കോട്ടയം: ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ് വിതരണ ചടങ്ങിന്റെ രംഗപൂജാ ഗാനത്തിന് നടിയും നര്‍ത്തകിയുമായ ശ്രുതിബാല നൃത്തച്ചുവട് വെക്കും .
മലയാളത്തറവാടിന്‍ അക്ഷരമുറ്റത്തെ പുലര്‍കാലവെള്ളരിപ്രാവേ, അഭിമാനഹൃദയത്തിന്‍ ഇളവെയില്‍ച്ചില്ലയിലണയുന്ന ദൂതികേ മൊഴിയൂ. ഇതു ജന്മഭൂമി – യുഗധര്‍മഭൂമി ഋതുവസന്തങ്ങളിലിതിഹാസമെഴുതുന്ന പരമഹംസന്മാര്‍തന്‍ പുണ്യഭൂമി-ജന്മഭൂമി… എന്നു തുടങ്ങുന്ന അവതരണ ഗാനത്തിന്റെ വരികള്‍ എസ്. രമേശന്‍ നായരുടേതാണ്. സംഗീതം പകര്‍ന്നിരിക്കുന്നത് പ്രമുഖ സംഗീത സംവിധായകന്‍ രമേശ് നാരായണനും. സംഗീതജ്ഞ കെ. ഓമനക്കുട്ടിയുടെ കൊച്ചുമകനും പിന്നണി ഗായകനുമായ ഹരിശങ്കര്‍, രമേശ് നാരായണന്റെ മകളും പിന്നണി ഗായികയുമായ മധുശ്രീ എന്നിവരാണ് പാടിയിരിക്കുന്നത് .
മാര്‍ച്ച് 31 ന് വൈകിട്ട് കോട്ടയം സിഎംഎസ് കോളേജിലാണ് അവാര്‍ഡ് വിതരണവും താരനിശയും. കോട്ടയത്തു നടന്ന പ്രഥമ ജന്മഭൂമി സിനിമാ അവാര്‍ഡ് നിശയില്‍ രേവതി സുരേഷിനൊപ്പം അവതരണഗാനം അവതരിപ്പിച്ചത്് ശ്രുതി ബാലയായിരുന്നു. കഴിഞ്ഞ വര്‍ഷം ടെലിവിഷന്‍ അവാര്‍ഡ് ചടങ്ങില്‍ അതിഥിയായും എത്തി.
















