ന്യൂദല്‍ഹി : കോവളത്തെ കെടിഡിസിയുടെ ഹോട്ടല്‍ സമുദ്രയില്‍ വിനോദസഞ്ചാരി മുങ്ങി മരിച്ച സംഭവത്തില്‍ 62.50 ലക്ഷം രൂപ സുപ്രീം കോടതി പിഴയിട്ടു. 2006ല്‍ ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ സത്യേന്ദ്ര പ്രതാപ് എന്നയാള്‍ മുങ്ങി മരിക്കാനിടയായ സംഭവത്തിലാണ് ഈ ഉത്തരവ്്. സംഭവത്തില്‍ കെടിഡിസിയുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
കെടിഡിസിയില്‍ നിന്നും ഈടാക്കുന്ന പിഴ തുക സത്യേന്ദ്ര പ്രതാപിന്റെ കുടുംബത്തിന് കൈമാറും. കുടുംബത്തോടൊപ്പം ഹോട്ടലിലെത്തിയ സത്യേന്ദ്ര പ്രതാപ് സ്വിമ്മിങ് പൂളില്‍ നീന്തുന്നതിനിടെ അബോധവസ്ഥയിലാവുകയും മുങ്ങിപ്പോവുകയുമായിരുന്നു. ഇത് കണ്ടു നിന്ന ഒരു വിദേശി ഇദ്ദേഹത്തെ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
അതേസമയം പരിശീലനം ലഭിച്ച ആളുകളുടെ നിരീക്ഷണത്തിലായിരിക്കണം ഹോട്ടലുകളിലെ സ്വിമ്മിംങ് പൂളുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതെന്നും വിധി പ്രസ്താവത്തില്‍ കോടതി നിരീക്ഷിച്ചു.
















