Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനങ്ങളോടു സംസാരിച്ച പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2019, 01:23 am IST
in Kerala

നരേന്ദ്ര മോദിയുടെ രാഷ്‌ട്രീയത്തോട് എനിക്ക് വിയോജിപ്പുണ്ട്. എന്നാല്‍ ഒരു കാര്യം പറയാതെ വയ്യ. ഇതുവരെയുണ്ടായ പ്രധാനമന്ത്രിമാരില്‍ ജനങ്ങളുമായി ഏറ്റവുമധികം ആശയവിനിമയം നടത്തിയ ഭരണാധികാരി നരേന്ദ്ര മോദിയാണ്. അത്ഭുതാവഹമാണ് അദ്ദേഹത്തിന്റെ ആശയവിനിമയ ശേഷി. അദ്ദേഹം നിരന്തരം ജനങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുന്നു. അതിന് ആശയവിനിമയത്തിന്റെ എല്ലാ ഉപാധികളും ഉപയോഗിക്കുന്നു, റേഡിയോ, ട്വിറ്റര്‍, പൊതുയോഗപ്രസംഗങ്ങള്‍… എല്ലാം. 

പ്രധാനമന്ത്രിയുടെ ഓഫീസിലെ (പിഎംഒ) ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും മോദി വ്യക്തിപരമായ ആശയവിനിമയത്തിന് ഉപയോഗിക്കുന്നുണ്ട്. ഇത് ശരിയായ കാര്യമല്ലെങ്കിലും തന്റെ ആശയവിനിമയം ഏറെ ഫലപ്രദമാക്കാന്‍ അദ്ദേഹത്തിന് അതിലൂടെ കഴിയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി നടത്തുന്ന ജനങ്ങളോടുള്ള നിരന്തരമായ ഈ ഭാഷണങ്ങള്‍ മോദിക്കും ബിജെപിക്കും ഏറെ ഗുണം ചെയ്തിട്ടുണ്ട്. 

എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി നരേന്ദ്ര മോദി ഒരു പത്രസമ്മേളനം പോലും വിളിച്ചുചേര്‍ത്തില്ല എന്നത് ഒരു പോരായ്‌മ തന്നെയാണെന്ന് ഞാന്‍ കരുതുന്നു. എന്താണ് പത്രസമ്മേളനങ്ങളുടെ പ്രാധാന്യം? മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന അവസരമാണ് വാര്‍ത്താസമ്മേളനങ്ങള്‍. എന്തു ചോദ്യങ്ങളും ഉന്നയിക്കാവുന്ന മാധ്യമപ്രവര്‍ത്തന സ്വാതന്ത്ര്യം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ എന്ന് നാം അഭിമാനിക്കുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ മോദി മാധ്യമപ്രവര്‍ത്തകരെ പൂര്‍ണമായും നിരാകരിച്ചു. 

അതേസമയം, മോദി നിരന്തരമായി ജനങ്ങളോട് നടത്തുന്ന ഭാഷണത്തിന്റെ ഫലം വളരെ വലുതാണ്. ദേശീയ വ്യക്തിത്വം നേടാന്‍ കഴിഞ്ഞിട്ടുള്ള രാഷ്‌ട്രീയ നേതാക്കള്‍ ഇന്ത്യയില്‍ കുറവാണ്. നെഹ്‌റു കുടുംബത്തിലുള്ളവരെ ഒഴിച്ചു നിര്‍ത്തിയാല്‍ അത്തരമൊരു നേട്ടം കൈവരിക്കാന്‍ കഴിഞ്ഞ നേതാവ് അടല്‍ ബിഹാരി വാജ്‌പേയിയാണ്. എന്നാല്‍ മോദി ഈ നേട്ടം വെറും അഞ്ചു വര്‍ഷം കൊണ്ട് കൈവരിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം. 

ആശയവിനിമയശേഷിയുടെ കാര്യത്തില്‍ നരേന്ദ്ര മോദിയെ നെഹ്‌റുവുമായി താരതമ്യം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നെഹ്‌റുവിന്റെ കാലം ടെലിവിഷന്‍ പോലും ഇല്ലാത്ത കാലമാണ്. എങ്കിലും അദ്ദേഹം എത്രമാത്രം ആശയവിനിമയശേഷിയുള്ളവനായിരുന്നു എന്ന് തെളിയിക്കുന്നതാണ് പതിനഞ്ച് ദിവസത്തിലൊരിക്കല്‍ അദ്ദേഹം മുടങ്ങാതെ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും എഴുതിയിരുന്ന കത്തുകള്‍. ഇത്തരം നാന്നൂറ് കത്തുകളുടെ സമാഹാരം അഞ്ച് വാല്യങ്ങളിലായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിമാരിലൂടെ ഇന്ത്യയിലെ ജനങ്ങളുമായി സംവദിക്കുകയായിരുന്നു നെഹ്‌റു ചെയ്തത്. 

മുഖ്യമന്ത്രിമാരുമായോ പ്രതിപക്ഷ നേതാക്കളുമായോ മോദി സംസാരിക്കാന്‍ താത്പര്യം കാണിക്കാറില്ല. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വലിയ പ്രതിസന്ധി നേരിട്ട ഈ കാലഘട്ടത്തില്‍ പോലും അത്തരം സംസാരങ്ങള്‍ക്ക് അദ്ദേഹം പ്രാധാന്യം നല്‍കിയില്ല. എന്നാല്‍ ജനങ്ങളുമായി സംവദിക്കുന്ന കാര്യത്തില്‍ അദ്ദേഹം മുന്‍പന്തിയിലാണ്. അതേസമയം, പണ്ഡിതനായ നമ്മുടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാവട്ടെ ജനങ്ങളുമായുള്ള ആശയവിനിമയത്തില്‍ ഏറ്റവും പിന്നിലായിപ്പോവുകയും ചെയ്തു.

(കടപ്പാട്: ദി ഹിന്ദു)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

Kerala

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

Kerala

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.