Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കന്നഡ സഖ്യം പൊളിയുന്നു

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
Mar 26, 2019, 02:45 am IST
in Vicharam

ബെംഗളൂരു: ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യമായി രാജ്യം മുഴുവന്‍ ഉയര്‍ത്തിക്കാട്ടിയ കന്നഡ സഖ്യം പൊളിയുന്നു. മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ മത്സരിക്കുന്ന തുമക്കൂരു ലോക്‌സഭാ മണ്ഡലത്തില്‍ സിറ്റിങ് എംപിയും കോണ്‍ഗ്രസ് നേതാവുമായ മുദ്ദഹനുമെഗൗഡ നാമനിര്‍ദേശപത്രിക നല്‍കി.

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസ്ഥാനാര്‍ഥിയായി എച്ച്.ഡി. ദേവഗൗഡയും ഇന്നലെ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ജി. പരമേശ്വരയും ദേവഗൗഡയ്‌ക്കൊപ്പമുണ്ടായിരുന്നു. ദേവഗൗഡയ്‌ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ‘ഗോ ബാക്ക്’ വിളികളുമായി എത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. 

പ്രധാന കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം എത്തിയാണ് മുദ്ദഹനുമെഗൗഡ പത്രിക സമര്‍പ്പിച്ചത്. മത്സരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഇദ്ദേഹം പറഞ്ഞു. എല്ലാ സിറ്റിങ് എംപിമാരുടെയും സീറ്റ് നിലനിര്‍ത്തിയപ്പോള്‍ എന്തു കാരണത്താലാണ് തന്റെ മണ്ഡലം ജെഡിഎസിന് വിട്ടു നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണം. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കും. ചിഹ്നം അനുവദിച്ച് തരണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുവദിച്ചില്ലെങ്കില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ദേവഗൗഡയ്‌ക്കെതിരെ വിമത സ്ഥാനാര്‍ഥിയെത്തിയതില്‍ ജെഡിഎസ് നേതൃത്വം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെയും ഹൈക്കമാന്‍ഡിനെയും പ്രതിഷേധം അറിയിച്ചു. തുമക്കൂരുവില്‍ മത്സരിക്കുമെന്ന് ദേവഗൗഡ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ മുദ്ദഹനുമെഗൗഡ, മുന്‍ എംഎല്‍എ കെ.എന്‍. രാജണ്ണ എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്ന് മുദ്ദനുമെഗൗഡയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചു. 

ഇതോടെ ഞായറാഴ്ച ദേവഗൗഡയുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കോണ്‍ഗ്രസ്-ജെഡിഎസ് പ്രവര്‍ത്തകരുടെ സംയുക്ത യോഗം മാറ്റിവച്ചു. ഇടഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി സംസാരിക്കാന്‍ ജി. പരമേശ്വരയെ ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തി. പരമേശ്വര ഞായറാഴ്ച വിളിച്ച യോഗത്തില്‍ നിന്ന് മുന്‍ മന്ത്രി ടി.ബി. ജയചന്ദ്ര ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിട്ടുനിന്നു. യോഗത്തിനെത്തിയവര്‍ സീറ്റ് ജെഡിഎസിന് നല്‍കിയതില്‍ പ്രതിഷേധിച്ചു. ബഹളം രൂക്ഷമായതോടെ യോഗം പൂര്‍ത്തീകരിക്കാനാകാതെ പരമേശ്വര മടങ്ങി. 

പത്രിക നല്‍കുന്നതില്‍ നിന്ന് മുദ്ദഹനുമെഗൗഡയെ പിന്തിരിപ്പിക്കണമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ട്‌റാവുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും പത്രിക നല്‍കിയത് ജെഡിഎസ് നേതൃത്വത്തെ ചൊടിപ്പിച്ചു. ജെഡിഎസിന് വിട്ടു നല്‍കിയ ബെംഗളൂരു നോര്‍ത്ത് മണ്ഡലത്തില്‍ മുദ്ദഹനുമെഗൗഡയെ സ്ഥാനാര്‍ഥിയാക്കാമെന്ന  വാഗ്ദാനം മുന്നോട്ടു വച്ചെങ്കിലും അദ്ദേഹം അംഗീകരിച്ചില്ല. മണ്ഡലത്തിലെ പ്രാദേശിക നേതാക്കളില്‍ ഭൂരിഭാഗവും മുദ്ദഹനുമെഗൗഡയ്‌ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. 

ഇതോടെ ജെഡിഎസ് അധ്യക്ഷന്‍ കടുത്ത മത്സരമാണ് നേരിടുന്നത്. ദേവഗൗഡ സ്ഥിരമായി മത്സരിച്ച് വിജയിക്കുന്ന ഹാസന്‍ മണ്ഡലത്തില്‍ ഇത്തവണ ദേവഗൗഡയുടെ കൊച്ചുമകന്‍ പ്രജ്വല്‍ രേവണ്ണയാണ് ജെഡിഎസ് സ്ഥാനാര്‍ഥി. 

തുടര്‍ന്നാണ് മത്സരിക്കാന്‍ ദേവഗൗഡ ബെംഗളൂരു നോര്‍ത്ത്, തുമക്കൂരു മണ്ഡലങ്ങള്‍ പരിഗണിച്ചത്. ബെംഗളൂരു നോര്‍ത്തില്‍ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയാണ് സ്ഥാനാര്‍ഥി. ഇവിടെ പരാജയപ്പെടുമെന്ന സൂചന ലഭിച്ചതോടെയാണ് തുമക്കൂരുവില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. ജി.എസ്. ബസവരാജാണ് ബിജെപി സ്ഥാനാര്‍ഥി. 2014ലും ബസവരാജായിരുന്നു ബിജെപി സ്ഥാനാര്‍ഥി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

Kerala

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

India

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ദതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

Kerala

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

Kerala

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.