ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ ധീവരസഭയ്‌ക്ക് സമദൂര നിലപാട് ആയിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ അറിയിച്ചു. സമദൂരത്തിന്റെ അടിസ്ഥാനത്തില്‍ ശത്രുവും, മിത്രവും ആരെന്ന് വിലയിരുത്തി സമുദായംഗങ്ങള്‍ വോട്ട് ചെയ്യും. സമുദായം നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളില്‍ അനുകൂലവും, പ്രതികൂലവുമായ സമീപനങ്ങളാണ് മുന്നണികള്‍ സ്വീകരിച്ചിട്ടുള്ളത്.
ധീവരസഭയേയും നേതൃത്വത്തെയും പൊതുവേദിയില്‍ ആക്ഷേപിക്കുന്നവര്‍ക്കെതിരെ വിധിയെഴുത്തുണ്ടാകുമെന്നും ദിനകരന്‍ പറഞ്ഞു.
















