തിരുവനന്തപുരം: റിച്ചാര്‍ഡ് ഹേ എംപി ദത്തെടുത്ത തിരുവനന്തപുരത്തെ വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ വികസനങ്ങളുടെ പെരുമഴ. തിരുവനന്തപുരം താലൂക്കിലാണ് വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത്. 1962-ല്‍ രൂപം കൊണ്ട വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് കോവളം നിയമസഭാ മണ്ഡലത്തിലും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലുമാണ് ഉള്‍പ്പെടുന്നത്. വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇരുപത് വാര്‍ഡുകളാണുള്ളത്. അഞ്ചു കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് റിച്ചാര്‍ഡ് ഹേ എംപി ഇവിടെ നടത്തിയിരിക്കുന്നത്.
സ്മാര്‍ട്ട് ക്ലാസ്റൂമുകള്‍
എല്ലാ കുട്ടികള്‍ക്കും ഉന്നത നിലവാരത്തിലുള്ള പഠനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് വെങ്ങാനൂര്‍ പഞ്ചായത്തിലെ എട്ട് സ്കൂളുകള്‍ക്കായി 23,75,000 രൂപയാണ് സ്മാര്‍ട്ട് ക്ലാസ് റൂമിനായി എംപി അനുവദിച്ചത്. നെല്ലിവിള ഗവ. എല്‍പിഎസിന് 2,25,000 രൂപയും, വെങ്ങാനൂര്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമിന് 4,50,000 രൂപയും കമ്പ്യൂട്ടര്‍ ലാബിന് അനുവദിച്ച 3,50000 രൂപയും ഇതില്‍ ഉള്‍പ്പെടും.
റോഡുകളുടെ നവീകരണം
വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ വര്‍ഷങ്ങളായി തകര്‍ന്നുകിടന്ന റോഡുകളെല്ലാം എംപിയുടെ ഇടപെടല്‍മൂലം സഞ്ചാരയോഗ്യമായി. ആരോട്ടുകോണം കണ്ണറത്തല റോഡ്, അന്കലക്കല് ദേവി റോഡ് തുടങ്ങി 21 റോഡുകളുടെ പണി ഇതിനോടകം പൂര്‍ത്തിയായി. ഇതില്‍ മൂന്ന് റോഡുകള്‍ക്ക് പത്തു ലക്ഷവും ബാക്കി പതിനെട്ട് റോഡുകള്‍ക്ക് അഞ്ചു ലക്ഷവുമാണ് ചെലവാക്കിയിരിക്കുന്നത്.
സ്കൂള്‍ ബസ്സുകള്‍
കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് പഞ്ചായത്തിലെ ഗവ. മോഡല്‍ എച്ച്എസ്എസ് വെങ്ങാനൂര്‍, വിപിഎസ് എച്ച്എസ്എസ് ഫോര്‍ ബോയ്സ് വെങ്ങാനൂര്‍, എച്ച്എസ്എസ് ഫോര്‍ ഗേള്‍സ് വെങ്ങാനൂര്‍ എന്നീ സ്കൂളുകള്‍ക്കായി ഓരോ സ്കൂള്‍ ബസ്സും എംപി ഫണ്ടില്‍ നിന്ന് അനുവദിച്ചു. പതിനാല് ലക്ഷത്തി അന്‍പതിനായിരം രൂപയാണ് ഓരോ ബസ്സിനുമായി അനുവദിച്ചത്.
ഹൈമാസ്റ്റ് ലൈറ്റുകള്‍
പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിലായി പതിനൊന്ന് ഹൈമാസ്റ്റ് ലൈറ്റുകള്‍ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു. കാട്ടുകുളം ജങ്ഷന്, ചാവടിനട ജങ്ഷന്, പനങ്ങോട് ജങ്ഷന് തുടങ്ങിയ ഇടങ്ങളിലാണ് ഹൈമാസ് ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. 3,43,000 രൂപയാണ് ഓരോ ഹൈമാസ്റ്റ് ലൈറ്റിനുമായി വിനിയോഗിച്ചിരിക്കുന്നത്. റിച്ചാര്‍ഡ് ഹേ എംപിയുടെ ശ്രമഫലമായിട്ടാണ് 25 ലക്ഷം രൂപയുടെ അയ്യന്‍കാളി കമ്മ്യൂണിറ്റി ഹാളും സ്കില്‍ ഡെവലപ്മെന്റ് സെന്ററും വെണ്ണിയൂരില്‍ ആരംഭിച്ചത്. വെങ്ങാനൂര്‍ സ്മൃതി മണ്ഡപം കോമ്പൗണ്ടില്‍ പബ്ലിക് ടോയ്ലറ്റ് ആന്‍ഡ് ബാത്ത് റൂമിനായി പത്തു ലക്ഷം രൂപയും അനുവദിച്ചു.
പ്രധാനമന്ത്രിയുടെ പദ്ധതികള്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് വളരെയധികം പ്രയോജനം ചെയ്യുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. റിച്ചാര്‍ഡ് ഹേ എംപി വെങ്ങാനൂര്‍ പഞ്ചായത്ത് ദത്തെടുത്തതിലൂടെ നിരവധി കേന്ദ്രപദ്ധതികള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാനും പഞ്ചായത്തില്‍ നിരവധി വികസനങ്ങള്‍ എത്തിക്കാനും സാധിച്ചെന്നാണ് പഞ്ചായത്ത് പ്രസിഡന്റായ ജി.എസ്. ശ്രീകല പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: