കൊച്ചി: സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്‌ക്കാന്‍ നടപടി വേണമെന്ന ഹര്‍ജിയില്‍ രണ്ടാഴ്ചയ്‌ക്കകം സത്യവാങ്മൂലം നല്‍കിയില്ലെങ്കില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. എറണാകുളം എളംകുളം സ്വദേശി ഡോ. ജോണി സിറിയക് നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.
കുട്ടികളുടെ ശരീരഭാരത്തിന്റെ പത്ത് ശതമാനത്തിലേറെ ഭാരമുള്ള ബാഗുകള്‍ ചുമക്കുന്നത് നടുവേദന, തോള്‍ വേദന, ക്ഷീണം, നട്ടെല്ലിന്റെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്‌ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ഏപ്രില്‍ നാലിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.















