ്ഥാപിച്ചു.
• 2 കാര്‍ഷിക സര്‍വകലാശാലകള്‍. 2 ഹോര്‍ട്ടികള്‍ച്ചറല്‍ യൂണിവേഴ്സിറ്റികള്‍.
കാര്‍ഷിക മേഖലയ്ക്കായി നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓണ്‍ ഇന്റ്ഗ്രേറ്റഡ് ഫാമിംഗ് സിസ്റ്റം. *അഗ്രികള്‍ച്ചറല്‍ ആന്റ് ടെക്നോളജി ഫോര്‍സൈറ്റ് സെന്റര്‍.
• ആയുഷ് മന്ത്രാലയം 65 ആയുര്‍വേദ ആശുപത്രികള്‍ സ്ഥാപിച്ചു.
• ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ സ്ഥാപിച്ചു.
• നാഷണല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് ഇന്‍ ബള്‍ക്ക് ഡ്രഗ്സ് – വന്‍തോതില്‍ വേണ്ട മരുന്നുകളുടെ ഗവേഷണത്തിനും വികസനത്തിനുമായി സ്ഥാപിക്കുന്നു.
• നഷ്ടത്തിലായ ഹിന്ദുസ്ഥാന്‍ ആന്റി ബയോട്ടിക്സ് ലിമിറ്റഡും ഇന്ത്യന്‍ ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡും നവീകരിച്ചു.
• ഇന്‍ഡ്യന്‍ സൈന്‍ ലാംഗ്വേജ് റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് സെന്റര്‍ സ്ഥാപിച്ചു.
• ആദ്യ റെയില്‍വേ യൂണിവേഴ്സിറ്റി വഡോദരയില്‍ സ്ഥാപിച്ചു.
• മണിപ്പൂരില്‍ ദേശീയ കായിക സര്‍വ്വകലാശാല സ്ഥാപിച്ചു
• ഐ ഐ ടി റൂര്‍ക്കിയില്‍ റെയില്‍വേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്.
• 20 ടെക്സ്റ്റൈല്‍ പാര്‍ക്കുകള്‍, 25 മെഗാ ഫുഡ് പാര്‍ക്കുകള്‍.
• യുവജനങ്ങള്‍ക്ക് പാചകമേഖലയില്‍ പരിശീലനം നല്‍കുന്നതിന് ഇന്‍ഡ്യന്‍ കലിനെറി ഇന്‍സ്റ്റിറ്റിയൂട്ട്.
• നാഷണല്‍ സ്പോര്‍ട്സ് അക്കാദമികളും ജൂനിയര്‍ സ്പോര്‍ട്സ് അക്കാദമികളും സ്ഥാപിക്കുന്നു.
• പ്രതിരോധമേഖലയ്ക്കുളള സാധനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ഡിഫന്‍സ് പാര്‍ക്കുകള്‍.
• സോളാര്‍ മേഖലയിലെ വികസനത്തിന് റിന്യൂവബിള്‍ എനര്‍ജി കോര്പ്പറേഷന് ഓഫ് ഇന്ത്യ.
• ബനാറസ് ഹിന്ദു യുണിവേഴ്സിറ്റിയില്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രോമാ സെന്റര്‍.
• വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിന് 12 അഡ്വാന്‍സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍.
• ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പ്ളാസ്റ്റിക് എന്‍ജിനീയറിംഗ് ആന്റ് ടെക്നോളജി 23 എണ്ണത്തില്‍ നിന്ന് 100 എണ്ണമായും പ്ളാസ്റ്റിക് പാര്‍ക്കുകളുടെ എണ്ണം 4ല്‍ നിന്ന് 10-ആയും വര്‍ദ്ധിപ്പിക്കുന്നു.
• വിദ്യാഭ്യാസത്തിലൂടെ തൊഴില്‍ വൈദഗദ്ധ്യമുളളവരെ വാര്‍ത്തെടുക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഫണ്ടോടെ മോഡല്‍ ഐ.ടി.ഐ.
• വാരണാസിയിലെ കൈത്തറി മേഖലയുടെ വികസനത്തിനായി ടെക്സ്റ്റയില്‍സ് ഡിസൈനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട്.
• ദീനദയാല്‍ ഉപാധ്യായ സെന്റേഴ്സ് ഫോര്‍ നോളജ് അക്വിസിഷന്‍ ആന്‍ഡ് അപ്ഗ്രഡേഷന് ഓഫ് സ്കില്‍സ് ഹ്യൂമന്‍ എബിലിറ്റീസ് ആന്റ് ലൈവ്ലിഹുഡ്(കൗശല്‍) – വ്യവസായ ലോകത്തിന് ആവശ്യമായ സാങ്കേതിക ജ്ഞാനമുളള തൊഴില്‍ സേനയെ സജ്ജമാക്കുന്നതിനായി സര്‍വകലാശാലകളിലും കോളേജുകളിലുമായി ആരംഭിക്കുന്ന കേന്ദ്രങ്ങള്‍.
• ഗംഗാനദി മാലിന്യമുക്തമാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഗംഗ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിവര്‍ സയന്‍സസ് എന്ന ഗവേഷണ സ്ഥാപനം.
• സൊസൈറ്റി ഫോര്‍ അപ്ലൈഡ് മൈക്രോവേവ് ഇലക്ട്രോണിക് എഞ്ചിനീയറിംഗ് & റിസര്‍ച്ചിന്റെ പുതിയ സെന്ററുകള്‍.
• 7 റീജിയണല്‍ ഇലക്ട്രോണിക്സ് ആന്റ് ഐ.ടി. അക്കാദമികള്‍.
• എന്‍. ഐ. ഇ. എല്‍. ഐ. ടി. യുടെ സെന്ററുകള്‍. 17 എന്‍ ഐ ഇ എല്‍ ഐ ടി-കളില്‍ വിര്‍ച്ച്വല്‍ സ്മാര്‍ട്ട് റൂമുകളും ഇന്‍ട്രാനെറ്റ് കണക്ഷനും.
• മറൈന്‍ പോലീസ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട്.
• മൗലാനാ ആസാദ് നാഷണല്‍ അക്കാദമി ഫോര്‍ സ്കില്‍സ്.
• എഷ്യയിലെ ആദ്യ മിസൈല്‍ ഗവേഷണ കേന്ദ്രം ഗുജറാത്തില്‍ സ്ഥാപിതമാകുന്നു.
• നാഷണല്‍ സ്കില്‍ യൂണിവേഴ്സിറ്റികള്‍ സ്ഥാപിക്കാന്‍ തീരുമാനം.
• ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പോര്‍ട്സ് സയന്‍സ് ആന്റ് റിസര്‍ച്ച് സ്ഥാപിക്കുന്നു.
• ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ മാനേജ്മെന്റ് സ്ഥാപിച്ചു.
• 20 ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എമിനെന്സുകള് സ്ഥാപിച്ചു. ഇതനുസരിച്ച് തെരഞ്ഞെടുത്ത പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് 10,000 കോടി രൂപയുടെ സാമ്പത്തിക സഹായം.
• ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പെട്രോളിയം ആന്റ് എനര്‍ജി
• 7 ഐ.ഐ.എമ്മുകള്‍, 7 ഐ.ഐ.ടികള്‍, 14 ഐ.ഐ.ഐ.ടി, 2 ഐ.ഐ.എസ.്ഈ.ആര്, 1 എന്‍.ഐ.ടി., 1 കേന്ദ്രസര്‍വകലാശാല, 103 കേന്ദ്രീയ വിദ്യാലയങ്ങള്‍, 62 നവോദയ വിദ്യാലയങ്ങള്‍, 20 പുതിയ എയിംസ് എന്നിവ അനുവദിച്ചു/ ആരംഭിച്ചു.
• ഭോപ്പാലില്‍ ദേശീയ മാനസികാരോഗ്യ പുനരധിവാസ കേന്ദ്രം സ്ഥാപിക്കുന്നു.
• ആന്ധ്രപ്രദേശില്‍ ഒരു കേന്ദ്രസര്‍വകലാശാല സ്ഥാപിക്കുന്നതിന് അനുമതി.
• യുവജനങ്ങള്‍ക്ക് ശരിയായ നൈപുണ്യ പരിശീലനം ലഭിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊതു സ്വകാര്യപങ്കാളിത്തത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്കില്‍സ് ആരംഭിക്കാന്‍ തീരുമാനം.
• ബോംബെ, ഡല്‍ഹി ഐ.ഐ.ടികള്‍, ബംഗലുരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്, ബിറ്റ്സ് പിലാനി, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യുക്കേഷന്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠ പദവി.
• അന്താരാഷ്ട്ര നിലവാരത്തില്‍ എല്ലാ പ്രൊഫണല്‍ പരീക്ഷകളും നടത്തുന്നതിന് ദേശീയ ടെസ്റ്റിംഗ് ഏജന്‍സി രൂപീകരിക്കാന്‍ തീരുമാനിച്ചു.
• പ്രവേശന പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യപരിശീലനം നല്‍കുന്നതിനായി 3,000 അധ്യാപന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: