തൊടുപുഴ: സംസ്ഥാനത്ത് അത്യുഷ്ണം അനുഭവപ്പെട്ട മാര്‍ച്ച് മാസത്തെ ശരാശരി വൈദ്യുതി ഉപഭോഗം 80.1531 ദശലക്ഷം യൂണിറ്റ്. ഇത് എക്കാലത്തെയും റെക്കോഡ് ആണ്.
മുന്‍വര്‍ഷം ഇതേസമയം 46.5 ശതമാനം വെള്ളം സംഭരണികളില്‍ ഉണ്ടായിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഡാമുകളെല്ലാം കൂട്ടത്തോടെ നിറഞ്ഞിട്ടും നിലവില്‍ ഇത് 43 ശതമാനമാണ്. ഒരുമാസത്തിനിടെ കുറഞ്ഞത് 13.5 ശതമാനം വെള്ളമാണ്. ചൂടില്‍ നേരിയ കുറവുണ്ടായിട്ടും ഞായാറാഴ്ചത്തെ വൈദ്യുതി ഉപഭോഗം വീണ്ടും ഉയര്‍ന്നു.
മാര്‍ച്ച് മാസത്തേക്കാള്‍ വൈദ്യുതി ഉപഭോഗം ഈ മാസം ഉയരുമെന്നാണ് വൈദ്യുതി ബോര്‍ഡ് കണക്ക് കൂട്ടുന്നത്. 2016ലും 2018ലും വൈദ്യുതി ഉപഭോഗം പുതിയ റെക്കോര്‍ഡിട്ടത് ഏപ്രില്‍ മാസത്തിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണം കൂടി ശക്തമാകുന്നതോടെ വൈദ്യുതി മുടക്കം ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് ബോര്‍ഡ്. എന്നാല്‍ വോള്‍ട്ടേജ് ക്ഷാമവും അപ്രതീക്ഷിത പവര്‍കട്ടും പൊതുജനത്തെ വലയ്ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: