കൊച്ചി: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസിലെ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ക്രൈം ബ്രാഞ്ചിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് സിബിഐയ്ക്ക് വിടണമെന്ന് കൊല്ലപ്പെട്ട ശരത്തിന്റേയും കൃപേഷിന്റേയും മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
പത്ത് ദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഹര്‍ജി സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ സിബിഐക്കും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം പന്ത്രണ്ടിന് ഹര്‍ജി വീണ്ടും പരിഗണിക്കും.
നേരത്തേ ഇവര്‍ കേസ് സിബിഐ അന്വേഷണിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും നിവേദനം നല്‍കിയിരുന്നുവെങ്കിലും ഫലം ഉണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് കൃപേഷിന്റെ പിതാവ് കൃഷ്ണന്, ബാലാമണി, ശരത് ലാലിന്റെ പിതാവ് സത്യനാരായണന്, മാതാവ് ലളിത എന്നിവര്‍ കോടതിയെ സമീപിച്ചത്. ഫെബ്രുവരി 17 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവര്‍ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: