കൊച്ചി: മണ്ഡലം മാറി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വോട്ടു ചോദിച്ചുവെന്ന ചിലരുടെ പരിഹാസം അടിസ്ഥാന രഹിതമാണെന്ന പ്രചാരണം ശക്തമാകുന്നു. കുപ്രചാരണത്തെ സത്യ പ്രചാരണം കൊണ്ട് സാമൂഹ്യ മാധ്യമങ്ങളും ചെറുക്കുകയാണ്.
വിമാനത്താവളത്തില്‍ കണ്ണന്താനം വോട്ടു ചോദിച്ചു. അവിടെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയവരോട് ‘നരേന്ദ്ര മോദിയെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്യണ’–മെന്നാണ് ആവശ്യപ്പെട്ടത്. അവിടെ വിവിധ മേഖലയിലെ തൊഴിലാളികള്‍ മന്ത്രി കണ്ണന്താനത്തോട് പറഞ്ഞത്, ‘ഞങ്ങളും എന്‍ഡിഎയ്ക്കൊപ്പം’- എന്നാണ്. ആലുവയിലും അദ്ദേഹം സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസ്സിലും കേന്ദ്രമന്ത്രി വോട്ടു ചോദിച്ചത് എന്‍ഡിഎയ്ക്കും നരേന്ദ്ര മോദിയുടെ വിജയത്തിനും ആയിരുന്നു. പക്ഷേ, ബിജെപി വിരുദ്ധ- മോദി വിരുദ്ധ മാധ്യമക്കൂട്ടാളികള് ഇല്ലാ വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു.
സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന പ്രതിപ്രചാരണം നുണ പ്രചാരണങ്ങളുടെ മുഖമടച്ച് പ്രഹരിക്കുകയാണ്. ഫേസ്ബുക്കില്‍ അനീഷ് കുറുവട്ടൂര് എഴതുന്നു:
”പരിഹസിച്ചു മതിയാകാത്ത സ്വയം എല്ലാം തികഞ്ഞവന്മാരെന്നു കരുതുന്നവരോട്..
കണ്ണന്താനത്തിനു കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ യാത്ര ചെയ്ത് ഏതു മണ്ഡലത്തില്‍ ഇറങ്ങിയും ആരോടും ബിജെപിക്കും നരേന്ദ്രമോദിക്കും വോട്ടു ചോദിക്കാം. വിമാനത്താവളത്തിലെ ഇതരസംസ്ഥാന ജീവനക്കാരോടും തീവണ്ടിയിലെ യാത്രക്കാരോടും അങ്കമാലിയിലെയും ചാലക്കുടിയിലെയും വോട്ടര്‍മാരോടും വോട്ടഭ്യര്‍ത്ഥിക്കാം. രാജ്യം മുഴുവന്‍ ഒരൊറ്റ നയവും ഒറ്റ കേന്ദ്രീകൃത സംഘടന-മുന്നണി സംവിധാനവുമുള്ളൊരു രാഷ്ട്രീയത്തിന്റെ പ്രതിനിധിയായാണ് കണ്ണന്താനം സ്വയം അഡ്രസ് ചെയ്യപ്പെടുന്നത്. അതുമാത്രമല്ല നിലവിലെ കേന്ദ്രമന്ത്രി കൂടിയാണ് അദ്ദേഹം.
എന്നാല്‍ കണ്ണന്താനത്തിനു പകരം പിണറായി വിജയനോ അച്ചുതാനന്ദനോ ഉമ്മന്‍ചാണ്ടിയോ ആയിരുന്നു സ്റ്റേഷന് മാറി വണ്ടി ഇറങ്ങിയതെങ്കിലോ? വാളയാറിനപ്പുറത്തോ നാഗര്കോവിലനപ്പുറത്തോ വണ്ടിയിറങ്ങേണ്ടി വന്നാല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കണമെന്നു പൊതുജനത്തോടു പോയിട്ട് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരോടു പറഞ്ഞാല്‍ മുതുകത്ത് അടിവീഴില്ലെന്ന് ഉറപ്പുണ്ടോ? സിപിഎമ്മിനെ തോല്പിക്കണമെന്ന് പ്രസംഗിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അനുവാദമുള്ള ഇന്ത്യയിലെ എക സംസ്ഥാനം കേരളമല്ലേ ? പരിഹാസവും ട്രോളുകളുമെല്ലാം ഉദ്ദേശ്യശുദ്ധി നല്ലതെങ്കില്‍ ശരി, അല്ലാതെ ഏതെങ്കിലും വ്യക്തികളെ മാത്രം ലക്ഷ്യംവെച്ചുള്ളത് അളവില്‍ കൂടുതലാകുമ്പോള്‍ ജനം ‘ഒന്നു പോയെടെര്ക്കാ’-ന്ന് പറയും.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: