Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപിയുടെ പോരാളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2019, 11:50 am IST
in Kerala

കുമ്മനം രാജശേഖരന്‍- തിരുവനന്തപുരം

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍. ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് വീണ്ടും സജീവരാഷ്‌ട്രീയത്തിലേക്ക്. നിലയ്‌ക്കല്‍ സമരനായകന്‍. 1987ല്‍ ഹിന്ദുമുന്നണി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം ഈസ്റ്റില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു, രണ്ടാംസ്ഥാനത്തെത്തി.

ബാലബാലികാശ്രമം, ഏകാധ്യാപക വിദ്യാലയങ്ങള്‍, മണികണ്ഠ ഗുരുകുലം തുടങ്ങിയവയിലൂടെ സേവന രംഗത്ത് എക്കാലവും സജീവം. മാറാട് സമരം, ആറന്മുള വിമാനത്താവള പ്രക്ഷോഭം തുടങ്ങി ജനമുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആറന്മുള പ്രക്ഷോഭം, പരിസ്ഥിതി-പ്രകൃതി-പാരമ്പര്യ സ്നേഹികള്‍ പൂര്‍ണ വിജയം നേടിയ ആദ്യ സമരമായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍  നേതൃത്വം നല്‍കിയ ആദ്യ തെരഞ്ഞെടുപ്പില്‍ നിയമസഭയിലേക്ക് ആദ്യത്തെ അംഗത്തെ എത്തിക്കാനായി. ഏഴിടത്ത് ബിജെപി രണ്ടാം സ്ഥാനത്തെത്തി. ജനകീയനായ ഗവര്‍ണര്‍ എന്ന ഖ്യാതിയോടെയാണ് മിസോറാമില്‍ നിന്നു തിരിച്ചെത്തി തിരുവനന്തപുരത്ത് പോരാട്ടത്തിനിറങ്ങുന്നത്.

ശോഭാ സുരേന്ദ്രന്‍ – ആറ്റിങ്ങല്‍

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത് ബാലഗോകുലത്തിലൂടെ. 

തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി, ജില്ലാ ഭഗിനി പ്രമുഖ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശോഭ സുരേന്ദ്രന്‍ എബിവിപിയില്‍ വിവിധ ചുമതലകളും നിര്‍വഹിച്ചിട്ടുണ്ട.് 1995-ല്‍ യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റും പിന്നീട് സംസ്ഥാന വൈസ് പ്രസിഡന്റും സെക്രട്ടറിയും അഖിലേന്ത്യാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായി. കേരളത്തില്‍ നിന്നും നിര്‍വാഹക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയാണ്. 2014ല്‍ പാലക്കാട്ടുനിന്ന്‌ലോക്‌സഭയിലേയ്‌ക്ക് മത്സരിച്ചു. 2016ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ പാലക്കാട്ട് മത്സരിച്ചു. 2004-ലെ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി.

മഹിളാമോര്‍ച്ചയുടേയും ബിജെപിയുടേയും നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ശബരിമല ആചാരസംരക്ഷണത്തിനായുള്ള പോരാട്ടത്തില്‍ മുന്നണിപ്പോരാളി.

കെ.വി.സാബു- കൊല്ലം

വിദ്യാര്‍ത്ഥിജീവിതം മുതല്‍ ബിജെപിക്കൊപ്പം സഞ്ചരിച്ചതിന്റെ അനുഭവ സമ്പത്ത്. ന്യൂനപക്ഷമോര്‍ച്ച ദേശീയ സെക്രട്ടറിയാണിപ്പോള്‍.

യുവമോര്‍ച്ചയുടെ എറണാകുളം ജില്ലാ പ്രസിഡന്റ് പദം മുതല്‍ വിവിധ ഭാരവാഹിത്വങ്ങള്‍ വഹിച്ചു. പിറവത്തും തൃപ്പൂണിത്തുറയിലും അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച കെ.വി. സാബു കഴിഞ്ഞകുറി പശ്ചിമഘട്ടസംരക്ഷണത്തിന്റെ കാവല്‍പ്പോരാളിയായി ഇടുക്കി മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്കും പൊരുതാനിറങ്ങി.

ക്രൈസ്തവ സംഘടനാരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് ഈ അമ്പത്തെട്ടുകാരന്‍.

യാക്കോബൈറ്റ് സിറിയന്‍സഭയുടെ ഇന്‍ഡ്യ, മിഡില്‍ ഈസ്റ്റ് മാനേജിങ് കമ്മിറ്റിയംഗം, ഇന്ത്യന്‍ ക്രിസ്ത്യന്‍ മൂവ്‌മെന്റിന്റെ ദേശീയ സെക്രട്ടറി, കണ്ടനാട് സെന്റ് മേരീസ് കത്തീഡ്രല്‍ മാനേജിങ് കമ്മിറ്റിയംഗം എന്ന നിലകളില്‍ ശ്രദ്ധേയന്‍. 1986 മുതല്‍ അഭിഭാഷകവൃത്തിയില്‍.

കെ.സുരേന്ദ്രന്‍- പത്തനംതിട്ട

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി. ശബരിമല പ്രക്ഷോഭത്തിലെ ഏറ്റവും ഉജ്ജ്വലമായ ഘട്ടത്തിലെ സമരനായകന്‍.  ശബരിമല സമരത്തില്‍ 22 ദിവസം ജയില്‍വാസമനുഷ്ഠിച്ചതോടെ ഹൈന്ദവവിശ്വാസികളുടെ പ്രിയങ്കരന്‍.

എബിവിപിയിലൂടെയാണ് പൊതുപ്രവര്‍ത്തനം തുടങ്ങുന്നത്.  യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനായതോടെ കേരള രാഷ്‌ട്രീയത്തിലെ സജീവ സാന്നിധ്യമായി. നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി.  കോവളം കൊട്ടാരം സമരം, കേരളാ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഗ്രേഡ് അഴിമതിക്കെതിരായ സമരം, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്, മലബാര്‍ സിമന്റ്‌സ് അഴിമതി, സോളാര്‍ തട്ടിപ്പ് തുടങ്ങിയ അഴിമതികള്‍ക്കെതിരെ സമരം നയിച്ചു.  സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യം.  ലോക്‌സഭയിലേക്ക് കാസര്‍കോട് നിന്ന് രണ്ട് തവണയും, നിയമസഭയിലേക്ക് മഞ്ചേശ്വരത്ത് നിന്ന് രണ്ട് തവണയും മത്സരിച്ചു. കഴിഞ്ഞ  തവണ മഞ്ചേശ്വരത്ത് വെറും 89 വോട്ടിനാണ് പരാജയപ്പെട്ടത്. 

ഡോ.കെ.എസ്. രാധാകൃഷ്ണന്‍- ആലപ്പുഴ

ശബരിമലയിലെ ആചാരലംഘനത്തിനെതിരെ ഉറച്ച നിലപാടെടുത്ത ഡോ:കെ.എസ്. രാധാകൃഷ്ണന്‍ വിശ്വാസസംരക്ഷണത്തിന്റെ പോരാളിയായി. കേരള പബ്‌ളിക് സര്‍വീസ് കമ്മീഷന്റെ മുന്‍ ചെയര്‍മാനും കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറും.

1994 ല്‍ കാലിക്കട്ട് സര്‍വ്വകലാശാലയില്‍ നിന്നും ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടി. അദ്ധ്യാത്മരാമായണത്തിലെ എഴുത്തച്ഛന്റെ അദ്വൈതദര്‍ശനമായിരുന്നു ഗവേഷണ വിഷയം. എറണാകുളം മഹാരാജാസ് കോളേജിലെ ഫിലോസഫി വിഭാഗം അധ്യാപകനായിരിക്കെ വൈസ് ചാന്‍സലറായി നിയമിതനായി. പതിനാറ് പുസ്തകങ്ങളുടെ രചയിതാവാണ്. അന്‍പതിലധികം ദേശീയ-അന്തര്‍ദ്ദേശീയ കോണ്‍ഫറന്‍സുകളില്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. നൂറിലധികം റേഡിയോ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

അല്‍ഫോണ്‍സ് കണ്ണന്താനം- എറണാകുളം

കേന്ദ്രമന്ത്രിസഭയില്‍ ടൂറിസം മന്ത്രി. സിവില്‍ സര്‍വീസില്‍ ശ്രദ്ധേയ പദവികളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ സ്ഥാനം രാജിവെച്ച് സജീവ രാഷ്‌ട്രീയത്തിലേക്ക്. 2006-ല്‍ കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ നിന്ന് സിപിഎം പിന്തുണയോടെ നിയമസഭയിലെത്തി. 2011ലാണ് അല്‍ഫോണ്‍സ് സിപിഎം ബന്ധം വിട്ട് ബിജെപിയില്‍ ചേരുന്നത്. 

2017-ല്‍ രാജസ്ഥാനില്‍നിന്ന് ബിജെപിയുടെ അംഗമായി രാജ്യസഭയിലെത്തി. എന്‍ഡിഎ സര്‍ക്കാരില്‍ മന്ത്രിയാകുന്ന മൂന്നാമത്തെ മലയാളിയും, മോദി മന്ത്രിസഭയിലെ ആദ്യ മലയാളിയുമാണ്. കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി ടൂറിസം വകുപ്പ് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി എന്നീ നിലകളില്‍ ശ്രദ്ധേയനായി.

 കോട്ടയം ജില്ലാ കളക്ടര്‍, ദല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍, കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, എന്‍ട്രന്‍സ് കമ്മീഷണര്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

എ.എന്‍.രാധാകൃഷ്ണന്‍- ചാലക്കുടി

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി. പതിനാലാം വയസില്‍ അടിയന്തരാവസ്ഥക്കെതിരെ സമരം നടത്തി, പോലീസ് മര്‍ദ്ദനമേറ്റു. 

ബിരുദത്തിന് ശേഷം ആര്‍എസ്എസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി കണ്ണൂരില്‍ പ്രവര്‍ത്തിച്ചു. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ്,  സംസ്ഥാന ജനറല്‍ സെക്രട്ടറി,  ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ്, എറണാകുളം മേഖലാ പ്രസിഡന്റ്,  സംസ്ഥാന  സെക്രട്ടറി, ദേശീയ കൗണ്‍സില്‍ അംഗം തുടങ്ങിയ ചുമതലകളില്‍ തിളങ്ങി.

1996ല്‍ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലും 2009 ലും 2014 ലും എറണാകുളം ലോക്സഭാ മണ്ഡലത്തിലും 2011 നിയമസഭാ തെരഞ്ഞെടുപ്പില്‍ കൈപ്പമംഗലം നിയോജക മണ്ഡലത്തില്‍ നിന്നും ജനവിധി തേടി.  2016ല്‍ മണലൂര്‍ അസംബ്ലി മണ്ഡലത്തിലും മത്സരിച്ചിട്ടുണ്ട്. 

സി. കൃഷ്ണകുമാര്‍- പാലക്കാട്

കേരളത്തില്‍ ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ വൈസ്ചെയര്‍മാനാണ് കൃഷ്ണകുമാര്‍. എബിവിപി ജില്ലാ കണ്‍വീനര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്, ദേശീയ സമിതിയംഗം, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി, 2009 മുതല്‍ 2015 വരെ ബിജെപി ജില്ലാ പ്രസിഡന്റ് , 2015 മുതല്‍ സംസ്ഥാന സെക്രട്ടറി. നാലാംതവണ നഗരസഭയില്‍, 2000 മുതല്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍. മൂന്ന് വാര്‍ഡുകളില്‍ നിന്നും ജയം. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍  എന്നീ ചുമതലകള്‍ വഹിച്ചു. 

2016ല്‍ മലമ്പുഴയില്‍ വി.എസ്. അച്യുതാനന്ദനെതിരെ ആദ്യമത്സരത്തില്‍ യുഡിഎഫിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി. 46157 വോട്ടുകള്‍ നേടിയാണ് വിഎസിനും സിപിഎമ്മിനും വെല്ലുവിളിയുയര്‍ത്തിയത്. നാഷണല്‍ യുവ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പാലക്കാട് പ്രസിഡന്റ്. നെഹ്റു യുവകേന്ദ്ര ജില്ലാ പ്രതിനിധി, ദക്ഷിണ റെയില്‍വെ യൂസേഴ്സ് കണ്‍സള്‍റ്റേറ്റീവ് കമ്മിറ്റി മെമ്പര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

പ്രൊഫ. വി.ടി. രമ- പൊന്നാനി

മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്. പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപികയായിരുന്നു. ഇതേ കോളേജിലെ വൈസ് പ്രിന്‍സിപ്പല്‍ ആയിരിക്കെ 2014ല്‍ ആണ് വിരമിച്ചത്. കുമരനെല്ലൂര്‍ സ്വദേശിയാണ് പ്രൊഫ. വി.ടി. രമ. ക്ഷേത്രസംരക്ഷണ സമിതിയുടെ സംസ്ഥാന അദ്ധ്യക്ഷയായിരുന്നു. തൃത്താല മണ്ഡലത്തില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. 

മാതൃസമിതിയുടെ സംസ്ഥാന അദ്ധ്യക്ഷയായിരിക്കെ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തിയ സ്ത്രീ സ്വാഭിമാന്‍ യാത്ര ശ്രദ്ധനേടി.  ശബരിമല ആചാരലംഘന നീക്കത്തിനെതിരെ സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരസമരമന ുഷ്ഠിച്ചു. തിരുവനന്തപുരം ദേവസ്വം ബോര്‍ഡ് ഓഫീസിലേക്ക് നടത്തിയ വനിതാ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി. 

ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍- മലപ്പുറം

ബിജെപി സംസ്ഥാന സമിതിയംഗം, മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് കന്മനം സ്വദേശി. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും ബിഎഡും കരസ്ഥമാക്കിയ ഇദ്ദേഹം ഇപ്പോള്‍ ചേരൂരാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകനാണ്. 

എബിവിപിയിലൂടെയാണ് പൊതുപ്രവര്‍ത്തനത്തിലേക്ക് വന്നത്. ചിട്ടയായ പ്രവര്‍ത്തനം അദ്ദേഹത്തെ എബിപിയുടെ സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് എത്തിച്ചു. 

മലപ്പുറത്തിന്റെ സാംസ്‌കാരിക രംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച ഇദ്ദേഹം. രാജ്യത്തെ ഏറ്റവും വലിയ അദ്ധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തിന്റെയും ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍സിന്റെയും(ഫെറ്റോ) സംസ്ഥാന പ്രസിഡന്റായിരുന്നു. എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ചുമതലയും വഹിക്കുന്നു. 

കെ.പി. പ്രകാശ്ബാബു- കോഴിക്കോട്

ഐതിഹാസികമായ യുവജനസമരങ്ങളുടെ നേതൃസ്ഥാനം വഹിച്ച് ശ്രദ്ധേയനായി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്. ലോക്‌സഭയിലേക്ക് കന്നിയങ്കം. 

എബിവിപി പ്രവര്‍ത്തനത്തിലൂടെ സംഘടനാ പ്രവര്‍ത്തനത്തിനു തുടക്കം. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാദാപുരം മണ്ഡലത്തില്‍ നിന്നും 2016ല്‍ ബേപ്പൂരില്‍ നിന്നും മത്സരിച്ചു.നിയമന നിരോധനത്തിനെതിരെ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയ അനിശ്ചിതകാല നിരാഹാര സമരമടക്കം നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തു.

ശബരിമലയിലെ ആചാര സംരക്ഷണ പോരാട്ടത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ ഏറ്റവും അധികം കേസില്‍പ്പെടുത്തി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. ശബരിമലയിലും നിലയ്‌ക്കലും നിരോധനാജ്ഞ പ്രഖ്യാപിച്ചതിന്റെ പിറ്റേദിവസം നിലയ്‌ക്കലില്‍ നിയമലംഘനം നടത്തി ശബരിമല വിശ്വാസ സംരക്ഷണ പോരാട്ടത്തിന് രാഷ്‌ട്രീയമായി തുടക്കമിട്ടു.

വി.കെ. സജീവന്‍- വടകര

ബിജെപി സംസ്ഥാന സെക്രട്ടറി. ലോക്‌സഭയിലേക്ക് വടകരയില്‍ നിന്ന് ജനവിധി തേടുന്നത് രണ്ടാംവട്ടം.  യുവമോര്‍ച്ച കാസര്‍കോട്, കോട്ടയം ജില്ലകളുടെ ഓര്‍ഗനൈസിംഗ് സെക്രട്ടറി, മേഖലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, ദേശീയ സമിതിയംഗം എന്നീ ചുമതലകളും ബിജെപി സംസ്ഥാനസമിതിയംഗം, പാര്‍ട്ടി ഔദേ്യാഗിക വക്താവ് എന്നീ ചുമതലകളും വഹിച്ചു. 

ശബരിമല സംരക്ഷണ പ്രക്ഷോഭത്തില്‍ കെ. സുരേന്ദ്രന ് ശേഷം നിലയ്‌ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാന്‍ നേതൃത്വം നല്‍കി. സെക്രട്ടേറിയറ്റ് നടയില്‍ 49 ദിവസം നടന്ന നിരാഹാര സമരത്തിന്റെ കണ്‍വീനറായും പ്രവര്‍ത്തിച്ചു.

2011ല്‍ കുറ്റ്യാടി മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്കും മത്സരിച്ചു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിച്ചു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ മികച്ച മത്സരം കാഴ്ചവച്ചു. 

സി.കെ. പദ്മനാഭന്‍- കണ്ണൂര്‍

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍. ബിജെപി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി, ജനറല്‍ സെക്രട്ടറി, ദേശീയ നിര്‍വാഹകസമിതിയംഗം തുടങ്ങി വിവിധ ചുമതലകള്‍ വഹിച്ചു. തിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. അടിയന്തരാവസ്ഥാ വിരുദ്ധസമരത്തിലടക്കം ജയില്‍വാസമനുഷ്ഠിച്ചു.

ശബരിമല പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപി നടത്തിയ നിരാഹാര സമരത്തിന്റെ ഭാഗമായി പത്ത് ദിവസം നിരാഹാരമനുഷ്ഠിക്കുകയുണ്ടായി.

കൂത്തുപറമ്പ്, മഞ്ചേശ്വരം, കുന്ദമംഗലം നിയമസഭാ മണ്ഡലങ്ങളിലും കോഴിക്കോട്, പാലക്കാട്, കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലങ്ങളിലും മത്സരിച്ച ഇദ്ദേഹത്തിന് മഞ്ചേശ്വരത്ത് നേരിയ വോട്ടിനാണ് അടിയറവ് പറയേണ്ടിവന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുന്ദമംഗലത്തു നിന്നും ജനവിധി തേടി.

രവീശ തന്ത്രി കുണ്ടാര്‍- കാസര്‍കോട്

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ എന്‍ഡിഎയെ രണ്ടാം സ്ഥാനത്തെത്തിച്ചതിലൂടെ ശ്രദ്ധേയനായി. തെരഞ്ഞെടുപ്പില്‍ ഇത് രണ്ടാമൂഴമാണ്. 

കാസര്‍കോടിന്റെ ആദ്ധ്യാത്മിക മണ്ഡലത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന അദ്ദേഹം ഉത്തരമലബാറില്‍ വോട്ടര്‍മാര്‍ക്കിടയില്‍ സുപരിചിതനാണ്.

ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കാസര്‍കോട് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയായി രാഷ്‌ട്രീയ പ്രവേശനം. പിന്നീട് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണ കന്നഡ ജില്ലയിലെ ബല്‍ത്തങ്ങാടി മണ്ഡലത്തിന്റെ പ്രഭാരിയായി ചുമതല വഹിച്ചു. നിലവില്‍ ബിജെപി മഞ്ചേശ്വരം നിയോജക മണ്ഡലം പ്രഭാരി, സംസ്ഥാന സമിതി അംഗം എന്നീ ചുമതലകള്‍ വഹിക്കുന്നു. കന്നിയങ്കത്തില്‍ 56120 വോട്ടുകള്‍ നേടിയാണ് കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ ബിജെപിയെ രണ്ടാം സ്ഥാനത്തെത്തിച്ചത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

Vicharam

ഇന്ന് ലോക ഹോമിയോപ്പതി ദിനം

Kerala

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

Kerala

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

പുതിയ വാര്‍ത്തകള്‍

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.