Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഹാരഥത്തിലെ മൂകാംബിക ദേവീ ദര്‍ശനം; ആയിരങ്ങള്‍ക്ക് ജന്മപുണ്യമായി

ടി.കെ. ബിജീഷ് കുമാര്‍ by ടി.കെ. ബിജീഷ് കുമാര്‍
Mar 29, 2019, 04:58 am IST
in Kerala

കൊല്ലൂര്‍: ജന്മനക്ഷത്ര ദിനത്തില്‍ ഏഴു നിലകളിലുള്ള ബ്രഹ്മരഥത്തില്‍ പുറത്തെഴുന്നള്ളിയ മൂകാംബിക ദേവിയെ മനസ്സറിഞ്ഞ് തൊഴുത് ആയിരങ്ങള്‍ ജന്മപുണ്യം നേടി. ഇന്നലെ വൈകീട്ട് 5.45 ഓടെ ദേവീമന്ത്രമുഖരിതമായ അന്തരീക്ഷത്തിലാണ് കൊല്ലൂരിനെ ഭക്തിസാന്ദ്രമാക്കിയ രഥം വലി ആരംഭിച്ചത്. കിഴക്കേ ഗോപുരത്തിന്റെ മുന്നില്‍നിന്ന് ഗണപതിപൂജ കഴിഞ്ഞ് അര്‍ച്ചകര്‍ തേങ്ങയുടച്ചതോടെ ക്ഷേത്രപരിസരം ദേവീസ്തുതികളാല്‍ നിറഞ്ഞു. 

ദേവിയുടെ ഇരട്ടവിഗ്രഹങ്ങള്‍ സ്ഥാപിച്ച രഥവും വലിച്ച് ഗ്രാമീണ കര്‍ഷകര്‍ ഉള്‍പ്പെടുന്ന ഭക്തസമൂഹം മുന്നോട്ടുനീങ്ങി. ഓലകമണ്ഡപം വരെ എത്തിയ രഥം അവിടെ പൂജകള്‍ക്ക് ശേഷം ആറരയോടെ തിരികെ കിഴക്കെ ഗോപുരത്തിലെത്തി. തുടര്‍ന്ന് അമ്മ അനുഗ്രഹിച്ച് നല്‍കിയ നാണയ തുട്ടുകള്‍ പൂജാരിമാര്‍ വാരി വിതറി. രഥത്തില്‍ നിന്നും ഇറക്കിയ ദേവീ വിഗ്രഹങ്ങള്‍ സരസ്വതി മണ്ഡപത്തിലെ പൂജയ്‌ക്ക് ശേഷം ശ്രീകോവിലിലേക്ക് മാറ്റി. 

 ഇന്നലെ പതിവിലും നേരത്തെ മൂന്നിന് നട തുറന്ന് രഥോത്സവ ചടങ്ങുകള്‍ തുടങ്ങിയിരുന്നു. പ്രഭാത പൂജയും ബലി ഉത്സവവും രുദ്രാഭിഷേകവും നടന്നു. മുഹൂര്‍ത്ത ബലിക്ക് ശേഷം സൗപര്‍ണികയിലേക്കുള്ള വഴിയിലെ വൃക്ഷച്ചുവട്ടില്‍ ക്ഷിപ്ര ബലിയും തൂവി. രഥ ബലി പൂര്‍ത്തിയാക്കിയതോടെ പതിനൊന്ന് മണിയോടെയാണ് ദേവീ വിഗ്രഹങ്ങള്‍ പുറത്തേക്ക് എഴുന്നള്ളിച്ചത്. 11.30ന് രഥാരോഹണവും ഉച്ചയ്‌ക്ക് 12.5 ന് രഥ ചലനവും നടന്നു. കാളിദാസ് ഭട്ട്, സഹോദരന്‍ ശ്രീശ് ഭട്ട് എന്നിവരാണ് ദേവിയെ രഥത്തിലേറ്റിയത്.  

തന്ത്രി രാമചന്ദ്ര അഡിഗ, നിത്യാനന്ദ അഡിഗ, ഗോവിന്ദ അഡിഗ, നരസിംഹ അഡിഗ, ശ്രീധര്‍ അഡിഗ, ജഗാനന്ദ ജോഷ്യ,  രാമകൃഷ്ണ ജോഷ്യ എന്നിവര്‍ ഉത്സവത്തിന് കാര്‍മികത്വം വഹിച്ചു. 29ന് രാത്രി എട്ടിന് സൗപര്‍ണികയില്‍ മൂകാംബികയുടെ ആറാട്ട് നടക്കും. രാത്രി ഓലകമണ്ഡപത്തില്‍ വിശ്രമിച്ചശേഷം 30 ന് രാവിലെ ദേവിയെ ക്ഷേത്രത്തിലേക്ക് തിരികെ എഴുന്നള്ളിക്കും. 9.30ഓടെ അശ്വാരോഹണവും മഹാപൂര്‍ണാഹുതിയും നടക്കുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

Kerala

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

Kerala

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

Kerala

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.