കൊച്ചി: ക്ലൗഡ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍വേ സോഫ്റ്റ്വെയറായ സര്‍വേ സ്പാരോയില്‍ പ്രൈം വെഞ്ചര്‍ പാര്‍ട്ണേഴ്സിന്റെ 1.4 ദശലക്ഷം ഡോളര്‍ സീഡ് ഫണ്ട്. ചാറ്റ് രൂപത്തിലുള്ള സര്‍വേ സംവിധാനമാണ് സര്‍വേ സ്പാരോ. 20000 ത്തോളം സര്‍വേകള്‍ സര്‍വേ സ്പാരോ ഉപയോഗിച്ചു നടത്തിയിട്ടുണ്ടെന്ന് സര്‍വേ സ്പാരോ സിഇഒയും സഹസ്ഥാപകനുമായ ഷിഹാബ് മുഹമ്മദ് പറഞ്ഞു.
2017 ഒക്ടോബറില്‍ ഷിഹാബ് മുഹമ്മദ്, സുബിന് സെബാസ്റ്റ്യന്‍ എന്നിവര്‍ തുടങ്ങിയ സര്‍വേ സ്പാരോ മൂന്നു വര്‍ഷത്തില്‍ 6.929 ബില്ല്യണ്‍ ഡോളര്‍ മൂല്യം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രൈം വെഞ്ചേഴ്സ് എംഡി അമിത് സൊമാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: