തിരുവനന്തപുരം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി ലഭിക്കുമെന്ന ഭയത്തില്‍ മുന്‍കരുതലെന്ന നിലയ്ക്ക് വോട്ടര്‍മാരെ കബളിപ്പിക്കാന്‍ സിപിഎം പല മാര്‍ഗങ്ങളും സ്വീകരിച്ചു തുടങ്ങി. ഇതിന്റെ ഭാഗമായി മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പേജ് വീണ്ടും തുറന്നു. നിലവിലെ ശാരീരിക സ്ഥിതി അനുസരിച്ച് ഫേസ് ബുക്ക് പേജ് നിയന്ത്രിക്കാന്‍ വിഎസ്സിന് സാധിക്കില്ല. അതു കൊണ്ട് വിഎസ്സിന്റെ പേരില്‍ പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം മറ്റാരോ ആണ് പേജ് നിയന്ത്രിക്കുന്നതെന്നത് വ്യക്തം. നിരവധി വിവാദങ്ങള്‍ക്ക് വേദിയായ വിഎസ്സിന്റെ ഫേസ്ബുക്ക് തിരിച്ചു വന്നതോടെ പിണറായി വിരുദ്ധരുടെ വന്‍ പ്രതികരണമാണ് പേജിന് ലഭിച്ചത്.
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫേസ്ബുക്കില്‍ വിഎസ് പോസ്റ്റിടുന്നത്. വിഭാഗീയതയുടെ പേരില്‍ പിണറായിക്ക് എതിരെ വിഎസ് പരസ്യമായി ആഞ്ഞടിക്കുമെന്ന ഘട്ടം എത്തിയപ്പോള്‍ സിപിഎം തന്നെ മുന്‍കൈയെടുത്ത് വിഎസിന്റെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യിക്കുകയായിരുന്നു. പിണറായി സര്‍ക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് തൊട്ടു തലേന്നാണ് അക്കൗണ്ട് നിര്ജീവമായതെന്നതും ശ്രദ്ധേയം. വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി വിഎസ് പോസ്റ്റുകള്‍ നല്കാന് സാധ്യതയുണ്ടെന്ന ഭയം പാര്‍ട്ടി നേതൃത്വത്തിനുണ്ടായതോടെയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ട് മരവിപ്പിച്ചത്.
2016 ഏപ്രില്‍ 17ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയച്ചൂടിനിടെയാണ് വിഎസിന്റെ ഫേസ്ബുക്ക് അക്കൗണ്ട് തുറന്നത്. മണിക്കൂറുകള്‍ക്കകം കാല്‍ലക്ഷത്തിലധികം പേരാണ് ഫേസ്ബുക്ക് ലൈക്ക് ചെയ്തത്.
നിലവില്‍ ഇടതുപക്ഷത്തിനും സര്‍ക്കാരിനും എതിരെ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ വിഎസ്സിന്റെ ഫേസ് ബുക്പോസ്റ്റ് വഴി വഴിതിരിച്ചു വിടാനാകുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതീക്ഷ. തെരഞ്ഞെടുപ്പില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തെക്കുറിച്ചുള്ള വിശദീകരണം മുഖ്യമന്ത്രി പിണറായി വിജയന് തന്നെ നേരിട്ട് നല്‍കിയിട്ടും പൊതു ജനം അതു വിശ്വസിച്ചിട്ടില്ല. സ്വന്തം പാര്‍ട്ടിക്കാരെ പോലും പറഞ്ഞു മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് വിഎസ്സിന്റെ ഫേസ്ബുക്ക് പേജിലൂടെ അണികളെ പിടിച്ചു നിര്‍ത്താനുള്ള ശ്രമം സിപിഎം നേതൃത്വം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: