താനെ: ഗൗരി ലങ്കേഷ് വധക്കേസിലേക്ക് ആര്‍എസ്എസിനെ വലിച്ചിഴച്ച കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുലിനും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും എതിരെ മാനനഷ്ടക്കേസ്. മഹാരാഷ്ട്രയിലെ താനെയിലെ സ്വയംസേവകനായ വിവേക് ചമ്പനേര്ക്കര് നല്കിയ ഹര്‍ജിയില്‍ ഇരുവരും ഏപ്രില്‍ 30ന് ഹാജരാകാന്‍ താനെ സെഷന്‍സ് കോടതി സമന്‍സ് അയച്ചു.
ബിജെപിയുടേയും ആര്‍എസ്എസിന്റെയും ആദര്‍ശങ്ങള്‍ക്ക് എതിരെ അഭിപ്രായം പറയുന്നവരെ കൊല്ലുകയാണെന്നാണ് ദല്‍ഹിയില്‍ വച്ച് ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് രാഹുല്‍ നടത്തിയ പ്രസ്താവന. ആര്‍എസ്എസ് ആദര്‍ശങ്ങളും ആര്‍എസ്എസുകാരുമാണ് ഗൗരിയെ കൊന്നതെന്നായിരുന്നു യെച്ചൂരിയുടെ പ്രസ്താവന. സാമൂഹ്യ സംഘടനയായ ആര്‍എസ്എസിനെതിരെയുള്ള ഇത്തരം പരാമര്‍ശങ്ങള്‍ സംഘടനയെ അവഹേൡച്ചുവെന്നു കാട്ടി പ്രമുഖ അഭിഭാഷകനായ ആദിത്യ മിശ്ര മുഖേനയാണ് വിവേക് മാനനഷ്ടക്കേസ് നല്‍കിയത്.
ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് തടയാന്‍ ഈ പാര്‍ട്ടി അണികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ അഭ്യര്‍ഥിക്കുന്നു. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് നല്കിയ ഹര്‍ജിയില്‍ മുംബൈ മാസഗോണ്‍ മജിസ്ട്രേറ്റും ഇവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. പ്രമുഖ അഭിഭാഷകനായ ധ്രുതിമാന്‍ ജോഷി ഇരുവര്‍ക്കുമെതിരെ നല്കിയ മാനനഷ്ടക്കേസ് നാളെ പരിഗണിക്കും.
മറ്റൊരു കേസും
രാഹുലിനെതിരായ മറ്റൊരു മാനനഷ്ടക്കേസില്‍ കോടതി നടപടികള്‍ പുരോഗമിക്കുകയാണ്. ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസാണെന്ന് 2014ല്‍ രാഹുല്‍ പൊതുയോഗത്തില്‍ പ്രസംഗിച്ചിരുന്നു. ഇതിനെതിരെ മഹാരാഷ്ട്ര ഭിവണ്ടി സ്വദേശി രാജേഷ് കുന്തെ നല്കിയ ഹര്‍ജിയില്‍ രാഹുലിന് കുറ്റപത്രം നല്‍കിയിരുന്നു. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: