ഹിന്ദി രാഷ്ട്ര ഭാഷയാണ്. അത് എല്ലാവര്ക്കും മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍ നന്ന്. സംസാരിക്കാനും മനസ്സിലാക്കാനും കഴിഞ്ഞില്ലെങ്കില്‍ അതൊരു പോരായ്മയാണ്. എന്നുവച്ച് അതൊരു കുറ്റമല്ല. ഹിന്ദി വാക്കുകള്‍ കേട്ട് ദുര്‍വ്യാഖ്യാനം നടത്തുന്നതും തെറ്റായ അര്‍ത്ഥം പ്രചരിപ്പിക്കുന്നതും കുറ്റംതന്നെയാണ്. അങ്ങനെയുള്ള കുറ്റം അഥവാ പെരുംനുണയാണ് ബിജെപി വിരുദ്ധര്‍ പ്രചരിപ്പിക്കുന്നത്. അഞ്ച് വര്‍ഷം മുന്‍പ് കള്ളപ്പണം പ്രധാന തെരഞ്ഞെടുപ്പ് വിഷയമാക്കിയിരുന്നു.
ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്ക് വീതംവച്ചാല്‍ ഓരോരുത്തര്‍ക്കും 15 ലക്ഷം വരെ ലഭിക്കാവുന്നയത്ര കള്ളപ്പണമുണ്ടെന്ന് നരേന്ദ്രമോദി പറഞ്ഞിരുന്നു. കള്ളപ്പണത്തിന്റെ വലിപ്പം സൂചിപ്പിക്കാന്‍ പറഞ്ഞ ഈ കണക്കാണ് തെറ്റായി വ്യാഖ്യാനിച്ചത്. എന്‍ഡിഎ ജയിച്ചാല്‍ ഓരോരുത്തരുടെ ബാങ്ക് അക്കൗണ്ടിലും 15 ലക്ഷം രൂപ ലഭിക്കും എന്നാക്കിമാറ്റി പ്രചരിപ്പിച്ചു. അത് നിരന്തരം തുടരുകയാണ്.
ശിവകുമാറിന്റെ ഡയറി
ഏറ്റവും ഒടുവിലത്തെതാണ് യെദ്യൂരപ്പയുടേതായി കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്ന ഡയറി. ബിജെപിക്ക് 1000 കോടി രൂപയും നേതാക്കള്‍ക്ക് 800 കോടിയും വിതരണം ചെയ്തതായി യദ്യൂരപ്പ ഡയറിയില്‍ കുറിച്ചിട്ടത്രെ. ഡയറിയെഴുതുന്നയാള്‍ ഓരോ പേജിലും ഒപ്പിട്ട് പലചരക്ക് കടയിലെ പറ്റുകണക്കും എഴുതുന്നതുപോലെ കോഴനല്‍കിയ കണക്കും കൃത്യമായി എഴുതിവയ്ക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്.
2009ലെ ഡയറിയാണത്രെ അത്. മുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടിക്ക് കൈക്കൂലി നല്‍കിയതിന്റെ കണക്കാണത് എന്നാണ് കോണ്‍ഗ്രസ് കണ്ടുപിടിച്ചത്. 2009ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയല്ല. പ്രധാനമന്ത്രിയാകുമെന്നതിന് ഒരു സൂചനയും ഇല്ലാത്തകാലം. എന്നിട്ടും നരേന്ദ്രമോദിയെന്ന കാവല്ക്കാരന് കള്ളനാണെന്നതിന്റെ തെളിവിതാ എന്ന് പറയുമ്പോള്‍ കോണ്‍ഗ്രസ് എത്രമാത്രം വിറളിയിലാണെന്നതിന്റെ തെളിവാണിത്.
കള്ളപ്പണക്കേസില്‍പ്പെട്ട് അന്വേഷണം നേരിടുന്ന കര്‍ണാടക മന്ത്രി ഡി.കെ. ശിവകുമാറിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോള്‍ ഈ ഡയറി പേജുകളുടെ പകര്‍പ്പ് ലഭിച്ചിരുന്നു. ശിവകുമാറുണ്ടാക്കിയ വ്യാജരേഖയാണിതെന്ന് വ്യക്തം. കോണ്‍ഗ്രസ് പറയുന്ന ഡയറിയിലെ കൈയക്ഷരവും ഒപ്പും തന്റേതല്ലെന്ന് യെദ്യൂരപ്പ വിശദീകരിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ മാനനഷ്ടക്കേസിനും ഒരുങ്ങുകയാണ് യെദ്യൂരപ്പ.
നുണപ്രചാരണം നടത്തുന്ന കോണ്‍ഗ്രസ് നേതൃത്വം ഉച്ചത്തില്‍ പറയുകയാണ് നരേന്ദ്ര മോദി ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്ന്. മോദിയാണ് കള്ളനെങ്കില്‍ എന്തിന് അദ്ദേഹത്തോട് അന്വേഷിക്കാന്‍ പറയണം? മോദി ഉണ്ടാക്കിയ ശക്തമായ സംവിധാനം ലോക്പാല്‍ നിലവില്‍വന്നു. കോണ്‍ഗ്രസിന്റെ പക്കലുള്ള സത്യമായ (?) രേഖകള്‍ ലോക്പാലിനെ ഏല്‍പ്പിച്ച് അന്വേഷിക്കാന്‍ പറയരുതോ? അതിന് മുതിരാത്തത് വ്യാജരേഖയായതുകൊണ്ടല്ലെ? വ്യാജരേഖ ഉണ്ടാക്കി കേസിന് പോയാല്‍ വാദി പ്രതിയാകും. കോണ്‍ഗ്രസ് ഭയക്കുന്നത് അതുകൊണ്ടാണ്
അദ്വാനിയോട് സ്നേഹം
ബിജെപിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക ഭാഗികമായി വന്നപ്പോള്‍ എല്‍.കെ. അദ്വാനിയെ ഒഴിവാക്കി എന്ന മുറവിളി. 93 വയസ്സായി അദ്വാനിക്ക്. ആരോഗ്യ പ്രശ്നങ്ങളുമുണ്ട്, മത്സരിക്കാനില്ലെന്ന് അദ്വാനി തന്നെ വ്യക്തമാക്കി. എങ്കിലും അദ്വാനി മത്സരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിനും ചില മാധ്യമങ്ങള്‍ക്കും ഒട്ടും തൃപ്തിയില്ല. അതിന്റെ പേരില്‍ അങ്കലാപ്പുണ്ടാക്കാനാകുമോ എന്നതിലാണ് ശ്രമം. അത്തരക്കാരോട് പോ മോനേ ദിനേശാ എന്നേ പറയാനുള്ളൂ.
പെരുംനുണയുടെ കേരളാ മോഡല്‍
കേരളത്തിലെ സിപിഎം സെക്രട്ടറിയും മുഖ്യമന്ത്രിയും വടകരയില്‍ വിചിത്രസഖ്യമെന്ന ആരോപണം പെരുപ്പിക്കുന്നു. പെരുംനുണയുടെ കേരളാമോഡലാണത്. സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ ബിജെപി കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ ധാരണയായെന്നാണ് ചരിത്രത്തെ താങ്ങി സാക്ഷ്യം പറയുന്നത്. 1991ലെ തെരഞ്ഞടുപ്പ് ധാരണയാണ് ഉദാഹരണം. 1991ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായല്ല രത്നസിങ് മത്സരിച്ചത്. ചിഹ്നം കൈപ്പത്തിയുമല്ല. സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ ബിജെപി പിന്തുണച്ചു.
തന്നെ പിന്തുണയ്ക്കണമെന്നഭ്യര്‍ത്ഥിച്ച് രത്നസിങ് ബിജെപിക്ക് കത്തും നല്‍കിയിരുന്നു. കോണ്‍ഗ്രസുകാരനും ആ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചു. ബസ്സില്‍ കോണ്‍ഗ്രസുകാരനുണ്ടെങ്കില്‍ ബിജെപിക്കാരന് ചാടിയിറങ്ങണോ? എന്നാല്‍ സിപിഎം കോണ്‍ഗ്രസുമായി ആറ് സംസ്ഥാനങ്ങളില്‍ സഖ്യത്തിലാണ്. മറ്റ് സംസ്ഥാനങ്ങളിലെല്ലാം സിപിഎം വോട്ട് കോണ്‍ഗ്രസിനാണ്. പാര്‍ലമെന്റില്‍ സിപിഎം കോണ്‍ഗ്രസിനൊപ്പമാകുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുമുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ ജയിക്കാന്‍ സിപിഎം കാര്യമായി സഹായിച്ചതായി പ്രസ്താവിച്ച കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനാണ് വടകരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. സിപിഎം വോട്ട് മറിച്ചതായി സ്ഥാനാര്‍ത്ഥി ഡോ. സീമയും പരിഭവപ്പെട്ടിരുന്നു. കഴക്കൂട്ടത്ത് കോണ്‍ഗ്രസ് വോട്ട് സിപിഎമ്മിനും നല്കി. രണ്ടുംകെട്ട നിലപാട് സ്വീകരിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയുടെ മേല്‍ കുതിരകയറരുത്. ഇരുകൂട്ടരും നുണയുടെ വ്യാപാരികളാണ്. കോണ്‍ഗ്രസ് ഉത്പാദിപ്പിക്കുന്ന നുണയുടെ വിതരണം സിപിഎം ഏറ്റെടുക്കും. സിപിഎം പടച്ചുവിടുന്ന നുണ കോണ്‍ഗ്രസും ഏറ്റെടുക്കും. കാലങ്ങളായി നടത്തിപ്പോന്ന വ്യാപാരം ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: