ന്യൂദല്‍ഹി : മോദി സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തില്‍ വരണമെന്ന് അഭിപ്രായ സര്‍വ്വേ. സീ തൊഴില്‍ രഹിതര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഇതുപ്രകാരം ജനപ്രീതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് മുന്നില്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഏറെ പിന്നിലാണെന്നും സീ വോട്ടര്‍ സര്‍വ്വേ വ്യക്തമാക്കുന്നു.
സര്‍വ്വേയില്‍ 63 ശതമാനം പേരാണ് മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാല്‍ 26 ശതമാനം പേര് മാത്രമാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിച്ചത്.
കൂടാതെ സര്‍ക്കാര്‍ ജീവനക്കാരില്‍ 61 ശതമാനം പേരുടേയും പിന്തുണ മോദിക്കാണ്. വെറും 26 ശതമാനം പേര് മാത്രമാണ് രാഹുലിനെ അനുകൂലിച്ചത്. കര്‍ഷക തൊഴിലാളികളില്‍ 48 ശതമാനം പേര് മോദിയെ പിന്തുണക്കുമ്പോള്‍ 35 ശതമാനമാണ് രാഹുലിനെ പിന്തുണച്ചത്. വീട്ടമ്മമാരുടെ ഇടയില്‍ നടത്തിയ സര്‍വ്വേയിലും മോദിക്കാണ് പിന്തുണ. 43 ശതമാനം പേര് മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് പറഞ്ഞു. 37 ശതമാനം പേര് രാഹുലിന് പിന്തുണച്ചു.
വീട്ടമ്മമാര്‍, കര്‍ഷക തൊഴിലാളികള്‍ തുടങ്ങിയ സാധാരണക്കാര്‍ എന്നിവരുടെ ഇടയിലും മോദിക്ക് തന്നെയാണ് മേല്‍കൈ. ഇവിടെയെല്ലാം രാഹുലിന്റെ ജനപ്രീതിയില്‍ മോദിയുമായി ഇപ്പോഴും വലിയ അന്തരമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: