കൊച്ചി: ബിസിനസ് ചെയ്യാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ കേരളം 29 സംസ്ഥാനങ്ങളില്‍ പതിനെട്ടാം സ്ഥാനത്ത്. ബജറ്റ് വിഹിതവും ജനക്ഷേമ പദ്ധതികളും കൂടിയിട്ടും സംസ്ഥാനത്ത് സാമ്പത്തിക അസമത്വം കൂടുന്നു, വിദഗ്ധര്‍ വിശകലനം ചെയ്ത കേരളത്തിന്റെ സാമ്പത്തിക- വ്യാപാര സ്ഥിതി ഇതാണ്. സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് (സിപിപിആര്‍), ന്യൂയോര്‍ക്ക് ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ന്യൂ ഇക്കണോമിക് തിങ്കിങ് എന്നിവ നടത്തിയ ദ്വിദിന സെമിനാറിലാണ് കേരളം പഠന വിഷയമായത്.
യാഥാര്‍ഥ്യബോധത്തോടെ വ്യവസ്ഥകളെ സമീപിച്ച് കൂടുതല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടത്താനുള്ള അന്തരീക്ഷം സൃഷ്ടിക്കാന്‍ മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറി പോള്‍ ആന്റണി ആവശ്യപ്പെട്ടു. സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം.
ബിസിനസ് ചെയ്യുന്നതില്‍ കേരളം പതിനെട്ടാമത് സംസ്ഥാനമാണ്. ബജറ്റ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നും, ഡയറക്ടര്‍ ബോര്‍ഡില്‍ യോഗ്യതയുള്ളവരെ ഉള്‍പെടുത്തിയും നഷ്ടത്തിലുള്ള പൊതുമേഖലാസ്ഥാപനങ്ങളെ തിരിച്ചുപിടിക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐഎന്‍ഇടി സ്ട്രാറ്റജിക് പ്ലാനിങ്- സൗത്ത് ഏഷ്യ ഡയറക്ടര്‍ ഓഫ് സുനന്ദ നായര്‍ ചടങ്ങില്‍ പങ്കെടുത്തു.കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിലെ കേരള ബജറ്റ് പരിശോധിച്ചാല്‍ ക്ഷേമവിഹിതത്തിലും കേരള ജനതയുടെ പ്രതിശീര്‍ഷ വരുമാനത്തിലും വര്‍ധനവ് കാണാം. പക്ഷെ, അതോടൊപ്പം സാമ്പത്തിക അസമത്വവും കേരളത്തില്‍ വര്‍ധിച്ചുവരുന്നതായി അഭിപ്രായങ്ങളുമുണ്ട്, എന്ന് സിപിപിആര്‍ ചെയര്‍മാന്‍ ഡോ. ഡി ധനുരാജ് പറഞ്ഞു.
















