ജയ്പ്പൂര്‍: രാജസ്ഥാനിലെ സിരോഹിയില്‍ പരിശീലന പറക്കലിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 27 വിമാനം തകര്‍ന്നു വീണു. ജോധ്പൂരില്‍ നിന്ന് പറന്ന വിമാനം ഇന്നലെ രാവിലെ 11.30ഓടെയാണ് തകര്‍ന്നത്.
എഞ്ചിന് തകരാറാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍. പൈലറ്റ് രക്ഷപെട്ടു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: